ന്യുഡെല്‍ഹി: ആപ്പിളിന്റെ പുതിയ മോഡലായ ഐ ഫോണ്‍ 7 വെറു 40,000 രൂപയ്ക്ക് ഫ്ളിപ്കാര്‍ട്ട് വില്പനയ്ക്ക് എത്തിക്കുന്നു. 65,000 രൂപ വിലയുള്ള ഫോണ്‍ 20,000 രൂപ എക്സ്ചേഞ്ച് ഓഫറിലൂടേയും അയ്യായിരം രൂപ ഇളവോടെയുമാണ് 40,000 രൂപയ്ക്ക് ലഭ്യമാക്കുന്നത്.
ഫ്ളിപ് കാര്‍ട്ട് ഒരുക്കുന്ന ആപ്പിള്‍ ഫെസ്റ്റിലാണ് ഐ ഫോണുകള്‍,ഐ പാഡുകള്‍, ആപ്പിള്‍ വാച്ചുകള്‍ എന്നിവ വന്‍ ഇളവില്‍ ലഭ്യമാക്കുന്നത്. ഐ ഫോണ്‍ സെവന്(32 ജി.ബി), ഐ ഫോണ്‍ സെവന് പ്ലസ് (128ജി.ബി) എന്നിവയും ആപ്പിളിന്റെ മറ്റ് ഫോണുകളും ഇത്തരത്തില്‍ വില്പന നടത്തുന്നുണ്ട്.
ഐ ഫോണിനു വേണ്ടി എക്സ്ചേഞ്ച് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെ ലിസ്റ്റും ഫ്ലിപ്പ്കാര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാവും ഐ ഫോണിന്റെ വിലയില്‍ ലഭിക്കുന്ന ഇളവും.
മോട്ടോ എക്സ് പ്ലേ, ഷവോമി റെഡ്മി എംഐ4, വണ്‍ പ്ലസ് വണ്‍, അസ്യൂസ് സെന്‍ഫോണ്‍2 തുടങ്ങിയ മോഡലുകള്‍ക്ക് 4000 രൂപ മുതല്‍ 6000 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറില്‍ ഇളവ് ലഭിക്കുന്നത്. ചില ബാങ്കുകളുടെ എടിഎം അക്കൗണ്ട് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഇളവും ഫ്ലിപ് കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.