Apple iPhone SE 2020 Review: കമ്പോളത്തിലെ ചില വിഭാഗം ഉപഭോക്താക്കളെ മാത്രം പരിഗണിക്കുകയും മാസ് ഉപഭോക്തൃ അടിത്തറയില്ലാതിരിക്കുകയും ചെയ്യുന്ന ഒരു ബ്രാൻഡ് എന്നതിലും അപ്പുറമാണ് ഒരു പ്രീമിയം ബ്രാൻഡ് എന്ന നിലയിൽ ആപ്പിളിനുള്ള ബഹുമാന്യതയും സ്വീകാര്യതയും. ഏത് തരം ഉൽപന്നങ്ങൾ, ഏത് വിഭാഗം ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു എന്നതെല്ലാം ആപ്പിൾ എന്ന ബ്രാൻഡ് വികസിപ്പിച്ചെടുക്കുന്നതിൽ സ്വാധീന ഘടകങ്ങളായി.
വില നിലവാരം, ഉൽപന്നങ്ങൾ വിറ്റഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭൂ പ്രദേശങ്ങൾ, ഉൽപന്നങ്ങളുടെ യൂസർ എക്സ്പീരീയൻസ് എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ നിലവിലുള്ള ഉപഭോക്താക്കളെ മാത്രം ആശ്രയിച്ച് ആപ്പിളിന് ഇനി മുന്നോട്ട് പോവാൻ സാധിക്കില്ല. പല വഴികളിലുമായി പുതിയ ചക്രവാളങ്ങൾ കണ്ടെത്താൻ സന്നദ്ധരാണ് സിലിക്കൺ വാലിയിലെ കൂപെർറ്റിനൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ ഇൻകോർപറേറ്റഡ്.
2020ൽ ഐ ഫോൺ ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾക്ക് അവസരമൊരുക്കുകയാണ് ആപ്പിൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 11 മോഡലുകൾക്ക് പിറകേ ബജറ്റ് സൗഹൃദ പതിപ്പായ ഐഫോൺ എസ്ഇയുടെ രണ്ടാം പതിപ്പ് പുറത്തിറക്കുകയാണ് ആപ്പിൾ. മറ്റ് മോഡലുകളെ അപേക്ഷിച്ച് താങ്ങാവുന്ന വിലയിലുള്ളതും, ചെറുതും എന്നാൽ കരുത്തേറിയതുമായ പുതിയ ഐ ഫോണിന്റെ സ്ഥാനം എവിടെയായിരിക്കും? ഞങ്ങളുടെ വിശകലനം വായിക്കാം.
വില: 42500 രൂപ | റേറ്റിങ്ങ് ★★★★☆
സ്പെസിഫിക്കേഷനുകൾ
- 4.7-ഇഞ്ച് എൽസിഡി മൾട്ടി-ടച്ച് ഡിസ്പ്ലേ (1334x750p, ~ 326 പിപിഐ)
- എ13 ബയോണിക് പ്രൊസസർ
- 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ്
- 12 മെഗാ പിക്സൽ ക്യാമറ ( 5x ഡിജിറ്റൽ സൂം, ƒ / 1.8 അപ്പർച്ചർ)
- 7 മെഗാ പിക്സൽ സെൽഫി ക്യാമറ (ƒ / 2.2 അപ്പർച്ചർ),
- 4K വീഡിയോ റെക്കോർഡിംഗ്, 24, 30, 60 ഫ്രെയിം പെർ സെകൻഡ് നിരക്കുകളിൽ
- LTE, ബ്ലൂടൂത്ത് 5, ഡ്യുവൽ സിം (നാനോ സിം, ഇ-സിം)
- വയർലെസ് ചാർജിംഗ് + 18 വാട്ട് ഫാസ്റ്റ് ചാർജിംഗ്
- ഭാരം: 148 ഗ്രാം
പുതിയ ഫീച്ചറുകൾ
ബഡ്ജറ്റ് ഫോൺ എന്ന സങ്കൽപ്പത്തെ തന്നെ മാറ്റിയെഴുതുകയാണ് ഐ ഫോൺ എസ്ഇ. ഫ്ലാഗ്ഷിപ്പ് മോഡലിലേതു പോലെയുള്ള പ്രൊസസറും പ്രവർത്തന ശേഷിയും ഈ പ്രൈസ് റേഞ്ചിലുള്ള മറ്റൊരു ഫോണിലുമില്ല. എല്ലാ ബ്രാൻഡുകളിലും ഏറ്റവും ശക്തവും വിലയേറിയതുമായ പ്രൊസസർ അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലിനായി മാറ്റുവയ്ക്കാറാണ്. പക്ഷേ ഇവിടെ ഐ ഫോൺ 11 പ്രോ മാക്സ് അടക്കമുള്ള ടോപ്പ് റേഞ്ച് മോഡലുകളിലുപയോഗിക്കുന്ന ഏറ്റവും പുതിയ എ13 ബയോണിക് പ്രൊസസർ തന്നെ ബജറ്റ് ഫോണായ ഐഫോൺ എസ്ഇ 2020ലും ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുകയാണ്.
Read More: അണിയറയിൽ ആപ്പിൾ ഐഫോൺ 12; ഇതുവരെ നമുക്കറിയാവുന്നതെല്ലാം

പുതിയ ഐഫോൺ മോഡലുകളെല്ലാം ഒരേ പ്രൊസസിങ്ങ് പവറും അതിലൂടെ ഒരേ സോഫ്റ്റ്വെയർ എക്സ്പീരിയൻസുമാണ് നൽകുകയെന്നും ക്യാമറ, സ്റ്റോറേജ്, ഫെയ്സ് ഐഡി തുടങ്ങിയവയുമായി ബന്ധപ്പെട്ട അധിക ഫീച്ചറുകൾക്കും സ്പെസിഫിക്കേഷനുകൾക്കുമാണ് അധിക പണം നൽകേണ്ടി വരുന്നതെന്നും ഇതിലൂടെ വ്യക്തമാവുന്നു. പ്രൈസ് റേഞ്ചുകളിൽ ഏറ്റവും മികച്ച പ്രൊസസിങ്ങ് ശേഷി നൽകുന്നതിലേക്ക് ഇനിയുള്ള മത്സരങ്ങൾ മുന്നേറുമെന്നും ഇത് അർത്ഥമാക്കുന്നു.
ഐ ഫോൺ എസ്ഇയുടെ പുതുമ ശരിക്കും പഴയൊരു കാര്യമാണ്. അതേ, നമ്മളിൽ ഭൂരിപഴും കാലം കഴിഞ്ഞെന്ന് കരുതിയ 4.7 ഇഞ്ച് ഫോം ഫാക്ടറാണ് അത്. പക്ഷേ ഇപ്പോഴും ചെറുതും കയ്യിലൊതുങ്ങുന്നതുമായ പല കാലങ്ങളിലുപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് ഫോണുകൾക്ക് ആവശ്യക്കാരുണ്ടെന്ന് ആപ്പിളിന് ആത്മവിശ്വാസമുണ്ടാവാം. ഈ സമയത്ത് നല്ല ഒരു തന്ത്രമാണ്, വലിയ ഫോണുകൾ ആവശ്യമില്ലാത്തവർക്ക് പറ്റുന്ന പ്രീമിയം മോഡൽ അവതരിപ്പിക്കുന്നത്. ഇപ്പോഴും ഐഫോൺ 5, എസ്ഇ ഫോണുകൾ ഉപയോഗിക്കുന്ന എന്റെ ചില സഹ പ്രവർത്തകരുടെ താൽപര്യം കാണിക്കുന്നത് ആപ്പിൾ ഇവിടെ വിജയിയാവുമെന്ന് സൂചനയാണ്.


നിങ്ങളെ വാങ്ങാൻ പ്രേരിപ്പിക്കുന്നന് എന്തായിരിക്കാം ?
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന്റെ മൊത്തം അനുഭവത്തിലേക്ക് വരുമ്പോൾ ഐഫോൺ എസ്ഇ ആർക്കും പിറകിലല്ല, ആപ്പിൾ മുന്നോട്ട് വയ്ക്കാവുന്ന മറ്റ് മോഡലുകളോടു പോലും. എന്തു വേണമെങ്കിലും, അല്ലെങ്കിൽ എല്ലാം ചെയ്യാൻ കഴിവുള്ള ഫോണാണിത്. മുൻ നിരയിലുള്ള ഓഗ്മെന്റഡ് റിയാലിറ്റി ആപ്പുകൾ മുതൽ സ്വന്തം പ്രൊസസിങ്ങ് ശേഷി മാത്രമുപയോഗിച്ചുള്ള പോർട്രെറ്റ് മോഡ് ക്യാപ്ചറിങ്ങ് വരെ എല്ലാം. അതാണ് പ്രവർത്തന നിരതമായ എ13 ബയോണിക് പ്രൊസസർ, ഐഒഎസ് 13 പതിപ്പുമായി കൃത്യമായി ചേർന്നു പോവുന്നു. ഈ ഫോൺ എന്തിനു വേണ്ടി വാങ്ങണം എന്നതിന്റെ ഉത്തരമാണത്.
കൈയിലൊതുങ്ങുന്ന ഫോൺ എന്നതിനൊപ്പം ഉയർന്ന നിലവാരമുള്ള രൂപകൽപനയാണ് ഐഫോൺ എസ്ഇയ്ക്ക്. കഴിഞ്ഞ ഒരാഴ്ചയായി ഉപയോഗിച്ച് വരുന്ന ബ്ലാക്ക് മോഡലിന്റെ ലുക്ക് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ഇതിൽ ഒരു കവർ ഇടാതിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കാര്യം അതിലുണ്ടെന്ന് ഞാൻ കരുതുന്നു. വാട്ടർ റെസിസ്റ്ന്റും ഡസ്റ്റ് റെസിസ്റ്റന്റുമാണ് ഫോൺ. ഇന്ത്യൻ മാർക്കറ്റിൽ ഇറങ്ങുന്ന ഫോണിനെ സംബന്ധിച്ച് അത് നിർണായകമാണ്. ഫോണിന്റെ ഗ്ലാസ്സിനാലുള്ള പിറക് വശം വയർലെസ് ചാർജിങ്ങ് പിന്തുണയുണ്ടെന്ന് മനസ്സിലാക്കിത്തരുന്നു. എന്റെ പക്കലുള്ള ചാർജിങ്ങ് പാഡ് ഉപയോഗിച്ച് അത് പരീക്ഷിക്കുകയും ചെയ്തു. വയർലെസ് ചാർജിങ്ങ് പാഡുകളുടെ വില കുറച്ചുകൂടി കുറയുന്നതോടെ എസ്ഇ മോഡൽ വയർലെസ് ചാർജിങ്ങ് മുൻപെങ്ങുമില്ലാത്തവിധം ചിലവു കുറഞ്ഞതാക്കി മാറ്റും.
Read More: #FiveQuestions featuring iPhone 11 Pro Max: ഐഫോണ് 11: അറിയേണ്ടതെല്ലാം
12 മെഗാപിക്സൽ, ƒ/1.8 അപ്പർച്ചർ മാത്രം സ്പെസിഫിക്കേഷനുള്ള റിയർ ക്യാമറമാണ് ഐഫോൺ എസ്ഇക്കുള്ളത്. എന്നാലും ഐഫോണിന്റെ മറ്റു പുതിയ മോഡലുകളിൽ നമ്മൾ കണ്ട പോർട്രെയിറ്റ് മോഡ് ഐഫോൺ എസ്ഇയും ലഭ്യമാക്കുന്നു. ക്വാമറയുടെ നിലവാരം നല്ലതാണ്. ആകാശത്തിലെ അവ്യക്ത നിറ വ്യത്യാസങ്ങൾ മുതൽ പോർട്രെയ്റ്റുകളിലെ സൂക്ഷ്മ വിശദാംശങ്ങൾ വരെ പകർത്തുന്നു. കുറഞ്ഞ പ്രകാശത്തിലുള്ള ചിത്രങ്ങളും നല്ലതാണ്, പക്ഷേ ചില നോയ്സ് വരുന്ന പ്രശ്നം നേരിടുന്നു. ഭേദപ്പെട്ട ബൊക്കെ ഇഫക്ട് ഫോട്ടോകളുമെടുക്കാൻ സാധിക്കും.
സെൽഫി ക്യാമറയും നല്ലതാണെന്ന് പോർട്രെയ്റ്റ് മോഡ് വച്ചുള്ള പരീക്ഷണങ്ങളിൽ ഞാൻ മനസ്സിലാക്കി. ഭൂരിപക്ഷം ആൻഡ്രോയ്ഡ് ഫോണുകളിലുമുള്ളത് പോലെ ചിത്രങ്ങളെ കൂടുതൽ പ്രോസസ് ചെയ്യുന്നില്ല. ഈ പ്രൈസ് റേഞ്ചിൽ ഏറ്റവും സ്വാഭാവികമായ സെൽഫികളെടുക്കാൻ കഴിയുന്ന ഫോൺ ആവുമിത്.
ക്യാമറയിലെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ സഹായത്തോടെ ഐഫോൺ എസ്ഇയിൽ മെച്ചപ്പെട്ട വീഡിയോകളെടുക്കാം. ഇത് ടൈം ലാപ്സ് വീഡിയകൾക്കായി ഉപയോഗിച്ചാൽ നിങ്ങൾക്ക് ഇഷ്ടപ്പെടും. 60 ഫ്രെയിം പെർ സെകൻഡിൽ 4കെ വീഡിയോ ഷൂട്ട് ചെയ്യാം. ബജറ്റ് ഫോണിനെ സംബന്ധിച്ച് അതൊരു നേട്ടമാണ്. സ്റ്റിൽ ക്യാമറയിലെ വിശദാംശങ്ങൾ ഫോണിന്റെ വീഡിയോ മോഡിലും നഷ്ടപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വാങ്ങുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
4.7 ഇഞ്ച് ഫോം ഫാക്ടർ അർത്ഥമാക്കുനന്ത് സ്ക്രീൻ വലിപ്പം കുറവാണെന്നാണ്. ഐഫോൺ ഹോം ബട്ടണും ഐഫോൺ എസ്ഇയിലുണ്ട്, അതായത് സ്ക്രീനുവേണ്ട കുറച്ച് സ്ഥലം ഫോണിന്റെ ഫ്രെയിം കയ്യേറിയിട്ടുണ്ട്. വലിയ സ്ക്രീനുള്ള ഫോണിൽ നിന്ന് മാറുകയാണെങ്കിൽ എന്താണ് നിങ്ങൾക്ക് ലഭിക്കുകയെന്ന് ഉറപ്പു വരുത്തുക. എച്ച്ഡി റെറ്റിന ഡിസ്പ്ലേ ആയിരുന്നിട്ടും ഐഫോൺ എസ്ഇയുടെ സ്ക്രീൻ കൃത്യതയുള്ളതും തെളിഞ്ഞതുമാണ്. ഫോണിൽ വായിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല, സിനിമ കാണുന്നതും അതുപോലെത്തന്നെ. നിങ്ങളിൽ കുറേ പേർ ഇപ്പോൾ ഉപയോഗിക്കുന്നതിലും ചെറുതാണതെന്നു മാത്രം.
ശക്തമായ പ്രൊസസറോടുകൂടിയ വലിപ്പം കുറഞ്ഞ ഫോണാണ് ഐഫോൺ എസ്ഇ. ചെറിയ ബാറ്ററിയാണ് ഫോണിനെന്നും ഇത് അർത്ഥമാക്കുന്നു. ഫോൺ കാര്യമായി ഉപയോഗിക്കുകയാണെങ്കിൽ എന്നും വൈകുന്നേരമാവുമ്പോഴേക്കും ഫോൺ ചാർജ് ചെയ്യേണ്ടിവരും. എന്നാൽ പഴയ എസ്ഇ ഫോണിനേക്കാൾ ഭേദമാണിത്. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് അർത്ഥമാക്കുന്നത് ഒരു ബാറ്ററി ബാഗിൽ സൂക്ഷിക്കുകയെന്നതാണ്.
ഈ ഫോണിന് ഒരു റിയർ ക്യാമറ മാത്രമാണുള്ളത്. ആൻഡ്രോയ്ഡ് ഫോണുകളെ അപേക്ഷിച്ച് നിങ്ങൾക്ക് അനുഭവപ്പെടുന്ന അപര്യാപ്തത ഡ്യുവൽ ക്യാമറകളായിരിക്കും, കൂടിയ സൂമിം വൈഡ് ആംഗിളും നൽകുന്ന രണ്ട് ക്യാമറകൾ. ട്രിപിൾ ക്യാമറകളെ ചുറ്റിപ്പറ്റിയുള്ള അതിശയോക്തികൾക്കപ്പുറം, കൂടുതൽ ഉപഭോക്താക്കളും സത്യത്തിൽ ഒരു ലെൻസ് മാത്രമാണ് ഉപയോഗിക്കുന്നത്. മേഘങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ഇഷ്ടപ്പെടുന്നതിനാൽ ഐഫോൺ എസ്ഇയിൽ ഷൂട്ട് ചെയ്യുന്നതിനിടെ ഞാൻ വൈഡ് ആംഗിൾ ലെൻസിന്റെ അഭാവം തിരിച്ചറിഞ്ഞിരുന്നു.
ആർക്കെല്ലാം വാങ്ങാവുന്നതാണ്, എന്തു കൊണ്ട് ?
കുറച്ച് വർഷം നിലനിൽക്കുന്ന, മികച്ച പെർഫോമൻസ്, നല്ല ചിത്രങ്ങൾ, ഏറ്റവും പുതിയ സോഫ്റ്റ്വെയർ എന്നീ സവിശേഷതകളുള്ള ഫോൺ അന്വേഷിക്കുന്നവർക്ക് ഐഫോൺ എസ്ഇ തിരഞ്ഞെടുക്കാം. എന്നാൽ ഫോണിൽ ധാരാളം ഫീച്ചറുകൾ അന്വേഷിക്കുന്നവർക്ക് ഐഫോൺ എസ്ഇ അനുയോജ്യമാവില്ല. എന്താണോ ചെയ്യാൻ കഴിയുന്നത്, അത് മികച്ച രീതിയിൽ ചെയ്യാൻ ഐഫോൺ എസ്ഇക്ക് കഴിയും. എന്നാൽ മിക്കവാറും സമയത്തും മറന്നു പോവുന്ന ധാരാളം ഫീച്ചറുകളും ചെപ്പടി വിദ്യകളുമുള്ള തരത്തിലുള്ള ഫോണല്ല ഇത്. കയ്യിലൊതുങ്ങുന്ന വലിപ്പമുള്ള ചെറിയ ഫോൺ ആവശ്യമുള്ളവർക്കും നല്ല ഓപ്ഷനാണ് ഐ ഫോൺ എസ്ഇ. കൂടുതൽ ഭാരം കുറഞ്ഞ ഫോൺ കൂടിയാണിത്.
എന്റെ അഭിപ്രായത്തിൽ, ഇത് ആൻഡ്രോയ്ഡിൽ നിന്ന് ഐഫോണിലേക്ക് മാറാൻ ശ്രമിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ ഉചിതമായ ഫോൺ ആണ്. ചെറിയ ഫോം ഫാക്ടറുള്ള ഐഫോണുകളുപയോഗിക്കുന്നവർക്ക് അപ്ഗ്രേഡ് എന്ന നിലയിലും ഇത് വാങ്ങാം. വസ്ത്രത്തിന്റെ പോക്കറ്റിൽനിന്ന് തെറിച്ചുവീഴാത്ത ഫോണിനായി അന്വേഷിക്കുന്നവർക്കും ഐഫോൺ എസ്ഇ പരിഗണിക്കാം.
പക്ഷേ ലളിതമായ പ്രകൃതത്തിനപ്പുറം സ്മാർട്ട്ഫോൺ ഇൻഡസസ്ട്രിയെ മാറ്റിമറിക്കുന്ന ഉൽപ്പന്നമാവും ഐഫോൺ എസ്ഇ. കാരണം ഇതോടെ തങ്ങളുടെ ബജറ്റ് ഫോൺ സങ്കൽപം ഇപ്പോഴുള്ളതുപോലെ തുടരണോ എന്ന് എല്ലാ ബ്രാൻഡുകളും ഇനി മുതൽ ചിന്തിക്കും.
Read More: Apple iPhone SE 2020 review: An iPhone that fits your hand and pocket