കലിഫോർണിയ: ടെക് ലോകത്തെ ഞെട്ടിക്കാൻ പുതിയ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ. സെപ്റ്റംബർ 12ന് കലിഫോർണിയിലെ ആപ്പിൾ പാർക്ക് ഹെഡ്ക്വാർട്ടേഴ്സിൽ മൂന്ന് പുത്തൻ ഐഫോൺ മോഡലുകൾ പുറത്തിറക്കും. ഗംഭീര ചടങ്ങാണ് കലിഫോർണിയയിൽ ഇതിനായി ഒരുക്കുന്നത്.

ആപ്പിൾ പാർക് കോംപ്ലെക്സിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് പുതിയ ഫോണുകളുടെ പ്രകാശനം നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള മാധ്യമപ്രവർത്തകർ, സ്മാർട്ട്ഫോൺ നിരൂപകർ, ആപ്പിൾ കമ്പനിയുടെ പങ്കാളികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ വർഷം പുറത്തിറക്കിയ ആപ്പിൾ X മോഡലിന്റെ പരിഷ്കരിച്ച ആപ്പിൾ 11 മോഡലുകളാവും പ്രകാശനം ചെയ്യാനിരിക്കുന്ന അടുത്ത രണ്ട് മോഡലുകളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് പുറമെ ലോകത്ത് ആപ്പിൾ സ്മാർട്ട്ഫോണിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ കുറഞ്ഞ വിലയിലുളള ആപ്പിൾ 9 മോഡലുകളും പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

പരിഷ്കരിച്ച പതിപ്പുകളിൽ 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീൻ വലുപ്പങ്ങളുള്ള മൂന്ന് മോഡലുകളാണ് പുറത്തിറക്കുകയെന്നാണ് റിപ്പോർട്ട്. ബയോമെഡ്രിക് സംവിധാനങ്ങളോട് കൂടിയ ഫേസ് ഐഡിയോടെ ആയിരിക്കും പുതിയ മോഡലുകൾ പുറത്തിറങ്ങുക.

ഇതുകൂടാതെ ആപ്പിൾ വാച്ച് സീരിസിലെ പുതിയ പതിപ്പും പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്. ആപ്പിൾ മാക് ബുക്ക് എയർ, പരിഷ്കരിച്ച മാക് മിനി, ഐപാഡ് എന്നിവയും അവതരിപ്പിച്ചേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook