പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഐഫോണുകൾക്ക് വിലകുറയ്ക്കാൻ ഒരുങ്ങുന്നു. 12 വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ആപ്പിൾ ഐഫോണുകൾക്ക് വിലകുറയ്ക്കുന്നത്. യുഎസ് ഡോളറിനെതിരെ വിദേശ കറൻസികളുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് വില കുറയ്ക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കറൻസി മൂല്യം ഇടിയുന്നതിന്റെ ഭാഗമായി അമേരിക്കയ്ക്ക് പുറത്തുള്ള മാർക്കറ്റുകളിൽ വലിയ വിലയാണ് ഐഫോണുകൾക്ക്. ഇത് മറികടക്കുന്നതിനായാണ് കമ്പനിയുടെ പുതിയ നീക്കം. ചൈനയിൽ മാത്രം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്ത് ശതമാനത്തിന്രെ വർദ്ധനവാണ് യുഎസ് ഡോളർ കൈവരിച്ചത്. ഇത് ആപ്പിൾ ഉത്പന്നങ്ങൾക്കും തിരിച്ചടിയായി.

Also Read: മോദി പറഞ്ഞ ‘പബ്‌ജി’, യുവ ഇന്ത്യയുടെ പുതിയ ലഹരി

അവധിക്കാല കച്ചവടത്തിന്റെ നിർണായക സീസണിൽ ഐ ഫോണുകളുടെ വിൽപ്പനയിൽ ഗണ്യമായ കുറവ് വന്നതോടെയാണ് കമ്പനി പുതിയ തന്ത്രം പയറ്റുന്നത്. ആപ്പിൾ ചീഫ് എക്സിക്യൂട്ടിവ് ടിം കുക്ക് തന്നെയാണ് വിലക്കുറയ്ക്കുന്നു എന്ന് വ്യക്തമാക്കിയത്. 2007ന് ശേഷം ഇതാദ്യമായാണ് ആപ്പിൾ ഐഫോണുകൾക്ക് വിലകുറയ്ക്കുന്നത്.

Also Read: ആറു മാസത്തേക്ക് 154 രൂപ; പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വോഡഫോൺ പ്ലാൻ

എന്നാൽ ഏതൊക്കെ രാജ്യങ്ങളിലാകും ഐ ഫോണുകൾക്ക് കമ്പനി വില കുറയ്ക്കുന്നതെന്ന് വ്യക്തമല്ല. ചൈനയിലെ ചില്ലറ വിൽപ്പനക്കാർ ഇതിനോടകം തന്നെ വിലകുറച്ച് കഴിഞ്ഞു. പ്രതിസന്ധി മുന്നിൽ കണ്ട് ചൈനയിൽ ഉത്പാദനവും കുറച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ എക്സ്എസിന് 999 യുഎസ് ഡോളറാണ് വില. അതിന് മുമ്പേ എത്തിയ ഐഫോൺ എക്സിനും അതേവിലയാണ് കമ്പനി ഇട്ടിരിക്കുന്നത്. വിദേശ കറൻസിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ചാകും ആപ്പിൾ വിലയിൽ മാറ്റം വരുത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook