പത്താം വാര്‍ഷികത്തില്‍ ഇറക്കുന്ന ഐഫോണ്‍ 8ന്റെ ഒഎല്‍ഇഡി ഡിസ്‍പ്ലേയ്ക്ക് വില ഒരല്‍പം കൂടുതല്‍ കൊടുത്താണ് ആപ്പിള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 120 മുതല്‍ 130 ഡോളര്‍ വരെയാണ് ഓരോ യൂണിറ്റ് ഒഎല്‍ഇഡി ഡിസ്‍പ്ലേയ്ക്കും കമ്പനി ചെലവഴിക്കുന്നതെന്നാണ് ടെക് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. അതായത് ഏകദേശം 8000 രൂപയോളമാണ് ഡിസ്‍പ്ലേക്ക് മാത്രം ചെലവാകുക.

ഐഫോണ്‍ 7 പ്ലസിന്റെ ഇരട്ടി വിലയാണ് ഐഫോണ്‍ 8ന്റെ ഡിസ്‍പ്ലേയ്ക്ക് ആവശ്യമാകുന്നത്. ഇന്നത്തെ സാധ്യമായ ഏറ്റവും മുന്തിയ സാങ്കേതിക വിദ്യയാണ് ഐഫോണ്‍ 8 ല്‍ ഉണ്ടാവുക. മറ്റൊരു ഡിവൈസുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്തത്ര മികവിലാണ് ഐഫോണ്‍ 8 ന്റെ രൂപകല്‍പനയും അതിലെ സവിശേഷതകളും. അതുകൊണ്ട് തന്നെ ഇതിന്റെ വിലയും കുറച്ച് കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ 12 ന് ആപ്പിള്‍ അവതരിപ്പിക്കാനിരിക്കുന്ന ഐഫോണ്‍ 8 ന്റെ വില യുഎസില്‍ 1199 ഡോളര്‍ ആയിരിക്കുമെന്നാണ് സൂചന. അടിസ്ഥാന മോഡലിന് 999 ഡോളര്‍ തുടങ്ങുന്ന വില ടോപ് വേരിയന്റില്‍ എത്തുമ്പോഴാണ് 1199 ഡോളറാകുക. എന്നാല്‍ ഇതേ ഐഫോണ്‍ 8 ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമ്പോള്‍ വില ഏകദേശം ഒരു ലക്ഷം രൂപ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ 3ഡി കാമറയുണ്ടെന്നതാണ് ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന്. വെളിച്ചക്കുറവില്‍ പോലും ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് നിമിഷനേരം കൊണ്ട് (ഒരു സെക്കന്റിന്റെ പത്തു ലക്ഷത്തിലൊന്ന് സമയം) ഫോണ്‍ അണ്‍ലോക്ക് ആകും.

ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഫോണ്‍ ആകാന്‍ ഇതിന് സാധിക്കുന്നതും സാങ്കേതിക വിദ്യയുടെ ‘അതിപ്രസരം’ കൊണ്ട് തന്നെയാണ്. 64 ജിബി വേരിയന്റിന് 999 ഡോളറും 256 ജിബി മോഡലിന് 1099 ഡോളറും 512 ജിബി വേരിയന്റിന് 1199 ഡോളറുമായിരിക്കും യുഎസ് വിപണിയിലെ വില. A 11 പ്രൊസസറിലായിരിക്കും ഐഫോണ്‍ 8 ന്റെ പ്രവര്‍ത്തനം. 3ജിബി റാമായിരിക്കും കരുത്ത്. ഏറ്റവും മികച്ച ഇമേജ് സെന്‍സറുള്ള ഡ്യുവല്‍ കാമറയുമുണ്ടാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ