scorecardresearch

Apple iPhone Event 2018: ഇന്ന് 'ആപ്പിള്‍ കൊതിയന്മാരുടെ' ദിനം; വില കുറഞ്ഞ ഐഫോണ്‍ അവതരിപ്പിച്ചേക്കില്ല

Apple iPhone Event 2018: ഇന്നത്തെ ചടങ്ങില്‍ വില കുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല

Apple iPhone Event 2018: ഇന്നത്തെ ചടങ്ങില്‍ വില കുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല

author-image
WebDesk
New Update
Apple iPhone Event 2018: ഇന്ന് 'ആപ്പിള്‍ കൊതിയന്മാരുടെ' ദിനം; വില കുറഞ്ഞ ഐഫോണ്‍ അവതരിപ്പിച്ചേക്കില്ല

Apple iPhone Event 2018: ഇന്നാണ് ആപ്പിള്‍ ഐഫോണുകള്‍ അടക്കമുളള പുതിയ ഉത്പന്നങ്ങള്‍ ആപ്പിള്‍ ആസ്ഥാനത്ത് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്നേവരെ കാണാത്ത രീതിയിലുളള സാങ്കേതികവിദ്യാകള്‍ അടങ്ങിയ ഐഫോണ്‍ എക്സാണ് ആപ്പിള്‍ പ്രധാനമായും അവതരിപ്പിച്ചത്. ഹോം ബട്ടണ്‍ എടുത്ത് കളഞ്ഞ മോഡലായിരുന്നു ഐഫോണ്‍ എക്സിന്റേത്.

Advertisment

ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഫോണും ഇതായിരുന്നു. വളരെ മികച്ച രീതിയിലാണ് ഐഫോണ്‍ എക്സ് വിറ്റു പോയത്. പണത്തിലല്ല ഗുണത്തിലാണ് ഉപഭോക്താക്കളുടെ മനസ്സെന്ന ആത്മവിശ്വാസം കമ്പനിക്ക് നല്‍കുന്ന രീതിയിലായിരുന്നു ഫോണിന്റെ വില്‍പ്പന. ഐഫോണ്‍ എക്സ് വില്‍പ്പന കൂടിയെങ്കിലും മറ്റ് മോഡലുകളും മികച്ച രീതിയില്‍ ഇപ്പോഴും വില്‍ക്കപ്പെടുന്നുണ്ട്. ട്രില്യണ്‍ ഡോളറിന് മുകളില്‍ വാര്‍ഷിക വില്‍പ്പന നടത്താന്‍ കൂപ്പര്‍ട്ടിനോ ടെക് വമ്പന്മാരെ ഇത് വളരെയധികം സഹായിക്കുകയും ചെയ്തു.

അത്കൊണ്ട് തന്നെ ഇന്നത്തെ ചടങ്ങില്‍ വില കുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. കൂടുതല്‍ മോഡലുകള്‍ ഇറക്കുന്നതിന് പകരം വില കൂടിയ മികച്ച ഒരു ഫോണായിരിക്കും ആപ്പിള്‍  പുറത്തിറക്കുന്നത്. ഐഫോണ്‍ എക്സിന്റെ വലിപ്പത്തിലും നിറങ്ങളിലും വിലയിലും പരിഷ്കരിച്ച പതിപ്പ് മാത്രമായിരിക്കും ആപ്പിള്‍ പുറത്തിറക്കുകയെന്നാണ് ഫോറസ്റ്റര്‍ റിസര്‍ച്ചിന്റെ തോമസ് ഹുസ്സണ്‍ വ്യക്തമാക്കുന്നത്. പുതിയ ഫീച്ചറുകളും പ്രതീക്ഷിക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Advertisment

എന്നാല്‍ നിലവില്‍ ആപ്പിളിന് ബഡ്ജറ്റ് ഫോണുകള്‍ ഉളളത് ഉപഭോക്താക്കള്‍ക്ക് താങ്ങാനാവും. കാലക്രമേണെ ഐഫോണിന്റെ പല മോഡലുകള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം പഴയ മോഡലുകള്‍ പരമാവധി വില്‍ക്കാനുളള തന്ത്രവും ആപ്പിള്‍ നന്നായി ഇത്തരത്തില്‍ പയറ്റുന്നുണ്ട്. ഇന്നത്തെ ചടങ്ങിലെ പുതിയ മോഡലുകള്‍ പ്രഖ്യാപിക്കുന്നതോടെ പഴയ മോഡലുകളുടെ വിലയും ഘണ്യമായി കുറയുമെന്നും പ്രതീക്ഷയുണ്ട്. ഇരട്ട സിമ്മുളള മോഡല്‍ ഫോണും ആപ്പിള്‍ ഈ വര്‍ഷം ഇറക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

സൂചനകള്‍ പോലെ ഐഫോണ്‍ എക്സ് എസ്, ഐഫോണ്‍ എക്സ് മാക്സ്, ഐഫോണ്‍ എക്സ് സി എന്നിവ പുറത്തിറക്കുമ്പോള്‍ ആദ്യമായിട്ടായിരിക്കും അഞ്ച് ഇഞ്ചിന് താഴെ സ്ക്രീന്‍ വലുപ്പമുളള ഫോണ്‍ ആപ്പിള്‍ അവതരിപ്പിക്കാത്തത്. ചെറിയ സ്ക്രീന്‍ ഫോണുകള്‍ വേണ്ടവരുടെ താത്പര്യത്തിന് വിപരീതമായാണ് ഇപ്പോള്‍ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലറങ്ങുന്നത്. മൊബൈല്‍ പരസ്യങ്ങളുടെ ഭംഗി കൂട്ടാനാണ് സ്മാര്‍ട്ട്ഫോണുകളുടെ ഡിസ്‍പ്ലെ വലുപ്പം കൂട്ടുന്നത്. അല്ലാതെ ഉപഭോക്താക്കളുടെ കണ്ണിന് കുളിര്‍മയേകാനല്ല കമ്പനികളുടെ ഉദ്ദേശമെന്നതാണ് യാഥാര്‍ത്ഥ്യം.

Iphone X Iphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: