scorecardresearch

Apple iPhone Event 2018: ഐഫോണ്‍ എക്സ് എസ് മുതല്‍ ഐപാഡ് പ്രോ വരെ; ഇന്ന് പുറത്തിറങ്ങുന്ന ആപ്പിള്‍ ഉത്പന്നങ്ങള്‍

Apple iPhone Event 2018: 5.8 ഇഞ്ച് വലുപ്പമുളള ഐഫോണ്‍ എക്സ് എസ്, 6.1 ഇഞ്ച് വലുപ്പമുളള ഐഫോണ്‍ എക്സ് ആര്‍, 6.5 ഇഞ്ച് വലുപ്പമുളള എക്സ് എസ് പ്ലസ് എന്നിവയാണ് പുറത്തിറക്കുന്ന ഐഫോണ്‍ മോഡലുകള്‍

Apple iPhone Event 2018: 5.8 ഇഞ്ച് വലുപ്പമുളള ഐഫോണ്‍ എക്സ് എസ്, 6.1 ഇഞ്ച് വലുപ്പമുളള ഐഫോണ്‍ എക്സ് ആര്‍, 6.5 ഇഞ്ച് വലുപ്പമുളള എക്സ് എസ് പ്ലസ് എന്നിവയാണ് പുറത്തിറക്കുന്ന ഐഫോണ്‍ മോഡലുകള്‍

author-image
WebDesk
New Update
Apple iPhone Event 2018: ഐഫോണ്‍ എക്സ് എസ് മുതല്‍ ഐപാഡ് പ്രോ വരെ; ഇന്ന് പുറത്തിറങ്ങുന്ന ആപ്പിള്‍ ഉത്പന്നങ്ങള്‍

Apple iPhone Event 2018: ഇന്നാണ് ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്നത്. മൂന്ന് ഐഫോണുകള്‍, ഫെയ്സ് ഐഡിയോട് കൂടിയുളള ഐപാഡ് പ്രോസ്, മാക്ബുക്ക് എയര്‍ 2, എയര്‍പോഡ്സ് 2, വാച്ച് സീരീസ് 4 എന്നിവയാണ് ആപ്പിള്‍ ബുധനാഴ്ച പുറത്തിറക്കുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 12നെ കുറിച്ചും ആപ്പിള്‍ വിവരങ്ങള്‍ പുറത്തിറക്കും. പുതിയ ഐഫോണ്‍ മോഡലുകളിലെ ആപ്പിള്‍ എ 12 ചിപ്പുകളുടെ പ്രവര്‍ത്തനരീതിയും കമ്പനി ഇന്ന് വെളിപ്പെടുത്തും.

Advertisment

5.8 ഇഞ്ച് വലുപ്പമുളള ഐഫോണ്‍ എക്സ് എസ്, 6.1 ഇഞ്ച് വലുപ്പമുളള ഐഫോണ്‍ എക്സ് ആര്‍, 6.5 ഇഞ്ച് വലുപ്പമുളള എക്സ് എസ് പ്ലസ് എന്നിവയാണ് പുറത്തിറക്കുന്ന ഐഫോണ്‍ മോഡലുകള്‍. ഐപാഡ് പ്രോ 12.9 (2018) മോഡലും നാളെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള അവസാന വിവരങ്ങളും ഉത്പന്നങ്ങളുടെ പേരുകളും അറിയാന്‍ ടിം കുക്കിന്റെ പ്രഖ്യാപനത്തിനു കാത്തിരിക്കേണ്ടി വരും. കാലിഫോര്‍ണിയയില്‍ ആപ്പിള്‍ ആസ്ഥാനങ്ങളുടെ ഭാഗമായ സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് ചടങ്ങ് നടക്കുക. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ചടങ്ങ് ആരംഭിക്കുക.

publive-image

ആപ്പിൾ ഐഫോൺ Xs, ഐഫോൺ Xs പ്ലസ്:

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ X (ഐഫോൺ 10)ൻെറ പിൻഗാമിയായ ഇവയാണ് ചടങ്ങിലെ താരം. Xsന് 5.8 ഇഞ്ച് ഡിസ്പ്ലേയാണുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. ഐഫോൺ X പ്ലസിന് 6.5 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനാണുള്ളത്. ഐ ഫോൺ പുറത്തിറക്കുന്ന ഏറ്റവും വലിയ മോഡലാണ് ഇത്. OLED display, എഡ്ജ് ടു എഡ്ജ് ഡിസൈൻ എന്നിവയും ഉണ്ട്. ആപ്പിൾ പെൻസിൽ എന്ന പുത്തൻ ഉപകരണം ഈ ഐഫോണുകളിൽ സപ്പോർട്ട് ചെയ്യും. എന്നാൽ ഈ വർഷം ഈ സവിശേഷത വരുന്നില്ല എന്ന് പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മംഗ് ചൈ-കുയോ സൂചിപ്പിച്ചു. ആപ്പിൾ ഐഫോൺ Xs, ഐഫോൺ XS പ്ലസ് എന്നിക്ക് 4 ജിബി റാം ഉണ്ടായിരിക്കും. ഡ്യുവൽ-റിയർ ക്യാമറയിൽ എന്തൊക്കെ പ്രത്യേകതകൾ ഒളിപ്പിച്ചിരിക്കുന്നെന്ന് കാത്തിരിക്കുകയാണ് ലോകം. 3000-3400 mAh 2 സെൽ ബാറ്ററിയാണ് ആപ്പിൾ ഐഫോൺ എക്സസ് പ്ലസിൽ ഉപയോഗിക്കുന്നത്. ഐഫോൺ Xsന് 2600 mAh ബാറ്ററി ആയിരിക്കും. ഭാവിയിൽ ആപ്പിൾ അവതരിപ്പിക്കുന്ന 5G സപ്പോർട്ട് നിശ്ചയമില്ലെങ്കിലും കമ്പനിയുടെ ഏറ്റവും പുതിയ പ്രോസസ്സർ A12 ചിപ്സെറ്റ് ആയിരിക്കും ഫോണിൽ. പുതിയ രണ്ട് ഐഫോണുകളിലും iOS 12 പ്രവർത്തിക്കും

ഐഫോൺ എക്സ് ആര്‍:

Advertisment

6.1 ഇഞ്ച് എൽ.സി.ഡി ഡിസ്പ്ലേ കരുത്തിലാണെങ്കിലും മറ്റ് മോഡലുകളെ പോലെ ഒരു OLED സ്ക്രീൻ അല്ല ഇതിനുള്ളത്. എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ ഡിസൈൻ, ഫേസ് ഐ.ഡി എന്നിവയുമുണ്ട്. ബാക്കിൽ ഒറ്റ ക്യാമറയാണുള്ളത്. ഫ്രണ്ട് ഡിസൈൻ അലുമിനിയത്തിലാണ്. മറ്റ് രണ്ട് വേരിയൻറുകളേപ്പോലെ സ്റ്റെയിൻലെസ് സ്റ്റീലിൽ അല്ല. ഗ്ലാസ് ബാക്ക് ഡിസൈൻ ഈ വേരിയന്റിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ സിംഗിൾ റിയർ ക്യാമറയാണ് വലിയ വ്യത്യാസം. ആപ്പിൾ ഐഫോൺ Xr ഐഒഎസ് 12ലാണ് പ്രവർത്തിക്കുക. മറ്റ് രണ്ടു പതിപ്പിലും 4 ജിബിയിൽ നിന്ന് വ്യത്യസ്തമായി 2 ജിബി റാം മാത്രമേ ഇതിൽ ഉണ്ടാകു എന്നാണ് റിപ്പോർട്ടുകൾ.

publive-image

ആപ്പിള്‍ വാച്ച് സീരിസ് 4-ാം പതിപ്പും കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വാച്ച് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. ഹെല്‍ത്ത് മോണീറ്ററിം സിസ്റ്റം, മുന്‍ പതിപ്പില്‍ നിന്നും വ്യത്യസ്തമായി 15 ശതമാനം വലിയ സ്‌ക്രീന്‍ ഡിസ്‌പ്ലെയും ആപ്പിള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

ആപ്പിള്‍ മാക്ബുക്ക്, മാക്ബുക്ക് എയര്‍, മാക്ക് മിനി, ഐപാഡ് ഫെയ്‌സ് ഐഡിയുള്ള പതിപ്പ്, എയര്‍പോഡ് 2 എന്നീ ഡിവൈസുകളും നാളെ വിപണിയിലിറക്കും. 2017ല്‍ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയുടെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഇതിന്റെ നൂതന മോഡലായ ഐഫോണ്‍ എക്‌സ് ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. ഐഫോണ്‍ എക്‌സ് പ്രീമിയം ഫോണുകള്‍ക്ക് 100 ഡോളറായിരുന്നു വില. എന്നാല്‍ ഇതിന്റെ ഫെയ്‌സ് ഐഡി പോലുള്ള ഫീച്ചറുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പക്ഷെ വിലയ്ക്കപ്പുറവും ഈ മോഡല്‍ ലോകശ്രദ്ധ നേടുകയും ശരാരി വില 700 ഡോളറിലേക്കെത്തുകയും ചെയ്തു.

Iphone X

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: