ആപ്പിൾ ഐഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്. ആപ്പിൾ ഡെയ്സിന്റെ ഭാഗമായാണ് ഫ്ലിപ്കാർട്ട് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതൽ മൂന്നു ദിവസത്തേക്കാണ് ഓഫർ. ബുധനാഴ്ച (ഏപ്രിൽ 26) ന് ഓഫർ അവസാനിക്കും. ഇന്ത്യയിലെ ആപ്പിൾ ഐഫോണുകളുടെ ഒദ്യോഗിക ഓൺലൈൻ വിൽപന ഫ്ലിപ്കാർട്ടിനാണുളളത്.

256 ജിബി സ്റ്റോറേജുളള ആപ്പിൾ ഐഫോൺ 7 ന് 20,001 രൂപ ഡിസ്കൗണ്ടാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ബ്ലാക്ക്, റോസ് ഗോൾഡ്, ഗോൾഡ്, സിൽവർ എന്നി നിറങ്ങളിൽ ഫോൺ ലഭിക്കും. 59,999 രൂപയ്ക്കാണ് നിലവിൽ ഫ്ലിപ്കാർട്ടിൽനിന്നും ഈ ഫോൺ ലഭിക്കുക. ഫോണിന്റെ യഥാർഥ വിലയായ 80,000 ത്തിൽനിന്നും 25 ശതമാനം ഡിസ്കൗണ്ടിലാണ് നിലവിൽ ഫ്ലിപ്കാർട്ട് ഫോൺ വിൽക്കുന്നത്. ഇതിലും കുറവു വരുത്തിയാണ് ഓഫർ പ്രഖ്യാപിച്ചിട്ടുളളത്.

ഐഫോണുകൾ എക്സ്‌ചേഞ്ച് ചെയ്യുന്നതിനും ഫ്ലിപ്കാർട്ട് അവസരം ഒരുക്കിയിട്ടുണ്ട്. മാറ്റിയെടുക്കുന്ന ഉപഭോക്താക്കൾക്ക് 256 ജിബി ആപ്പിൾ ഐഫോൺ 7 ന് 19,000 രൂപ ഡിസ്കൗണ്ടാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് മുഖേന പണമിടപാട് നടത്തുന്നവർക്ക് വീണ്ടും 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഐഫോൺ 6 പ്ലസ് നൽകി ഐഫോൺ 7 വാങ്ങുന്നവർക്ക് 11,000 രൂപ വിലക്കുറവ് ലഭിക്കും.

128 ജിബി ഐഫോൺ 7 ന് 10,501 (ഒർജിനൽ വില-59,499), 32 ജിബി ഐഫോൺ 7 ന് 10,001(ഒർജിനൽ വില-60,000), 32 ജിബി ഐഫോൺ 7 പ്ലസിന് 10,000 (ഒർജിനൽ വില- 72,000), ഈ ഫോണിന്റെ 128 ജിബി വെർഷന് 11,101രൂപ (ഒർജിനൽ വില- 82,000) ഡിസ്കൗണ്ട് ലഭിക്കും. അതേസമയം, 256 ജിബി വേരിയന്റ് ഐഫോൺ 7 പ്ലസിന് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടില്ല.

32 ജിബി ആപ്പിൾ ഐഫോൺ 6എസിന് 8,000 രൂപ വിലക്കുറവിൽ 39,999 രൂപയ്ക്ക് വാങ്ങാം. 47,999 രൂപയാണ് ശരിക്കുളള വില. ഐഫോൺ 6 ഫോൺ 11,000 രൂപ വിലക്കുറവിൽ 25,990 രൂപയ്ക്ക് വാങ്ങാം. 36,990 രൂപയാണ് ശരിക്കുളള വില. ഐഫോൺ എസ്ഇ 16 ജിബി വെർഷന് 6,000 രൂപ ഡിസ്കൗണ്ടിൽ 20,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിലൂടെ വാങ്ങാം. ആപ്പിൾ മാക്ബുക്ക് എയറിന് ഓഫർ നൽകിയിട്ടുണ്ട്. 8 ജിബി റാമും 128 ജിബി എസ്എസ്ഡി ആപ്പിൾ മാക്ബുക്ക് എയർ 54,990 രൂപയ്ക്ക് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ