/indian-express-malayalam/media/media_files/uploads/2018/09/xs-a-iphonexs_iphonexsmax_1.jpg)
Apple Event September 2018 Venue & Date: ലോക ടെക് ഭീമന്മാരായ ആപ്പിള്‍ തങ്ങളുടെ പുതിയ നിര ഐഫോണുകള്‍ അവതരിപ്പിച്ചു. പുതിയ മൂന്ന് ഐഫോണ്‍ മോഡലുകള്‍, ആപ്പിള്‍ വാച്ച്, വലിപ്പമേറിയ ഐപാഡ്, മാക്ബുക്ക് എന്നിവണ് കമ്പനി അവതരിപ്പിച്ചത്. കമ്പനി സിഇഒ ടിം കുക്ക് ആണ് പ്രഖ്യാപനത്തിന് തുടക്കമിട്ടത്. ഉപഭോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ മാറാന്‍ ആപ്പിളിന് കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം അവതരണം തുടങ്ങിയത്. സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വെച്ചാണ് ഇവെന്റ് നടന്നത്. ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോര്‍ജിന്റെ സ്മരണാര്‍ത്ഥം പണി കഴിപ്പിച്ച ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന രണ്ടാമത്തെ പരിപാടിയായിരുന്നു ഇത്.
ആപ്പിളിന്റെ പുതിയ ഉത്പന്നം എന്തായിരിക്കുമെന്നതിനെക്കുറിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഐഫോണ്‍ എക്‌സിന്റെ നൂതന വേര്‍ഷനായ ഐഫോണ്‍ എക്‌സ്എസ് , ഐഫോണ്‍ എക്‌സ്എസ് മാക്‌സ് അല്ലെങ്കില്‍ ഐഫോണ്‍ എക്‌സ്എസ് പ്ലസ്, കൂടാതെ 6.1 ഇഞ്ച് എല്‍സിഡി സ്‌ക്രീനോടു കൂടിയ ഐഫോണ്‍, ഐഫോണ്‍ എക്‌സ്‌സി, ഐഫോണ്‍ എക്‌സ്ആര്‍ എന്നിങ്ങനെയാണ് പുറത്തിറക്കിയത്. എക്സ് എസ്, എക്സ് എസ് മാക്സ് എന്നിവ സെപ്തംബര്‍ 28ന് ഇന്ത്യയിലെത്തും. ഐഫോണ്‍ എക്സ് എസ് 999 ഡോളറിലാണ് വില തുടങ്ങുന്നത്. ഇന്ത്യയില്‍ 99,900 രൂപയ്ക്കാണ് ലഭ്യമാവുക. എക്സ് മാക്സിന് 1099 ഡോളറാണ് വില.ഇന്ത്യയിലെ വില 109,900 രൂപയാണ്. 64ജിബി, 256ജിബി, 512ജിബി മോഡലുകളാണ് ഐഫോണ്‍ എക്സ് എസിലും എക്സ് എസ് മാക്സിലും ഉണ്ടാവുക. ഐഫോണ്‍ എക്സ് ആര്‍ 64, 128, 256 ജിബികളിലാണ് വരിക. ഒക്ടോബറില്‍ വില്‍പ്പനയ്ക്ക് എത്തും. $749 ആണ് വില. ഇന്ത്യയില്‍ 76,900 രൂപയാണ് വില. ഒക്ടോബര്‍ 19ന് പ്രീ ഓര്‍ഡറിന് സൗകര്യം ലഭ്യമാക്കി മോഡല്‍ ഇന്ത്യയിലെത്തും.
കൂടാതെ ആപ്പിള്‍ വാച്ച് സീരീസ് 4ഉം പുറത്തിറക്കി. ആപ്പിള്‍ വാച്ച് സീരീസ് 4ല്‍ മികച്ച വലുപ്പമുളള സ്ക്രീനാണുളളത്. വാച്ചില്‍ ബ്രെത്ത് ആപ്പ് വളരെ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്. വാച്ചിന്റെ സ്പീക്കര്‍ 50 ശതമാനം കൂടുതല്‍ ശബ്ദത്തിലായി. എക്കോ കുറയ്ക്കാനായി മൈക്ക്രോഫോണ്‍ സ്പീക്കറില്‍ നിന്നും അകലത്തിലാണ് ഘടിപ്പിച്ചിട്ടുളളത്. ബ്ലാക്ക് സെറാമിക്കും സഫൈര്‍ ക്രിസ്റ്റലും കൊണ്ടാണ് സീരീസ് 4 നിര്‍മ്മിച്ചിട്ടുളളത്. വാച്ചില്‍ പുതിയ 64-ബിറ്റ് പ്രൊസസറാണ് ഉളളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ലൈവ് ബ്ലോഗ് വായിക്കുക.
12.20 am: ഐഫോണ്‍ എക്സ് ആര്‍, എക്സ് എസ്, എക്സ് എസ് മാക്സ് എന്നിവയുടെ വില വിവരങ്ങള്‍:
ഐഫോണ്‍ എക്സ് ആര്‍ 64, 128, 256 ജിബികളിലാണ് വരിക. ഒക്ടോബറില്‍ വില്‍പ്പനയ്ക്ക് എത്തും. $749 ആണ് വില. ഇന്ത്യയില്‍ 76,900 രൂപയാണ് വില. ഒക്ടോബര്‍ 19ന് പ്രീ ഓര്‍ഡറിന് സൗകര്യം ലഭ്യമാക്കി മോഡല്‍ ഇന്ത്യയിലെത്തും.
എക്സ് എസ്, എക്സ് എസ് മാക്സ് എന്നിവ സെപ്തംബര്‍ 28ന് ഇന്ത്യയിലെത്തും. ഐഫോണ്‍ എക്സ് എസ് 999 ഡോളറിലാണ് വില തുടങ്ങുന്നത്. ഇന്ത്യയില്‍ 99,900 രൂപയ്ക്കാണ് ലഭ്യമാവുക. എക്സ് മാക്സിന് 1099 ഡോളറാണ് വില.ഇന്ത്യയിലെ വില 109,900 രൂപയാണ്. 64ജിബി, 256ജിബി, 512ജിബി മോഡലുകളാണ് ഐഫോണ്‍ എക്സ് എസിലും എക്സ് എസ് മാക്സിലും ഉണ്ടാവുക.
12.15 am: ആപ്പിള്‍ ഐഒഎസ് 12 സെപ്തംബര്‍ 17ന് അവതരിപ്പിക്കും
12.10 am: അപൃത്യക്ഷമായി ഹോംബട്ടണ്‍:
അവതരിപ്പിച്ച മൂന്ന് ഫോണുകളിലും ഹോം ബട്ടണ്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. അതായത് ഐഫോണ്‍ 8 ആണ് ഹോം ബട്ടണുളള അവസാന ഐഫോണ്‍ സീരീസ്.
12.00 : എ12 ബയോണിക് ചിപ്പില്‍ ഐഫോണ്‍ എക്സ് ആര്‍:
ഐഫോണ്‍ എക്സ് എസ് പോലെ ഇതും എ12 ബയോണിക് ചിപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. സിംഗിള്‍ റിയര്‍ ക്യാമറയാണ് ഫോണിനുളളത്. 12 എംപി തന്നെയാണ് ഇതിന്റേയും ക്യാമറ ഫീച്ചര്‍. 6.1 ഇഞ്ച് എല്‍സിഡി സ്ക്രീനാണ് ഫോണിനുളളത്. സ്റ്റീലിന് പകരം അലൂമിനിയം ബോഡിയാണ്. പിന്നില്‍ 12 എംപി ക്യാമറയാണ്.
11.50 pm: ആപ്പിള്‍ ഐഫോണ്‍ എക്സ് ആര്‍ അവതരിപ്പിക്കുന്നു:
ഗോള്‍ഡ്, വെളുപ്പ്, കറുപ്പ്, നീല, കോറല്‍, മഞ്ഞ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഐഫോണ്‍ എക്സ് ആര്‍ അവതരിപ്പിച്ചിരിക്കുന്നത്. അലൂമിനിയത്തില്‍ നിന്നാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ എഡ്ജ് ടു എഡ്ജ് എല്‍സിഡി ഡിസ്പ്ലെയാണ് ഫോണിന്. സ്വൈപ് ചെയ്യുന്ന ആംഗ്യം കാണിച്ചാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാം. 3ഡി ടച്ചിന് പകരം ഹാപ്റ്റിക് ടച്ചാണ് ഫോണിനുളളത്. ഐഫോണ്‍ എക്സ് എസ് സീരീസിലേതിന് സമാനമായ ഫെയ്സ് ഐഡി സംവിധാനമാണ് ഫോണിന്.
11.48 pm: ഐഫോണ്‍ എക്സ് എസും എക്സ് മാക്സും ഇരട്ട സിമ്മുകളില്‍:
ഐഫോണ്‍ എക്സ് എസും എക്സ് മാക്സും ഇരട്ട സിമ്മുകളില്‍ ഉണ്ടാവുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ ചൈനയില്‍ മാത്രമാണ് ഇരട്ട സിം ഫോണുകള്‍ അവതരിപ്പിക്കുക. എന്നാല്‍ ഒരു സാധാരണ സിമ്മും ഒരു ഇ-സിമ്മും ലഭ്യമാകുന്ന മോഡലുകള്‍ ഇന്ത്യയിലും ലഭ്യമാകും. ആപ്പിള്‍ വാച്ച് സീരീസ് 4ന്റേയും ഐപാഡുകളുടേയും ഭാഗമായിരുന്നു മുമ്പ് ഇ-സിം
11.40 pm: ചിത്രം എടുത്ത ശേഷം ഡെപ്ത് ഓഫ് ഫീല്‍ഡില്‍ മാറ്റം വരുത്താം:
ചിത്രം എടുത്ത ശേഷം ഡെപ്ത് ഓഫ് ഫീല്‍ഡ് അഡ്ജസ്റ്റ് ചെയ്ത് പിന്നില്‍ ബ്ലര്‍ ചെയ്യാനുളള സൗകര്യം ഐഫോണ്‍ എക്സ് എസിലുണ്ട്. ഒന്നില്‍ കൂടുതല്‍ ചിത്രങ്ങളെടുത്ത് ഒന്നിപ്പിക്കാന് കഴിയുന്ന സ്മാര്‍ട്ട് എച്ച്ഡിആറും ഐഫോണ്‍ എക്സ് എസില്‍ ലഭ്യമാണ്. നാല് മൈക്രോഫോണുകള്‍ ഉപയോഗിച്ചാണ് വീഡിയോയില്‍ സ്റ്റീരിയോ റെക്കോര്‌ഡിംഗ് സാധ്യമാവുന്നത്.
11.35 pm: ഫോട്ടോഗ്രഫിക്ക് ഫോണില്‍ മികവുറ്റ ക്യാമറകള്‍:
ആപ്പിള്‍ ഐഫോണ്‍ എക്സ് എസിലും, എക്സ് എസ് മാക്സിലും പിന്നില്‍ ഇരട്ട ക്യാമറകളാണുളളത്. 12 എംപി വൈഡ് ആംഗിള്‍സ് സെന്‍സര്‍ ഒഐഎസ്, 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഇരു ഫോണിലുമുളളത്. ട്രൂ ടോണ്‍ ഫ്ലാഷ് പരിഷ്കരിച്ച ഫീച്ചറാണ്. മുന്‍ ക്യാംമറ വേഗതയുളള സെന്‍സറിനൊപ്പം 7 എംപിയോട് കൂടി തന്നെയാണ് വരുന്നത്. പോര്‍ട്രയിററിലെ മികച്ച ഗുണനിലവാരത്തിനായി സ്മാര്‍ട്ട് എച്ച്ഡിആര്‍ മോഡുണ്ട്. ഐഎസ്പിയും എ 12 ബയോണിക് ചിപ്പും മികച്ച ഫോട്ടോകള്‍ക്ക് സഹായകമാകുമെന്നാണ് കമ്പനി പറയുന്നത്.
11.30 pm: വേഗതയ്ക്ക് ഊര്‍ജ്ജം നല്‍കി എ12 ബയോണിക് ചിപ്സെറ്റ്:
പുതിയ ഫോണുകളിലെ എ12 ബയോണിക് ചിപ്സെറ്റ് വേഗതയ്ക്ക് ആക്കം കൂട്ടുമെന്നാണ് അവകാശവാദം. എആര്‍, എംഎല്‍ ഫീച്ചറുകള്‍ക്കും ഐഫോണിലെ ആപ്പുകള്‍ക്കും ഇത് വേഗം നല്‍ഗും. എംഎല്‍ പ്രൊസസിംഗിനെ അപേക്ഷിച്ച് 9 മടങ്ങ് വേഗമുണ്ടാവുമെങ്കിലും നേരത്തേതിലും കുറവ് പവര്‍ മാത്രമാണ് ആവശ്യമായി വരുക.
11.23 pm: അടുത്ത തലമുറ ന്യൂറല്‍ എഞ്ചിനാണ് എക്സ് എസും എക്സ് എസ് മാക്സിനും ഉളളത്:
അടുത്ത തലമുറ ന്യൂറല്‍ എഞ്ചിനാണ് എക്സ് എസും എക്സ് എസ് മാക്സിനും ഉളളതെന്നത് മറ്റൊരു പ്രത്യേകതയാണ്. അനിമോജി, പോര്‍ട്രയിറ്റ് മോഡ്, ഫോട്ടോസ് എന്നിവ യഥാസമയം ലഭ്യമാവാന്‍ എ12 പ്രൊസസറിന്റെ സഹായത്തോടെ സാധ്യമാവുന്നു
11.20 pm: എ12 ബയോണിക് ചിപ്പോട് കൂടി എക്സ് എസും എക്സ് എസ് മാക്സും:
ഇരു ഫോണുകളും 7 എന്‍എം ഡിസൈനോടെ എ12 ബയോണിക് ചിപ്പോട് കൂടിയാണ് വരുന്നത്. പ്രൊസസറില്‍ 6 ബില്യണിലധികം ട്രാന്‍സിസ്റ്റേര്‍സ് ഉള്‍ക്കൊള്ളിക്കാന്‍ ഇത് സഹായിക്കുന്നു. സിക്സ് കോര്‍ പ്രൊസസറാണ്. കൂടുതല്‍ ശക്തിയുളള ജിപിയു സിപിയു എന്നിവ ഇരു ഫോണിലുമുണ്ട്.
11.18 pm: പ്രവചനം പോലെ തന്നെ എക്സ് എസും എക്സ് എസ് മാക്സും:
നേരത്തേ ലീക്ക് ചെയ്തത് പോലെയുളള ഫീച്ചറുകള്‍ തന്നെയാണ് ഐഫോണ്‍ എക്സ് എസിനും എക്സ് എസ് മാക്സിനുമുളളത്. ഐഫോണ്‍ എക്സിന്റെ പരിഷ്കരിച്ച പതിപ്പാണ് ഐഫോണ്‍ എക്സ് എസ്. അതേസമയം ആപ്പിള്‍ ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലുപ്പമുളള ഫോണാണ് എക്സ് എസ് മാക്സ്. എ12 ബയോണിക് ചിപ്പോട് കൂടിയ വേഗതയേറിയ ഡിവൈസും ഇതായിരിക്കും.
11.15 pm: ഐഫോണ്‍ എക്സ് എസ് മാക്സ് അവതരിപ്പിക്കുന്നു:
2688*1242 പിക്സല്‍ റെസല്യൂഷനോടെയുളള സൂപ്പറ്‍ റെറ്റിന ഡിസ്പ്ലെയാണ് ഫോണിനുളളത്. എക്സ് എസിന് ഉളളത് പോലെ എച്ച്ഡിആര്‍ 10 ഡിസ്‍പ്ലെയാണ് ഇതിനും. 3ഡി ടച്ച് ഫീച്ചറും ഫോണിനുണ്ട്.
11.10 pm: കണ്‍മുന്നില്‍ ആപ്പിള്‍ ഐഫോണ്‍ എക്സ് എസ്:
ഐഫോണിനെ കുറിച്ചാണ് ടിം കുക്ക് ഇപ്പോള്‍ സംസാരിക്കുന്നത്. നേരത്തേ ചോര്‍ന്ന ചിത്രങ്ങളിലേത് പോലെ തന്നെയാണ് ഫോണ്‍ കാണാനാവുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫിനിഷില്‍ പിന്നില്‍ ഗ്ലാസ് മോഡലാണ് ഇതിനുളളത്. ഗ്ലാസിന്റെ പുതിയ ഫോര്‍മുലേഷനോടെ എഡ്ജ് ടു എഡ്ജ് സ്ക്രീനാണ് ഫോണിനുളളത്. ഗോള്‍ഡ്, സില്‍വര്‍, സ്പേസ് ഗ്രേ എന്നീ നിറങ്ങളിലാണ് ഐഫോണ്‍ എക്സ് എസ് ലഭ്യമാവുക. പൊടിയും വെളളവും തടയാന്‍ ഐപി69 സംവിധാനമാണുളളത്.
11.00 pm: ആപ്പിള്‍ വാച്ചിന് മൂന്ന് നിറങ്ങള്‍:
കഴിഞ്ഞ പതിപ്പ് പോലെ തന്നെ 18 മണിക്കൂര്‍ ബാറ്ററി ലൈഫ് ആയിരിക്കും പുതിയ പതിപ്പിലും ഉളളത്. മൂന്ന് നിറങ്ങളിലാണ് വാച്ച് ലഭ്യമാവുക. സ്റ്റീല്‍, അലൂമിനിയം ഫിനിഷുകളില്‍ വാച്ച് ലഭ്യമാണ്. സ്വര്‍ണ നിറത്തിലുളള വാച്ചും ഈ പ്രാവശ്യം പുറത്തിറക്കി. നൈക്കി സ്പോര്‍ട് വാച്ചും സീരീസ് 4ല്‍ ലഭ്യമാണ്. ജിപിഎസ് സീരീസിന് 399 ഡോളറും, എല്‍ടിഇ സീരീസിന് 499 ഡോളറുമാണ് വില. ആപ്പിള്‍ വാച്ച് സീരീസ് 3 ഇപ്പോള്‍ 279 ഡോളറിന് ലഭ്യമാണ്.
10.55 pm: ഹൃദയം തൊടുന്ന ആപ്പിള്‍ വാച്ച് സീരീസ് 4:
ഹൃദയമിടിപ്പിന്റെ താളം തിരിച്ചറിയുന്ന പുതിയ സാങ്കേതികവിദ്യയും വാച്ച് സീരീസ് 4ലുണ്ട്. നിങ്ങളുടെ ഹൃദയമിടിപ്പില്‍ കുറവ് ഉണ്ടാവുകയോ എന്തെങ്കിലും അസ്വാഭാവികത തോന്നുകയോ ചെയ്താല്‍ വാച്ച് നിങ്ങളെ അറിയിക്കും. ഇലക്ട്രിക്കല്‍ ഹാര്‍ട്ട് സെന്‍സറും വാച്ചിലുണ്ട്. വാച്ചിലൂടെ ഇസിജി എടുക്കാനും സൗകര്യമുണ്ട്.
10.50 pm: സ്പീക്കര്‍ 50 ശതമാനം കൂടുതല്‍ ശബ്ദത്തിലായി:
വാച്ചിന്റെ സ്പീക്കര്‍ 50 ശതമാനം കൂടുതല്‍ ശബ്ദത്തിലായി. എക്കോ കുറയ്ക്കാനായി മൈക്ക്രോഫോണ്‍ സ്പീക്കറില്‍ നിന്നും അകലത്തിലാണ് ഘടിപ്പിച്ചിട്ടുളളത്. ബ്ലാക്ക് സെറാമിക്കും സഫൈര്‍ ക്രിസ്റ്റലും കൊണ്ടാണ് സീരീസ് 4 നിര്‍മ്മിച്ചിട്ടുളളത്. വാച്ചില്‍ പുതിയ 64-ബിറ്റ് പ്രൊസസറാണ് ഉളളത്. വാച്ച് താഴെ വീഴുന്നത് തിരിച്ചറിയാനായി സെന്‍സറില്‍ പരിഷ്കരണം നടത്തിയിട്ടുണ്ട്.
10.45 pm: 30 ശതമാനം കൂടുതല്‍ വലുപ്പമുളള ആപ്പിള്‍ വാച്ച് സീരീസ് 4:
ആപ്പിള്‍ വാച്ച് സീരീസ് 4ല്‍ മികച്ച വലുപ്പമുളള സ്ക്രീനാണുളളത്. വാച്ചില്‍ ബ്രെത്ത് ആപ്പ് വളരെ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്. കൈ ഉയര്‍ത്തിയാല്‍ ആപ്പ് പ്രത്യക്ഷമാകും.
10.40 pm: ആപ്പിള്‍ വാച്ച് സീരീസ് 4 അവതരിപ്പിക്കുന്നു:
ആപ്പിള്‍ വാച്ച് സീരീസ് 4ലെ ഡിസൈന്‍ പരിഷ്കരിച്ച വാച്ചാണ് കമ്പനി അവതരിപ്പിക്കുന്നത്. 30 ശതമാനം കൂടുതല്‍ വലുപ്പമാണ് വാച്ചിനുളളത്. എന്നാല്‍ കേസിംഗില്‍ മാറ്റമില്ല. യുഐ ഡിസൈനിലും മാറ്റമുണ്ട്.
10.37 pm: 200 ബില്യണ്‍ ഐഒഎസ് ഡിവൈസ് കയറ്റുമതിയെന്ന റെക്കോര്‍ഡിലേക്ക് കമ്പനി: ടിം കുക്ക്
കമ്പനി വലിയൊരു നേട്ടത്തിന്റെ അരികിലാണെന്ന് ടിം കുക്ക്. 200 ബില്യണ്‍ ഐഒഎസ് ഡിവൈസുകള്‍ കയറ്റി അയച്ചെന്ന റെക്കോര്‍ഡിന് അരികിലാണ് കമ്പനി. 'രണ്ട് വ്യക്തിഗതമായ രണ്ട് ഉത്പന്നങ്ങളെ കുറിച്ച് ഇന്ന് ഞങ്ങള്‍ വെളിപ്പെടുത്തും. ആപ്പിള്‍ വാച്ച് 4 സീരീസ് അവതരിപ്പിച്ച് ചടങ്ങ് തുടങ്ങാ'- ടിം കുക്ക്
10.35 pm: ആപ്പിള്‍ സിഇഒ ടിം കുക്ക് വേദിയില്‍:
ടിം കുക്ക് വേദിയിലെത്തി ആപ്പിള്‍ ഉത്പന്നങ്ങളെ കുറിച്ച് സംസാരിക്കുന്നു. ഉപയോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമായി എങ്ങനെയാണ് ആപ്പിള്‍ മാറിയതെന്ന് അദ്ദേഹം വിശദീകരിക്കുന്നു
10.30 pm: ആപ്പിളിന്റെ ലോഞ്ച് ചടങ്ങ് ആരംഭിച്ചു:
ഒരു വീഡിയോ പ്രദര്‍ശിപ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്. ടിം കുക്ക് വൈകാതെ വേദിയിലെത്തും. ലൈവ് സ്ട്രീമിംഗും ആരംഭിച്ചു
10.25 pm: ആപ്പിള്‍ ഇവന്റ് മിനുട്ടുകള്‍ക്കകം തുടങ്ങും:
500 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റീവ് ജോബ്സ് തിയറ്ററിലെ ഇരിപ്പിടങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുളള മാധ്യമപ്രവര്‍ത്തകരേയും ടെക് വിദഗ്ദരേയും കൊണ്ട് നിറഞ്ഞു. ചില ഇരിപ്പിടങ്ങള്‍ ആപ്പിള്‍ ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും വേണ്ടി മാറ്റി വെച്ചതാണ്
10.20 pm: ആപ്പിള്‍ ഐഫോണ്‍ എക്സ് എസിന് എന്തായിരിക്കും വില?
വായനക്കാര്‍ക്ക് ഉണ്ടായേക്കാവുന്ന പ്രധാനപ്പെട്ട ചോദ്യം വിലയെ സംബന്ധിച്ചായിരിക്കും. 80,000 രൂപയ്ക്ക് മുകളിലായിരിക്കുമോ ഐഫോണ്‍ എക്സ് എസിനെന്ന് ചോദ്യം ഉയരുന്നുണ്ട്. ഇന്ത്യയിലെ നിലവിലത്തെ അവസ്ഥയനുസരിച്ച് ഇറക്കുമതി തീരുവ വളരെ കൂടുതലാണ്. ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ഗ്ലോബല്‍ വാറന്റി ഉണ്ടെന്നുളളതാണ് ഇവിടെ ഗുണം ചെയ്യുക. നിങ്ങളുടെ സുഹൃത്തോ ബന്ധുക്കളോ വിദേശത്ത് യാത്ര ചെയ്യുന്നവരാണെങ്കില്‍ അവിടെ നിന്നും പുതിയ മോഡലുകള്‍ വാങ്ങുന്നതാവും നല്ലത്. തീര്‍ച്ചയായും ഇന്ത്യയിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഫോണ്‍ ലഭ്യമാകും.
10.10 pm: ഞങ്ങള്‍ തിയറ്ററിന് അകത്ത് പ്രവേശിച്ചു:
പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്ന വേദിയായ സ്റ്റീവ് ജോബ്സ് തിയറ്ററനകത്ത് മാധ്യമങ്ങളെ കടത്തിവിട്ടു. ആപ്പിളിന്റെ വെബ്സൈറ്റില്‍ ഉടന്‍ തന്നെ ലൈവ് സ്ട്രീമിംഗ് ആരംഭിക്കും
10.00 pm: ആപ്പിള്‍ ലോഞ്ച് ചടങ്ങ് എങ്ങനെ ലൈവായി കാണാം?
നിങ്ങളിലേക്ക് ഐഇ മലയാളം വിവരങ്ങള്‍ യഥാസമയം എത്തിക്കുന്നുണ്ട്. ലൈവ് ചടങ്ങ് കാണാനായി നിങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം- ലൈവ് വീഡിയോ രാത്രി 10.30നായിരിക്കും ചടങ്ങ് ആരംഭിക്കുക. ആപ്പിള്‍ ഡിവൈസുകളില്‍ നിന്ന് മാത്രമാണ് ചടങ്ങ് ലൈവായി കാണാനാവുക. വിന്‍ഡോസ് 10 ഉളളവര്‍ക്ക് എഡ്ജ് ബ്രൗസറില്‍ നിന്ന് ചടങ്ങ് കാണാം. ആപ്പിള്‍ ട്വിറ്ററിലും ലൈവ് പ്രദര്‍ശിപ്പിക്കുന്നുണ്ട്
9.45 pm: സ്റ്റീവ് ജോബ് തിയറ്ററിനകത്ത് ഞങ്ങള്‍ പ്രവേശിച്ച് കഴിഞ്ഞു, ലോഞ്ച് ചടങ്ങ് തുടങ്ങാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് എല്ലാവരും
9.40 pm: ആപ്പിള്‍ മാക് ബുക്ക് എയര്‍ 2 അവതരിപ്പിക്കുമോ?
ചടങ്ങിന് അകത്തും പുറത്തു നിന്നുളള സംസാരം മാക്ബുക്ക് എയര്‍ 2വിനെ കുറിച്ചാണ്. ഇന്റല്‍ പ്രൊസസറോട് കൂടിയ 13 ഇഞ്ച് ഡിസ്പ്ലെ ഉള്ള മാക്ബുക്ക് എയര്‍ 2 ഇന്ന് ഇറക്കുമെന്നാണ് വിവരം
9.30 pm: ആപ്പിള്‍ ക്യാംപസ് പാര്‍ക്ക്:
ആപ്പിള്‍ ക്യാംപസ് പാര്‍ക്കിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ആപ്പിള്‍ ക്യാംപസ് പാര്‍ക്കിന് പുറത്തുനിന്നുളള ചിത്രമാണ് താഴെ
9.00 pm: ആപ്പിള്‍ ഐഫോണ്‍ എക്സ് എസ് മാക്സും ഐഫോണ്‍ എക്സ് ആറും ഇരട്ട സിം സൗകര്യത്തോടെയാണ് അവതരിപ്പിക്കുന്നത്
ഇത് ആദ്യമായാണ് ആപ്പിള്‍ ഇരട്ട സിം ഫീച്ചറോടെ ഫോണ്‍ ഇറക്കുന്നത്. എന്നാല്‍ ഈ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ മാത്രമായിരിക്കും ഇരട്ട സിം മോഡലുകള്‍ ലഭ്യമാകുക എന്നാണ് വിവരം
It’s an uphill climb to the Steve Jobs Theatre. Media from around the world is here. pic.twitter.com/hkOdtD97DF
— Nandagopal Rajan (@nandu79) September 12, 2018
That’s a warm welcome at Apple Park pic.twitter.com/A7ZOxsX0Ag
— Nandagopal Rajan (@nandu79) September 12, 2018
8.50 pm: ആപ്പിള്‍ ഐഫോണ്‍ എക്സ് എസിന്റെ ചോര്‍ന്ന ചിത്രങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്
Apple September Event 2018 Launch Live Updates:
8.40 pm: ജോബ്സ് തിയറ്ററില്‍ നിന്നും ഇന്ത്യന്‍ എക്സ്പ്രസിന്റെ ന്യൂ മീഡിയാ എഡിറ്റര്‍ നന്ദഗോപാല്‍ രാജനാണ് വിവരങ്ങള്‍ യഥാസമയം നിങ്ങളിലെത്തിക്കുന്നത്
/indian-express-malayalam/media/media_files/uploads/2018/09/8281aaeb-4808-4ad6-a606-79acd974e1a9.jpg)
8.30 pm: ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വെച്ച് പുതിയ ഡിവൈസുകള്‍ പുറത്തിറക്കുക
8.25 pm: സൂചനകള്‍ പോലെ ഐഫോണ്‍ എക്സ് എസ്, ഐഫോണ്‍ എക്സ് മാക്സ്, ഐഫോണ്‍ എക്സ് സി എന്നിവ പുറത്തിറക്കുമ്പോള്‍ ആദ്യമായിട്ടായിരിക്കും അഞ്ച് ഇഞ്ചിന് താഴെ സ്ക്രീന്‍ വലുപ്പമുളള ഫോണ്‍ ആപ്പിള്‍ അവതരിപ്പിക്കാത്തത്
8.20 pm: ഇന്നത്തെ ചടങ്ങിലെ പുതിയ മോഡലുകള്‍ പ്രഖ്യാപിക്കുന്നതോടെ പഴയ മോഡലുകളുടെ വിലയും ഘണ്യമായി കുറയുമെന്നും പ്രതീക്ഷയുണ്ട്
8.10 pm: ഐഫോണ്‍ എക്സിന്റെ വലിപ്പത്തിലും നിറങ്ങളിലും വിലയിലും പരിഷ്കരിച്ച പതിപ്പ് മാത്രമായിരിക്കും ആപ്പിള്‍ പുറത്തിറക്കുകയെന്നാണ് വിവരം
8.00 pm: ഇന്നത്തെ ചടങ്ങില്‍ വില കുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. കൂടുതല്‍ മോഡലുകള്‍ ഇറക്കുന്നതിന് പകരം വില കൂടിയ മികച്ച ഒരു ഫോണായിരിക്കും ആപ്പിള്‍ പുറത്തിറക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.