scorecardresearch

ഐഫോണ്‍ 15 സീരീസ്: ഇന്ത്യയിലെ വില, മറ്റ് മോഡലുകളുമായുള്ള വിലയിലെ താരതമ്യവും

കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് ലോഞ്ച് ചെയ്തത്

കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് ലോഞ്ച് ചെയ്തത്

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
iPhone 15 Pro

iPhone 15 Pro

ഐഫോണ്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്കെത്തുന്നത് ക്വാളിറ്റിയേക്കാള്‍ വില തന്നെയാകും. ലോകത്തിന്റെ ഏത് കോണിലേക്കാള്‍ വില കൂടുതലാണ് ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍. ഐഫോണിന്റെ ഏറ്റവും പുതിയ സീരീസിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് ലോഞ്ച് ചെയ്തത്. സീരീസിലെ ഏറ്റവും അധികം സവിശേഷതയുള്ള ഐഫോണ്‍ 15 പ്രൊ മാക്സിന് (1ടിബി സ്റ്റോറേജ്) 1,99,900 രൂപയാണ് വിപണി വില.

Advertisment

14 സീരീസിലെ പ്രൊ മോഡലുകളേക്കാള്‍ 15 പ്രോയ്ക്കും പ്രൊ മാക്സിനും 5,000 രൂപയും 20,000 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. യുഎസ്, ദുബായ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രൊ മോഡലുകളുടെ വില താരതമ്യേന കുറവാണ്.

ഐഫോണ്‍ 15 പ്രൊ മാക്സിന്റെ ബേസ് വേരിയന്റിന് 1,59,900 രൂപയാണ് വില. അമേരിക്കയില്‍ ഇതിന്റെ വില 1,06,693 രൂപ മാത്രമാണ്. കാലിഫോര്‍ണിയ സ്റ്റേറ്റ് നികുതിയായ 7.25 ശതമാനം ഉള്‍പ്പടെയാണിത്.

അതേസമയം, ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവയില്‍ പുതിയ സവിശേഷതകള്‍ നിരവധി ഉണ്ടെങ്കിലും കാര്യമായ വില വര്‍ധനവ് ഉണ്ടായിട്ടില്ല. എച്ച് ഡി എഫ് സി ബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5,000 രൂപ ഓഫറും ലഭിക്കും.

Advertisment
Model name and storage
Price in India (in Rupees)

iPhone 3G (8 GB)31,000
iPhone 3GS (16 GB)35,000
iPhone 4 (16 GB)34,500
iPhone 4s (16 GB)44,500
iPhone 5 (16 GB)45,500
iPhone 5c (16 GB)41,900
iPhone 5s (16 GB)53,500
iPhone 6 (16 GB)53,500
iPhone 6 Plus (16 GB)62,500
iPhone 6s (16 GB)62,000
iPhone 6s Plus (16 GB)72,000
iPhone SE 1st Gen (16 GB)39,000
iPhone 7 (32 GB)60,000
iPhone 7 Plus (32 GB)72,000
iPhone 8 (64 GB)64,000
iPhone 8 Plus (64 GB)73,000
iPhone X (64 GB)89,000
iPhone Xs (64 GB)99,900
iPhone Xs Max (64 GB)1,09,900
iPhone Xr (64 GB)76,900
iPhone SE 2nd Gen (64 GB)42,500
iPhone 11 (64 GB)64,900
iPhone 11 Pro (64 GB)99,900
iPhone 11 Pro Max (64 GB)1,09,900
iPhone 12 mini (64 GB)69,900
iPhone 12 (64 GB)79,900
iPhone 12 Pro (64 GB)1,19,900
iPhone 12 Pro Max (64 GB)1,29,900
iPhone 13 mini (128 GB)69,900
iPhone 13 (128 GB)79,900
iPhone 13 Pro (128 GB)1,19,900
iPhone 13 Pro Max (128 GB)1,29,000
iPhone SE 3rd Gen (64 GB)43,900
iPhone 14 (128 GB)79,900
iPhone 14 Plus (128 GB)89,900
iPhone 14 Pro (128 GB)1,29,900
iPhone 14 Pro Max (128 GB)1,39,900
iPhone 15 (128 GB)79,900
iPhone 15 Plus (128 GB)89,900
iPhone 15 Pro (128 GB)1,34,900
iPhone 15 Pro Max (128 GB)1,59,900
Apple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: