സാൻഹോസെ: ആപ്പിളിന്റെ ബിഗ് ലോഞ്ചിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ, ഐഫോൺ എക്സിന്റെ വിലയെ ചൊല്ലി വലിയ തോതിലുള്ള വാദപ്രതിവാദങ്ങളാണ് ലോകത്താകമാനം നടക്കുന്നത്. ആപ്പിളിന് ഏറെ ഉപഭോക്താക്കളുള്ള അമേരിക്കയിൽ പോലും ഓരോ പുതിയ ഐഫോണും ഘോഷത്തോടെയാണ് സ്വീകരിക്കപ്പെടുന്നത്.

1000 ഡോളറിലേറെയാകും ആപ്പിളിന്റെ പുതുതലമുറ സ്മാർട്ട്ഫോണിന്റെ വിലയെന്നാണ് കരുതപ്പെടുന്നത്. ആപ്പിൾ പാർക് ക്യാംപസിലെ സ്റ്റീവ് ജോബ് തിയേറ്ററിലാണ് ഇന്ന് ഫോണിന്റെ പ്രകാശനം നടക്കുന്നത്. അതേസമയം കന്പനി തങ്ങളുടെ വിപണി സ്വാധീനം വികസിപ്പിക്കാൻ ശ്രമിക്കുന്ന ചൈന, ഇന്ത്യ, ബ്രസീൽ വിപണികളിൽ ഇത്രയും വലിയ തുകയ്ക്ക് ഫോൺ വിൽക്കപ്പെടുമോയെന്നതാണ് സംശയം.

Read More: ടെക് ലോകത്തെ ‘നോട്ടപ്പുളളികള്‍’ അവതരിക്കുന്നു

അതേസമയം ഐഫോൺ എക്സിന് പുറമേ ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയും ഇന്ന് പുറത്തിറക്കുമെന്നും സൂചനനകളുണ്ട്. ഓരോ പുതിയ ഉൽപ്പന്നത്തിലും പിന്നാലെ വിപണിയിലെ തങ്ങളുടെ വളർച്ച ഉയർത്തുന്ന ആപ്പിളിന്റെ ശീലത്തിന് ഈ രണ്ട് ഉൽപ്പന്നങ്ങൾ മികച്ച പിന്തുണയേകും.

എഡ്ജ് ടു എഡ്ജ് സ്ക്രീൻ ഡിസ്പ്ലേ, ഇൻഫ്രാറെഡ് ഫേസ് റെക്കഗ്നിഷൻ, വയർലെസ് ചാർജിംഗ് എന്നിവ സംബന്ധിച്ചെല്ലാമുള്ള വ്യക്തതകൾക്ക് കന്പനി സിഇഒ ടിം കുക്ക് സ്റ്റീവ് ജോബ് തിയേറ്ററിലെ വേദിയിലെത്തുന്നത് വരെ കാത്തിരിക്കണം.

Read More: ‘ഐഫോണ്‍ 8, 8 പ്ലസ്, പിന്നെ ഐഫോണ്‍ എക്സും’: ആപ്പിളിന്റെ പുതിയ മോഡലുകളുടെ പേര് ചോര്‍ന്നു

സെപ്തംബർ 22 മുതൽ വിൽപ്പന ആരംഭിക്കുമെന്നാണ് വിവരമെങ്കിലും ഏത് സമയത്താകുമെന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. എങ്കിലും ആപ്പിളിന്റെ മൂല്യം കാത്തുസൂക്ഷിക്കുന്ന ആഡംബര പ്രൗഢിയിൽ കന്പനി വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് കരുതപ്പെടുന്നത്. എങ്കിലും വിലയെ കുറിച്ച് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ വളരെയധികം വിമർശനങ്ങളുയർത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ സത്യാവസ്ഥയാണ് ഇനി പുറത്തുവരേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ