ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മാസ തവണയിൽ ആപ്പിൾ ഐഫോൺ എക്സ്ആർ സ്വന്തമാക്കാൻ സുവർണാവസരം. മാസം 1,999 രൂപ തവണ വ്യവസ്ഥയിൽ ഉപഭോക്താക്കൾക്ക് ഐ ഫോൺ വാങ്ങാം. പഴയ സ്മാർട്ഫോൺ മാറ്റി വാങ്ങുന്നവർക്ക് ഡിസ്കൗണ്ട് സൗകര്യവും ഉണ്ട്.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ക്യാഷിഫൈ വഴി ഫോൺ മാറ്റി വാങ്ങുന്നവർക്കാണ് ഡിസ്കൗണ്ട് ലഭിക്കുക. ആപ്പിളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന റെഡിങ്ടൺ, ഇൻഗ്രാം, റാഷി പെരിഫെറൽസ് എന്നിവ വഴിയും പഴയ സ്മാർട്ഫോൺ എക്സ്‌ചേഞ്ച് ചെയ്ത് ഐഫോൺ എക്സ്ആർ വാങ്ങാം. ആപ്പിളിന്റെ 2,000 ത്തോളം അംഗീകൃത സ്റ്റോറുകളിൽ ഈ ഓഫർ ലഭിക്കും.

താൽപര്യമുള്ളവർ ആപ്പിൾ അംഗീകൃത സ്റ്റോറിൽ പോയാൽ 5,300 ഡിസ്കൗണ്ടിൽ പഴയ സ്മാർട്ഫോൺ മാറ്റി ഐഫോൺ എക്സ്ആർ വാങ്ങാം. ക്യാഷിഫൈ വഴി എക്സ്‌ചേഞ്ച് ചെയ്യുന്നവർക്ക് 25,000 രൂപ വരെയുള്ള വിലക്കിഴിവാണ് നൽകുന്നത്. ഇതിനുപുറമേ സിറ്റി ബാങ്ക്, ആക്സിസ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് ഉപയോഗിച്ചുളള ഇഎംഐ, നോൺ ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ക്യാഷിഫൈ വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. പഴയ ഫോണുകൾക്ക് എത്രയാണ് ഓഫർ വില എന്നത് സംബന്ധിച്ച മുഴുവൻ വിവരവും വെബ്സൈറ്റിലുണ്ട്. പഴയ ഗ്യാലക്സി നോട്ട് 8 എക്സ്‌ചേഞ്ച് ചെയ്താൽ 23,450 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ എക്സ്ആർ വാങ്ങാം. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വൺപ്ലസ് 5ടിക്ക് 13,700 രൂപ വിലക്കിഴിവിൽ ഐഫോൺ എക്സ്ആർ വാങ്ങാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ