Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം

കാത്തിരിപ്പിന് വിരാമം, ഐഫോണ്‍ എക്സ് ഇതാ കണ്‍മുന്നില്‍; കൂടെ ഐഫോണ്‍ 8ഉം 8 പ്ലസും

ആപ്പിള്‍ പുറത്തിറക്കിയ ഫോണുകളില്‍ ഏറ്റവും വിലയേറിയതാണ് 999 ഡോളര്‍ വിലയുളള ഐഫോണ്‍ എക്സ്

ക്യൂപ്പര്‍ട്ടിനോ: മൊബൈല്‍ വിപണിയില്‍ വിപ്ലവം തീര്‍ത്ത ഐഫോണിന്റെ പത്താം വാര്‍ഷികത്തിലാണ് ആപ്പിള്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. ആപ്പിള്‍ പുറത്തിറക്കിയ ഫോണുകളില്‍ ഏറ്റവും വിലയേറിയതാണ് 999 ഡോളര്‍ വിലയുളള ഐഫോണ്‍ എക്സ്. ഹോം ബട്ടണില്ലാത്ത ഫോണിന് ഡിസ്‍പ്ലേയുടെ താഴെ നിന്നും മുകളിലോട്ട് സ്‍‍വൈപ് ചെയ്താല്‍ ഹോം സ്ക്രീന്‍ ലഭ്യമാകും.

ഡിസ്‍പ്ലെയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ട്രൂ ഡെപ്ത് ക്യാമറ സംവിധാനത്തോടെ ഫെയ്സ് ഐഡിയിലാണ് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ പറ്റുക. ഇരുണ്ട കാലാവസ്ഥയിലും മുഖം തിരിച്ചറിഞ്ഞ് ഫോണ്‍ അണ്‍ലോക്ക് ആകും.

ഫോണില്‍ നല്‍കിയിരിക്കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ ഏറെ മികവ് പുലര്‍ത്തുന്നതായിരിക്കും ഐഫോണ്‍ എക്‌സ് എന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു. 5.8 എഡ്ജ്-ടു- എഡ്ജ് ഡിസ്‍പ്ലേയാണ് ഫോണിന്. 12 എംപി + 12 എംപി റിയര്‍ ക്യാമറയാണ് ഐഫോണ്‍ എക്സ് (ടെന്‍) മോഡലിനുളളത്. സാംസംങ് ഗാലക്സി നോട്ട് 8 പോലെ ഡ്യൂവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബലൈസേഷനാണ് ഫോണിനുളളത്. ക്വാഡ് എല്‍ഇഡി ടൂ ടണ്‍ ഫ്ലാഷും ഉപയോഗിച്ചിട്ടുണ്ട്. ഐഫോണ്‍ 7നേക്കാള്‍ രണ്ട് മണിക്കൂര്‍ കൂടുതല്‍ നേരം എക്സിന്റെ ബാറ്ററി ലൈഫ് നീണ്ടു നില്‍ക്കും. എയര്‍പവര്‍, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ സംവിധാനങ്ങളും ഫോണിലുണ്ട്.

ഐഫോണ്‍ എക്സ്, ഐഫോണ്‍ 7ന്റെ പരിഷ്കരിച്ച പതിപ്പുകളായ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയും ഔദ്യോഗികമായി പുറത്തിറക്കി. ഐഫോണ്‍ 8 പ്ലസില്‍ മാത്രമാണ് ഡ്യൂവല്‍ ക്യാമറയുളളത്. ഐഫോണ്‍ 8ന് 12 എംപി റിയര്‍ ക്യാമറയാണുളളത്. പോര്‍ട്രയിറ്റ് ലൈറ്റിംഗ് മോഡിന്റെ ബീറ്റ പതിപ്പിലാണ് ഡ്യുവല്‍ ക്യാമറ വരുന്നത്. പോര്‍ട്രയിറ്റ് മോഡില്‍ മികച്ച അനുഭവമായിരിക്കും ഇതെന്ന് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു. എഫക്ടുകള്‍ തെരഞ്ഞെടുക്കാന്‍ പുതിയ ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഫില്‍ട്ടറുകള്‍ അല്ലാതെ പ്രസ്തുത സമയത്ത് വെളിച്ചതെ അടിസ്ഥാനപ്പെടുത്തിയാണ് എഫക്ട് സാധ്യമാവുക.

രണ്ട് മോഡലുകളും 64 ജിബി, 256 ജിബി സ്റ്റോറേജിലാണ് അവതരിപ്പിക്കുന്നത്. ഐഫോണ്‍ 8ന്റെ വില ആരംഭിക്കുന്നത് 699 ഡോളറിലാണ്. 8 പ്ലസിന് 799 ഡോളറാണ് വില . ഐഫോണ്‍ 8, 8 പ്ലസ് എന്നീ മോഡലുകളില്‍ വയര്‍ലെസ് ചാര്‍ജിംഗ് സാധ്യമാണ്. ഈ ഫീച്ചറിന്റെ സാധ്യത ഊട്ടിയുറപ്പിക്കാന്‍ പോക്കിമോന്‍ പോലെയുളള ഗെയിമുകള്‍ ഭാവിയില്‍ അവതരിപ്പിക്കെമെന്നതില്‍ സംശയമില്ല. 7000 സീരീസ് അലൂമിനിയത്തോട് കൂടി മുമ്പിലും പിറകിലും ഗ്ലാസ് കൊണ്ട് ഡിസൈന്‍ ചെയ്ത മോഡലുകള്‍. എ11 ബയോണിക് ചിപ്പില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ഗോള്‍ഡ് പതിപ്പ് അടക്കം മൂന്ന് നിറങ്ങളിലാണ് അവതരിപ്പിച്ചത്.

4കെ റെസല്യൂഷനോടെയുളള ആപ്പിള്‍ ടിവിയും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഡ്ഢി ക്യൂ ആമ് ടിവിയെ കുറിച്ച് വേദിയില്‍ സംസാരിക്കുന്നത്. എക്കാലത്തേയും മികച്ച ശബ്ദ-ദൃശ്യ മികവാണ് ടിവിക്ക് ഉളളതെന്ന് ക്യു വ്യക്തമാക്കി. നവീനമായ സാങ്കേതികവിദ്യയോട് കൂടിയുളള ടിവി ഓപ്പറേറ്റിംഗ് സിസ്റ്റവും 4കെ ടൈറ്റിലും ഉണ്ടെങ്കിലും എച്ച്ഡിയേക്കാള്‍ വിലയില്ലെന്ന് കമ്പനി. 179 ഡോളര്‍ മാത്രമാണ് വില. സെപ്തംബര്‍ 15 മുതല്‍ പ്രീ ബുക്കിംഗ് ആരംഭിക്കും

മൂന്നാം തലമുറ വാച്ചുകളും ആപ്പിള്‍ സീരീസ് 3 കമ്പനി അവതരിപ്പിച്ചു. ഫോണ്‍ ഇല്ലാതെ കണക്ടിവിറ്റി സാധ്യമാക്കുന്നതാണ് വാച്ച്. വാച്ചിലൂടെ സംഗീതം ആസ്വദിക്കാനും കഴിയും. ആപ്പിള്‍ വാച്ച് സീരീസ് 3യ്ക്ക് ഇ-സിം സംവിധാനവും ഉണ്ട്. സീരീസ് 2ലെ അതേ വലുപ്പം തന്നെയാണ് ഇതിനും. കൈത്തണ്ടയില്‍ ഇരിക്കുമ്പോള്‍ തന്നെ ഫോണ്‍ വിളിക്കാനും കഴിയും. റോളെക്സിനെ തോല്‍പ്പിച്ചാണ് ലോകത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നതായി ആപ്പിള്‍ വാച്ച് മാറിയത് ലോകത്തെ ഏറ്റവും മികച്ച വാച്ച് 50 ശതമാനം വില്‍പന വര്‍ദ്ധിച്ചെന്നും കമ്പനി പ്രഖ്യാപിക്കുന്നു

സിരിയുടെ സഹായത്തോടെ വാച്ചില്‍ ശബ്ദസന്ദേശങ്ങളും സാധ്യമാകും. സെപ്തംബര്‍ 15 മുതല്‍ പ്രീ ബുക്കിംഗും 22 മുതല്‍ വില്‍പനയും ആരംഭിക്കും. ഇന്ത്യയില്‍ അടക്കമുളള രാജ്യങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ഈ വാച്ച് ലഭ്യമാകില്ല.

അപ്പിള്‍ സ്ഥാപകനും മുന്‍ സി ഇ ഒയുമായ സ്റ്റീവ് ജോബ്സിന് വേണ്ടി ചടങ്ങ് സമര്‍പ്പിക്കുന്നതായി അറിയിച്ചാണ് സിഇഒ ടിം കുക്ക് ചടങ്ങിന് തുടക്കം കുറിച്ചത്. പുതിയ ആസ്ഥാനമായ ആപ്പിള്‍ പാര്‍ക്കില്‍ ഇത് ആദ്യമായാണ് ഒരു ചടങ്ങ് നടക്കുന്നതും ലോകത്തിന് മുമ്പില്‍ വെളിവാകുന്നതും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Apple launches iphone x as world get first look at new campus

Next Story
ഹോം ബട്ടണില്ലാതെ ‘മാജിക്’ കാട്ടാന്‍ ഐഫോണ്‍ എക്സ്; വിസ്മയിപ്പിച്ച് ഐഫോണ്‍ 8- അറിയേണ്ടതെല്ലാം
The moderation of comments is automated and not cleared manually by malayalam.indianexpress.com