ഷിക്കാഗോയിലെ ലൈന്‍ ടെക് കോളേജ് പ്രെപ് ഹൈസ്കൂളില്‍ നടത്തിയ ചടങ്ങില്‍ ആപ്പിളിന്റെ പുതിയ ഐപാഡുകള്‍ പുറത്തിറക്കി. കമ്പനിയുടെ ഏറ്റവും മികച്ച വില കുറവുളള ഐപാഡുകളാണ് പുറത്തിറക്കിയത്. ഗൂഗിളിന്റെ ക്രോംബുക്കിനും മറ്റ് വില കുറവുളള ലാപ്ടോപ്പുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ് പുതിയ ഡിവൈസ് എന്നാണ് വിലയിരുത്തല്‍.

ഏപ്രില്‍ മാസത്തോടെ ഐപാഡ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കും. കൂടാതെ റഷ്യ, തായ്‍ലന്റ്, തുര്‍ക്കി എന്നിവിടങ്ങളിലും ഏപ്രിലോടെ ഐപാഡ് പുറത്തിറക്കും. 32 ജിബിയുടെ വൈഫൈ മോഡലിന് 28,000 രൂപയാണ് വില. ഇതിനൊപ്പം സെല്ലുലാര്‍ മോഡിലന് 38,600 രൂപ വില വരും. 9.7 ഇഞ്ച് റെറ്റിന സ്ക്രീനാണ് ഐപാഡിനുളളത്. ടച്ച് ഐഡി, ഫേസ് ഐഡി എന്നിവയും ഈ മോഡലിനുണ്ട്.

2018ല്‍ മൂന്ന് പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഐപാഡ് പുറത്തിറക്കിയത്. ഇതില്‍ ഐഫോണ്‍ എക്സിന്റെ പരിഷ്കരിച്ച പതിപ്പ് സെപ്തംബറില്‍ പുറത്തിറങ്ങുമെന്നാണ് വിവരം. 6.5 ഇഞ്ച് ഡിസ്‍പ്ലെ വലുപ്പമുളള സൂപ്പര്‍സൈസ്ഡ് ഐഫോണ്‍ (ഐഫോണ്‍ എക്സ് പ്ലസ്) ആയിരിക്കും രണ്ടാമത്തെ മോഡല്‍. ഐഫോണ്‍ എക്സിന്റെ ബഡ്ജറ്റ് വേരിയന്റായിരിക്കും മൂന്നാമത്തെ മോഡല്‍.

എഡ്ജ് ടു എഡ്ജ് ഡിസ്പ്‍ളെയും ഫെയ്സ് ഐഡിയും ആയിരിക്കും ഈ മോഡലിന്റെ ഫീച്ചറുകള്‍. മാര്‍ച്ച് 27ന് ഷിക്കാഗോയില്‍ നടക്കുന്ന ചടങ്ങില്‍ വില കുറഞ്ഞ മാക് ബുക്കുകളും ഐപാഡുകളും ആപ്പിള്‍ പ്രഖ്യാപിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍ഗ്ഗാത്മകമായ സഹായം നല്‍കാനുളള ഡിവൈസുകള്‍ എന്ന ലക്ഷ്യത്തോടെയാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ആപ്പിളിന്റെ പുതിയ എ12 ചിപ്പോട് കൂടിയുളളതായിരിക്കും പുതിയ മൂന്ന് മോഡലുകളും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook