ആപ്പിൾ ഐഫോൺ എക്സ് ആറിന്റെ മുൻകൂർ ബുക്കിങ് ഇന്നാരംഭിക്കും. 64 ജിബി സ്റ്റോറേജ് ഐഫോൺ എക്സ്ആറിന് 76,900 രൂപയാണ് വില. ഓൾ -സ്ക്രീൻ ഗ്ലാസ് ഡിസൈനും എൽസിഡി റെറ്റിന ഡിസ്‌പ്ലേയുമായാണ് ഐഫോൺ എക്സ്ആറെത്തുന്നത്. കറുപ്പ്, വെള്ള, കോറൽ, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഐഫോൺ പുറത്തിറങ്ങുന്നത്. യുഎസ്, യുകെ, യുഎഇ എന്നീ ആഗോള വിപണി കീഴടക്കാൻ ആപ്പിൾ കമ്പനിയുടെ തുറുപ്പ്ചീട്ടായ ഐഫോൺ എക്സ്ആർ ഒക്ടോബർ 26നാണ് ഇന്ത്യയിൽ വിപണിയിലെത്തുന്നത്.

ആപ്പിൾ ഐഫോൺ എക്സ് ആറിന്റെ മുൻകൂർ ബുക്കിങ്ങിനെക്കുറിച്ച് അറിയാം

ആപ്പിൾ ഐഫോൺ എക്സ്ആറിനായ് ഇന്ത്യൻ ഉപഭോക്താകൾ ഫ്ലിപ്കാർട്ട്, ആമസോൺ ഇന്ത്യ, പേടിഎം മാൾ. എയർടെൽ ഓൺലൈൻ ഇ സ്റ്റോർ എന്നവയിലൂടെും ആപ്പിളിന്റെ ഔദ്യോഗിക വിപണന കേന്ദ്രമായ ഇമാജിനിലൂടെയും മുൻകൂർ ബുക്കിങ് ചെയ്യാനാകും.

ആപ്പിൾ ഐഫോൺ എക്സ്ആറിന്റെ വില, സവിശേഷതകൾ

ആപ്പിൾ ഈ വർഷം ഇറക്കിയ ഏറ്റവും “അഫോർഡബിൾ” ഫോണാണ് ഐഫോൺ എക്സ്ആർ. 64 ജിബി സ്റ്റോറേജ് ഫോണിന് 76,900 രൂപയും 128 ജിബി സ്റ്റോറേജ് ഫോണിന് 81,900 രൂപയും, 256 ജിബി സ്റ്റോറേജ് ഫോണിന് 91,900 രൂപയുമാണ് വില. 6.1 ഇഞ്ച് റെറ്റിന എൽസിഡി ഡിസ്‌പ്ലേ. എ12 ബയോണിക്ക് ചിപ്പ്സെറ്റ് ആണ് ഐഫോൺ എക്സ്ആറിന് കരുത്തേകുന്നത്. ഐഫോൺ എക്സ്ആർ ഐഒഎസ് 12, 12എംപി പിൻക്യാമറ, 7എംപി മുൻ ക്യാമറ, ഡ്യുവൽ സിം, ഫെയയ്സ് ഐഡി എന്നീ സൗകര്യങ്ങളും ഉണ്ട്.

ആപ്പിൾ ഐഫോൺ എക്സ്ആറിന്റെ പ്രത്യേകതകൾ

* ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ് മാക്സ് എന്നിവയെക്കാളും വിലക്കുറവ്
* 6.1ഇഞ്ച് ഡിസ്‌പ്ലേ, ഐഫോൺ എക്സ്എസ് 5.8 ഇഞ്ച് ഡിസ്‌പ്ലേയെക്കാൾ വലുത്
* ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ് എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന എ12 ബയോണിക്ക് ചിപ്പ്സെറ്റ് ആണ് ഐഫോൺ എക്സ്ആറിനും കരുത്തേകുന്നത്
* ഐഫോൺ എക്സ്ആറിന്റെ സിംഗിൾ വൈഡ് ലെൻസിൽ ബൂക്കേ ഇഫക്റ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്
* ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ് എസ് മാക്സ് എന്നീ ഫോണിലേത് പോലെ ഫെയ്സ് ഐഡി സൗകര്യം​ ഐഫോൺ എക്സ് ആറിൽ ഉണ്ട്
* കറുപ്പ്, വെള്ള, കോറൽ, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഐഫോൺ എക്സ്ആർ പുറത്തിറങ്ങുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook