കാലങ്ങളായി കാത്തിരുന്ന ആപ്പിളിന്റെ പുതിയ മോഡലുകള്‍ പ്രകാശനം ചെയ്തു. ഐഫോണ്‍ എക്സ്, ഐഫോണ്‍ 7ന്റെ പരിഷ്കരിച്ച പതിപ്പുകളായ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രകാശനം നടന്നത്.

പുതിയ ആസ്ഥാനമായ ആപ്പിള്‍ പാര്‍ക്കില്‍ ഇത് ആദ്യമായാണ് ഒരു ചടങ്ങ് നടക്കുന്നതും ലോകത്തിന് മുമ്പില്‍ വെളിവാകുന്നതും. ആപ്പിള്‍ ഫോണുകള്‍ കൂടാതെ മൂന്നാം തലമുറ വാച്ചുകളും ആപ്പിള്‍ 4കെ ടിവിയും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് പ്രതിനിധി തത്സമയമാണ് ലോകം ഉറ്റുനോക്കിയ വലിയ ചടങ്ങ് നിങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ചത്.

12.30 AM: ഐഫോണ്‍ സീരീസുകളുടെ വിലയാണ് താഴത്തെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്

12.22 AM: 999 ഡോളറാണ് ഐഫോണ്‍ എക്സിന്റെ വില. നവംബര്‍ മൂന്ന് മുതല്‍ ഷിപ്പിംഗ് ആരംഭിക്കും.

ഐഫോണ്‍ എക്സിന്റെ ഫീച്ചറുകള്‍

12.15 AM: ഐഫോണ്‍ 7നേക്കാള്‍ രണ്ട് മണിക്കൂര്‍ കൂടുതല്‍ നേരം എക്സിന്റെ ബാറ്ററി ലൈഫ് നീണ്ടു നില്‍ക്കും. എയര്‍പവര്‍, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ സംവിധാനങ്ങളും ഫോണിലുണ്ട്

12.05 AM: 12 എംപി + 12 എംപി റിയര്‍ ക്യാമറയാണ് ഐഫോണ്‍ എക്സ് (ടെന്‍) മോഡലിനുളളത്. സാംസംങ് ഗാലക്സി നോട്ട് 8 പോലെ ഡ്യൂവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബലൈസേഷനാണ് ഫോണിനുളളത്. ക്വാഡ് എല്‍ഇഡി ടൂ ടണ്‍ ഫ്ലാഷും ഉപയോഗിച്ചിട്ടുണ്ട്

12.02 AM: ഐ മെസേജിന്റെ ഭാഗമായ അനിമോജീസും പരിചയപ്പെടുത്തുന്നു

12.00 AM: നിങ്ങളുടെ അറിവില്ലാതെ ഐഫോണ്‍ എക്സ് അണ്‍ലോക്ക് ചെയ്യാന്‍ ലക്ഷത്തില്‍ ഒരു ശതമാനം മാത്രമാണ് സാധ്യതയെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു

11.57 pm: 11.54 pm: ടച്ച് ഐഡി എടുത്ത് കളഞ്ഞ ഐഫോണ്‍ എക്സില്‍ മുഖം നോക്കി ലോക്ക് തുറക്കുന്ന ഫെയ്സ് ഐഡിയാണുളളത്. ട്രൂ ഡെപ്ത് ക്യാമറാ സെന്‍സര്‍ എന്നാണ് സാങ്കേതികതയെ ആപ്പിള്‍ പരിചയപ്പെടുത്തുന്നത്. ഇരുണ്ടിരിക്കുന്ന നേരത്തും മുഖം തിരിച്ചറിയാന്‍ ഫോണിന് കഴിയുമെന്ന് ആപ്പിള്‍ ഉറപ്പ് തരുന്നു

Read In English here: Apple iPhone 8, iPhone X live blog: The big September event starts soon, here are updates

11.52 pm: ഫോണില്‍ നല്‍കിയിരിക്കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ ഏറെ മികവ് പുലര്‍ത്തുന്നതായിരിക്കും ഐഫോണ്‍ എക്‌സ് എന്ന് ആപ്പിള്‍

11.50 pm: ഏറെ കാത്തിരുന്ന ഐഫോണ്‍ എക്സ് (ടെന്‍) അവതരിപ്പിക്കുന്നു. 5.8 എഡ്ജ്-ടു- എഡ്ജ് ഡിസ്‍പ്ലേയാണ് ഫോണിന്. ഹോം ബട്ടണ്‍ ഇല്ലാത്ത ഫോണിന്റെ ഒഎല്‍ഇഡി ഡിസ്‍പ്ലേയില്‍ താഴെ നിന്നും മുകളിലേക്ക് സ്‍വൈപ് ചെയ്താല്‍ ഹോം സ്ക്രീന്‍ തെളിയും

11.35 pm: ഐഫോണ്‍ 8 പ്ലസില്‍ മാത്രമാണ് ഡ്യൂവല്‍ ക്യാമറയുളളത്. ഐഫോണ്‍ 8ന് 12 എംപി റിയര്‍ ക്യാമറയാണുളളത്. പോര്‍ട്രയിറ്റ് ലൈറ്റിംഗ് മോഡിന്റെ ബീറ്റ പതിപ്പിലാണ് ഡ്യുവല്‍ ക്യാമറ വരുന്നത്. പോര്‍ട്രയിറ്റ് മോഡില്‍ മികച്ച അനുഭവമായിരിക്കും ഇതെന്ന് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു. എഫക്ടുകള്‍ തെരഞ്ഞെടുക്കാന്‍ പുതിയ ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഫില്‍ട്ടറുകള്‍ അല്ലാതെ പ്രസ്തുത സമയത്ത് വെളിച്ചതെ അടിസ്ഥാനപ്പെടുത്തിയാണ് എഫക്ട് സാധ്യമാവുക.

11.47 pm: രണ്ട് മോഡലുകളും 64 ജിബി, 256 ജിബി സ്റ്റോറേജിലാണ് അവതരിപ്പിക്കുന്നത്. ഐഫോണ്‍ 8ന്റെ വില ആരംഭിക്കുന്നത് 699 ഡോളറിലാണ്. 8 പ്ലസിന് 799 ഡോളറാണ് വില

11.40 pm: ഐഫോണ്‍ 8, 8 പ്ലസ് എന്നീ മോഡലുകളില്‍ വയര്‍ലെസ് ചാര്‍ജിംഗ് സാധ്യമാണ്. ഈ ഫീച്ചറിന്റെ സാധ്യത ഊട്ടിയുറപ്പിക്കാന്‍ പോക്കിമോന്‍ പോലെയുളള ഗെയിമുകള്‍ ഭാവിയില്‍ അവതരിപ്പിക്കെമെന്നതില്‍ സംശയമില്ല

11.30 pm: ഐഫോണ്‍ 8ഉം ഐഫോണ്‍ 8 പ്ലസും അവതരിപ്പിക്കുന്നു. 7000 സീരീസ് അലൂമിനിയത്തോട് കൂടി മുമ്പിലും പിറകിലും ഗ്ലാസ് കൊണ്ട് ഡിസൈന്‍ ചെയ്ത മോഡലുകള്‍. എ11 ബയോണിക് ചിപ്പില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ഗോള്‍ഡ് പതിപ്പ് അടക്കം മൂന്ന് നിറങ്ങളിലാണ് അവതരിപ്പിക്കുന്നത്

11.25 pm: ഇനി ഏറെ കാത്തിരുന്ന ഐഫോണ്‍ മോഡലുകളുടെ അവതരണത്തിലേക്കാണ് ആപ്പിള്‍ കടക്കുന്നത്. “ഐ മെസേജ്, ഫെയ്സ് ടൈം തുടങ്ങിയവ പോലുളള ഫീച്ചറുകള്‍ കൊണ്ട് ഞങ്ങള്‍ ജനങ്ങളുടെ ആശയവിനിമയത്തില്‍ തന്നെ ആപ്പിള്ം‍ മാറ്റം വരുത്തി. സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതില്‍ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയത്. നമ്മുടെ നിത്യജീവിത നിമിഷങ്ങള്‍ പകര്‍ത്താന്‍ ഐഫോണ്‍ ക്യാമറ ജനപ്രിയമായി മാറി,” ടിം കുക്ക് വ്യക്തമാക്കി.

11.15 pm: നവീനമായ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റവും 4കെ ടൈറ്റിലും ഉണ്ടെങ്കിലും എച്ച്ഡിയേക്കാള്‍ വിലയില്ലെന്ന് കമ്പനി. 179 ഡോളര്‍ മാത്രമാണ് വില. സെപ്തംബര്‍ 15 മുതല്‍ പ്രീ ബുക്കിംഗ് ആരംഭിക്കും

11.13 pm: 4കെ റെസല്യൂഷനോടെയുളള ആപ്പിള്‍ ടിവി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഡ്ഢി ക്യൂ ആമ് ടിവിയെ കുറിച്ച് വേദിയില്‍ സംസാരിക്കുന്നത്. എക്കാലത്തേയും മികച്ച ശബ്ദ-ദൃശ്യ മികവാണ് ടിവിക്ക് ഉളളതെന്ന് ക്യു വ്യക്തമാക്കി.

11.05 pm: സിരിയുടെ സഹായത്തോടെ വാച്ചില്‍ ശബ്ദസന്ദേശങ്ങളും സാധ്യമാകും. സെപ്തംബര്‍ 15 മുതല്‍ പ്രീ ബുക്കിംഗും 22 മുതല്‍ വില്‍പനയും ആരംഭിക്കും. ഇന്ത്യയില്‍ അടക്കമുളള രാജ്യങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ഈ വാച്ച് ലഭ്യമാകില്ല.

11.03 pm: ആപ്പിള്‍ വാച്ച് സീരീസ് 3യ്ക്ക് ഇ-സിം സംവിധാനവും ഉണ്ട്. സീരീസ് 2ലെ അതേ വലുപ്പം തന്നെയാണ് ഇതിനും. കൈത്തണ്ടയില്‍ ഇരിക്കുമ്പോള്‍ തന്നെ ഫോണ്‍ വിളിക്കാനും കഴിയും

11.00 pm: ആപ്പിള്‍ വാച്ച് സീരീസ് 3 കമ്പനി അവതരിപ്പിക്കുന്നു. ഫോണ്‍ ഇല്ലാതെ കണക്ടിവിറ്റി സാധ്യമാക്കുന്നതാണ് വാച്ച്. വാച്ചിലൂടെ സംഗീതം ആസ്വദിക്കാനും കഴിയും

10.54 pm: റോളെക്സിനെ തോല്‍പ്പിച്ചാണ് ലോകത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നതായി ആപ്പിള്‍ വാച്ച് മാറിയത്

10.50 pm: ആപ്പിള്‍ വാച്ചാണ് ചടങ്ങില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച വാച്ച് 50 ശതമാനം വില്‍പന വര്‍ദ്ധിച്ചെന്നും കമ്പനി പ്രഖ്യാപിക്കുന്നു

10.41 pm: ആപ്പിള്‍ റീട്ടെയിലിനെ കുറിച്ച് സംസാരിച്ചാണ് ചടങ്ങിന് തുടക്കമായത്. എന്നാല്‍ ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോര്‍ തുറക്കുമെന്ന പ്രഖ്യാപനം ഉണ്ടായില്ല

10.38 pm: അപ്പിള്‍ സ്ഥാപകനും മുന്‍ സി ഇ ഒയുമായ സ്റ്റീവ് ജോബ്സിന് വേണ്ടി ചടങ്ങ് സമര്‍പ്പിക്കുന്നതായി സിഇഒ ടിം കുക്ക്

10.35 pm: സ്റ്റീവ് ജോബ്സിന്റെ സന്ദേശത്തോടെ ചടങ്ങിന് തുടക്കമായി

10.30 pm: പശ്ചാത്തലത്തില്‍ ‘ഓള്‍ യു നീഡ് ഈസ് ലൗ’ എന്ന ഗാനത്തോടെ സ്റ്റീവ് ജോബ്സ് തിയറ്റര്‍ പരിചയപ്പെടുത്തി ആപ്പിളിന്റെ ലൈവ് സ്ട്രീമിംഗ്

10.25 pm: ആപ്പിളിന്റെ എയര്‍ പോഡിനും പുതിയ വേര്‍ഷന്‍ ഉണ്ടാകുമോ എന്നും ആകാംക്ഷപൂര്‍വ്വം ലോകം ഉറ്റുനോക്കുന്നു

10.17 pm: കമ്പനിയുടെ തന്നെ എച്ച്ടിടിപി ലൈവ് സ്ട്രീമിംഗ് ഉപയോഗിച്ചാണ് ചരിത്രപ്രാധാന്യമുളള ലൈവ് ആപ്പിള്‍ നടത്തുന്നത്

10.10 pm:

10.00 pm: പ്രകാശനത്തിന് അരമണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ തന്നെ ആപ്പിള്‍ വെബ്സൈറ്റില്‍ ലൈവ് സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്

9.45 pm: ഇംഗ്ലീഷം നടനും കൊമേഡിയനും എഴുത്തുകാരനുമായ സ്റ്റീഫന്‍ ഫ്രൈയും ആപ്പിളിന്റെ വര്‍ണാഭമായ ചടങ്ങിന്റെ ഭാഗമാകാന്‍ എത്തിയിട്ടുണ്ട്

9.35 pm: വെറും ഒരു മണിക്കൂര്‍ മാത്രമാണ് ഏറെ കാത്തിരുന്ന ആപ്പിള്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ബാക്കിയുളളത്. ഇന്ത്യന്‍ സമയം 10.30നാണ് ചടങ്ങുകള്‍ ആരംഭിക്കുക

09.24 pm:

9.13 pm: അനാവശ്യമായ കോണ്‍ക്രീറ്റ് കൂട്ടിക്കെട്ടലുകളില്ലാതെ എല്ലാ വശങ്ങളും ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച് പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന രൂപത്തിലാണ് തിയറ്റര്‍ ഒരുക്കിയിരിക്കുന്നത്

9 pm: ചടങ്ങുകള്‍ നടക്കുന്ന സ്റ്റീവ് ജോബ്സ് തിയറ്ററിന്റെ ഉള്‍വശം

8.45 pm: ചടങ്ങുകള്‍ നടക്കുന്ന സ്റ്റീവ് ജോബ്സ് തിയറ്റര്‍

8.32 pm: ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുളള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ എന്നും സംവാദവിഷയമാണ് ഐഫോണുകളുടെ വില. ഐഫോണ്‍ എക്സിന്റെ വില 1000 ഡോളര്‍ കടക്കുമെന്നാണ് സൂചന

8.22 pm: പുറത്തിറങ്ങാനിരിക്കുന്ന മൂന്ന് മോഡലുകള്‍ക്കും വില ഒരല്‍പം കൂടുതലായിരിക്കുമെന്നാണ് ടെക് വിദഗ്ദരുടെ പ്രവചനം

8.20 pm: 1000 പോര്‍ക്ക് ഇരിക്കാവുന്ന കൂപ്പര്‍ട്ടിനോവിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നു. മുകളില്‍ നിന്ന് നോക്കിയാല്‍ ഒരു ബഹിരാകാശ പേടകം പോലെ തോന്നിക്കുന്ന ആപ്പിള്‍ പാര്‍ക്കിലാണ് ചടങ്ങുകള്‍ നടക്കുന്നത്

ഡിസ്‍ക്ലൈമര്‍: ആപ്പിളിന്റെ ക്ഷണപ്രകാരമാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രതിനിധി കാലിഫോര്‍ണിയയിയലെ സാന്‍ ഹോസെയിലെത്തി തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook