ഐഫോൺ 12 സീരീസ് പുറത്തിറങ്ങി, ഫോണുകളുടെ കാര്യത്തിൽ മുൻപെങ്ങുമില്ലാത്തവിധമുള്ള തിരഞ്ഞെടുപ്പുകളുമായാണ് ഏഫോൺ 12 സീരീസ് പുറത്തിറങ്ങിയിട്ടുള്ളത്. അതുകൊണ്ടാണ് ഇപ്പോൾ ഐഫോൺ 12നറെ അതേ വലിപ്പത്തിൽ മൂന്ന് ക്യാമറയും കൂടുതൽ സ്റ്റോറേജും കുറച്ച് ഭാരം വർധിപ്പിക്കുന്ന തരത്തിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമുമായി ഐഫോൺ 12 പ്രോ ഉള്ളത്.

ഐഫോൺ 12 പ്രോ വാങ്ങണോ എന്ന കാര്യത്തിൽ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലായേക്കാം. കാരണം ഐഫോൺ 12 സീരിസിൽ സമാനമായ മറ്റൊരു ഫോൺ കുറഞ്ഞ വിലയിൽ ലഭിക്കുന്നതിനാൽ. എന്നാൽ, വില കുറവുള്ള ആ ഐഫോണിനെ അപേക്ഷിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ ലഭിക്കുന്നുണ്ട് ഐഫോൺ 12 പ്രോയിൽ.

iPhone 12 Pro price in India: Starts at 1,19,900 for 128GB version – ഇന്ത്യയിൽ ഐഫോൺ 12 പ്രോ വില

iPhone 12 Pro price in India: ഐഫോൺ 12 പ്രോ 128 ജിബി പതിപ്പിന് 1,19,900 മുതലാണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്.

iPhone 12 Pro specs- ഐഫോൺ 12 പ്രോ സ്‌പെസിഫിക്കേഷനുകൾ

iPhone 12 Pro specs: 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒലെഡ് ഡിസ്പ്ലെ | ആപ്പിൾ എ 14 ബയോണിക് | 128 ജിബി + 6 ജിബി റാം / 256 ജിബി+ 6 ജിബി റാം / 512 ജിബി + 6 ജിബി റാം

12 എംപി, f / 1.6, 26 എംഎം (വൈഡ്) + 12 എംപി, f / 2.0, 52 എംഎം (ടെലിഫോട്ടോ) + 12 എംപി, f / 2.4, 120˚, 13 എംഎം (അൾട്രാവൈഡ്) + ടിഒഎഫ് 3ഡി ലിഡാർ സ്കാനർ (LiDAR scanner) + 12 എംപി, f/ 2.2 , 23 മിമി (വൈഡ്) സെൽഫി ക്യാമറ.

ലിതിയം അയോൺ 2,815 എംഎഎച്ച് ബാറ്ററി | ഐഒഎസ് 14.1 | 189 ഗ്രാം ഭാരം

iPhone 12 Pro: What is good?- ഐഫോൺ 12 പ്രോ എന്താണ് നല്ലത്?

iPhone 12 Pro: What is good?: പുതിയ ഐഫോണുകളുടെ പുതിയ ഡിസൈൻ എനിക്ക് ഇഷ്‌ടപ്പെട്ടു. കാരണം ഇത് ഒരു പഴയ ഡിസൈനാണ്. കണ്ടംപററിയും മോഡേണുമാവുമ്പോൾ തന്നെ പരിചിതവുമായ ഒന്ന്. അത് അത്ര എളുപ്പമല്ല. ഈ ഡിസൈനിൽ ആ ബാലൻസ് അത്ഭതകരമായി വന്നിട്ടുണ്ട്.

തിളങ്ങുന്ന ഫ്ലാറ്റായ അരികുകൾ ഗ്രിപ്പ് വേണ്ട സമയത്ത് ഉപകാരപ്രദവുമാവുന്നു. ഐഫോൺ 12 ലെ പോളിഷ്ഡ് അലുമിനിയത്തിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 12 പ്രോയിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമാണുള്ളത്. ഇത് ഐഫോൺ 12 പ്രോയുടെ ഭാരം കൂട്ടുന്നുവെന്നും ഞാൻ കരുതുന്നു.

ക്യാമറ മൊഡ്യൂൾ ഐഫോൺ 11 പ്രോയുടേതിന് സമാനമാണ്, ലിഡാറിനെ ഉൾക്കൊള്ളുന്നതിനാൽ ഇത് അൽപ്പം വലുതാണെങ്കിൽ പോലും.

6.1 ഇഞ്ച് ഐഫോൺ 12 പ്രോ അതിന്റെ മുൻ പതിപ്പിനേക്കാൾ വലുതാണ്, അത് വെറും 5.8 ഇഞ്ച് ആയിരുന്നു. അതിനാൽ സ്ക്രീനും വലുതാണ്. സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും അങ്ങനെതന്നെയാണ്.

ചില ചർച്ചകൾക്ക് കാരണമായ ഒരു പുതിയ വലിയ ഫീച്ചർ ഐഫോണിലെ ചാർജർ അല്ലെങ്കിൽ അതിന്റെ അഭാവമാണ്. ഐഫോൺ 12 പ്രോയുടെ ബോക്‌സിൽ ചാർജർ വരുന്നില്ല. ഇത് വിലയെക്കുറിച്ച് ചിന്തിക്കുന്ന ഉപയോക്താക്കൾക്ക് ഒരു പ്രശ്‌നമാകാം. എന്നാൽ ഒരു ഐഫോണിൽ നിന്ന് അപ്‌ഗ്രേഡുചെയ്യുന്ന പലരുടെയും പക്കൽ ഇതിനകം തന്നെ ചാർജറുണ്ടാവും.

ഐഫോൺ 12 സീരീസിനൊപ്പം പുറത്തിറക്കിയ മാഗ് സേഫ് ചാർജറാണ് രസകരമായ പുതിയ സവിശേഷത. ഈ ചെറിയ വൃത്താകൃതിയുള്ള ചാർജർ നിങ്ങളുടെ മേശപ്പുറത്ത് വയ്ക്കാം, ഒപ്പം ഐഫോണിന്റെ പിൻഭാഗത്തുള്ള വയർലെസ് ചാർജിംഗ് കോയിലുകളിലേക്ക് അടുപ്പിക്കുന്ന മാഗ്നറ്റുകളുമുണ്ട്.

ഒറ്റരാത്രികൊണ്ട് ചാർജ് ചെയ്യുന്നതിനായി നിങ്ങളുടെ ഫോൺ ഇതിൽ വയ്ക്കുന്നത് വളരെ സൗകര്യപ്രദമാണ്. എന്നാൽ തിരക്കിട്ട് ചാർജ് ചെയ്യണമെങ്കിൽ ഇത് ഒരു മികച്ച ഓപ്ഷനല്ല.

ഈ പുതിയ ചാർജിംഗ് രീതി ഉപയോഗിച്ച് ഫോൺ പൂർണ്ണമായി ചാർജ് ടെയ്യാൻ 90 മിനിറ്റ് വരെ സമയമെടുക്കും. മുമ്പത്തെ വയർലെസ് ചാർജിംഗിനേക്കാൾ വേഗതയേറിയതാണിത്, എന്നാലും വളരെ സ്ലോവാണ്. മാഗ് സേഫിന്റെ വില 4,500 രൂപയാണ്, എന്നാൽ വീട്ടിലെ ഒരേയൊരു ചാർജറായി ഇതിനെ ഉപയോഗിക്കാനാവില്ല.

ഐഫോൺ 12പ്രോയിൽ, പിറകിൽ മൂന്ന് ക്യാമറകളുണ്ട്. 12 എം.പി ടെലിഫൊട്ടോ ലെൻസും, 12 എം.പി വൈഡ്, അൾട്രാ വൈഡ് ക്യാമറകളുമാണ് റിയർ ക്യാമറ മൊഡ്യൂളൽ. ടെലിഫൊട്ടോ, അൾട്രാ വൈഡ് ക്യാമറകൾക്ക് ഐഫോൺ 11ലേതിൽനിന്ന് വലിയ മാറ്റമില്ല. ശരിക്കും ഇല്ല iPhone- ൽ നിന്ന് 11 തവണ മാറ്റി. മെയിൻ വൈഡ് ക്യാമറയ്ക്ക് വലിയ f/1.6 അപ്പർച്ചർ ഉണ്ട്, ഇത് കുറഞ്ഞ വെളിച്ചത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇത് എത്രത്തോളം മികച്ചതാണെന്ന് മനസിലാക്കാൻ നിങ്ങൾക്ക് കൂടുതൽ സമയമെടുക്കില്ല.

കൂടാതെ, എ 14 ബയോണിക്കിൽ മികച്ച പ്രോസസർ ഉള്ളതിനാൽ, ഐഫോൺ 12 ഫോണുകളുടെ മുഴുവൻ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി വശവും മുമ്പത്തേതിനേക്കാൾ മികച്ചതാണ്. ഉദാഹരണത്തിന്, ലോ ലൈറ്റ് പെർഫോമൻസ് വളരെ മികച്ചതാണ്. കഴിഞ്ഞ പതിപ്പിൽ രണ്ട് സെകൻഡ്കൊണ്ട് എടുത്ത ലോലൈറ്റ് ചിത്രം ഇപ്പോൾ പകുതി സമയത്തിൽ എടുക്കാം.

Camera sample taken from iPhone 12 Pro during the day which captures the mynah. Telephoto lens used for this. (Image credit: Nandagopal Rajan/Indian Express)

Camera sample from the iPhone 12 Pro captures an early morning eagle as the sun rises in the back. (Image credit: Nandagopal Rajan/Indian Express)

A low-light image taken on Karwa Chauth with the iPhone 12 Pro. (Image credit: Nandagopal Rajan/Indian Express)

Image taken of a Buddha statue at night with the iPhone 12 Pro. (Image credit: Nandagopal Rajan/Indian Express)

ഫ്രണ്ട് ക്യാമറയും മികച്ചതായിത്തീർന്നിട്ടുണ്ട്. ഫോണിന്റെ കംപ്യൂട്ടേഷനൽ ഫോട്ടോഗ്രാഫി കാരണമാണത്, ഹാർഡ്‌വെയറിൽ കാര്യമായി മെച്ചപ്പെടുത്തലുകൾ വന്നതിനാലല്ല.

ക്യാമറയിൽ ഡെപ്ത് സെൻസിംഗ് പോലെയുള്ള കാര്യങ്ങൾ നിങ്ങൾ പരിഗണിക്കുകയാണെങ്കിൽ ലിഡാർ ഉപയോഗപ്രദമാണ്. കൂടാതെ, ഇത് മികച്ച രീതിയിൽ ഉപയോഗിക്കുന്ന എആർ അപ്ലിക്കേഷനുകളും ഉണ്ട്. ഞാൻ മെഷറിങ്ങ് ആപ്ലിക്കേഷൻ പരിശോധിച്ചു, എന്റെ വാതിലിന്റെ ഉയരം 2.1 മീറ്റർ എന്ന് ലഭിച്ചു, പഴയ രീതിയിലുള്ള ടേപ്പ് കൊണ്ട് അളന്നപ്പോളും അതേ അളവായിരുന്നു ലഭിച്ചത്. എന്നാൽി ഇത് ഒരു സാധാരണ ഉപയോക്താവ് ഉപയോഗിക്കുന്ന ഒന്നല്ല.

 

View this post on Instagram

 

#iphone12pro #4k #lowlight video test #shotoniphone #iphonography #buddha #fire

A post shared by Nandu79 (@nandagopalrajan) on

പുതിയ ഐപാഡ് എയറിന് ശേഷി പകരുന്ന എ 14 ബയോണിക് പ്രോസസർ വേഗതയുള്ളതും ശക്തവുമാണ്. ഇതിൽ അഡോബ് ഫോട്ടോഷോപ്പ് പൂർണ്ണമായും ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിയും. അതിനാൽ ചിത്രങ്ങൾ പ്രോസസ്സ് ചെയ്യുന്നതു മുതൽ ഗ്രാഫിക് കൂടുതലുുള്ള ഗെയിമുകൾ കളിക്കുന്നതും വീഡിയോലീപ്പ് പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വീഡിയോകൾ എഡിറ്റുചെയ്യുന്നതും എല്ലാംഐഫോൺ 12 പ്രോയിൽ വളരെ വേഗതയിൽ നടക്കുന്നു. എന്നാൽ നിങ്ങൾ ഐഫോൺ 11ൽ നിന്ന് ഈ ഫോണിലേക്ക് വരികയാണെങ്കിൽ ഇത് നിങ്ങൾ ശ്രദ്ധിക്കാനിടയില്ല, കാരണം അതും വളരെ ശക്തമായ ഫോണായിരുന്നു.

ആപ്പിൾ ലക്ഷ്യംവയ്ക്കുന്ന പ്രോ ഉപയോക്താക്കൾക്ക്, അവരുടെ വർക്ക്ഫ്ലോകളിൽ അധിക പവർ അനുഭവിക്കാനാവും. ഫോണിൽ തന്നെ ഡോൾബി എച്ച്ഡിആർ ഷൂട്ട് ചെയ്യാനും എഡിറ്റുചെയ്യാനുമുള്ള അധിക കഴിവ് നൽകിയതും ടോപ്പ് എൻഡ് ആപ്ലിക്കേഷനുകൾ വേഗത്തിൽ പ്രവർത്തിക്കുന്നുവെന്നതുമെല്ലാം ഇത്തരത്തിൽ ഗുണകരമാവും. ഇത് തീർച്ചയായും നിങ്ങൾക്ക് ഈ നിമിഷത്തിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും ശക്തമായ ഫോണാണ്.

ഐഫോൺ 12 പ്രോ ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 4 ജിയിൽ സാധാരണ ഗതിയിലുള്ള ഉപയോഗതത്തിലാണെങ്കിൽ ഏകദേശം 18 മണിക്കൂർ നീണ്ടുനിൽക്കും. നിങ്ങൾ 30വാട്ട് ചാർജറിൽ നിന്ന് ചാർജ് ചെയ്യുകയാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് ആവും.

iPhone 12 Pro: What is not so good?- എന്താണ് അത്ര നല്ലതല്ലാത്തത്?

iPhone 12 Pro: What is not so good?: ഐഫോൺ 12 പ്രോ നോൺസെൻസുകളൊന്നുമില്ലാത്ത ഫോണാണ്. പക്ഷേ ഇത് നിരവധി ഉപയോക്താക്കൾക്ക് ചാർജർ ഒപ്പം ലഭിക്കാത്ത ഫോൺ കൂടിയാണ്. അതിനാൽ നിങ്ങളുടെ ആദ്യത്തെ ഐഫോണായി ഏതെങ്കിലും ഐഫോൺ 12 സീരീസ് ഡിവൈസ് വാങ്ങുകയാണെങ്കിൽ 2000 2,000 രൂപയെങ്കിലും അധികം മുടക്കി ചാർജർ കൂടി വാങ്ങേണ്ടി വരും.

മാഗ് സേഫ് ഒരു മികച്ച ഫീച്ചറാണ്, പക്ഷേ ഒരു അധിക ചാർജർ ആയി ഉപയോഗിക്കാം, മറ്റൊരു ചാർജർ പ്രധാന ചാർജറായി നിലനിർത്തിക്കൊണ്ട്. മാഗ് സേഫിൽ ചാർജിങ്ങിന് സമയമെടുക്കുന്നുണ്ട്, ഒപ്പം ഇത് ചൂടാവുകയും ചെയ്യുന്നു. ചാർജറിന് പകരമല്ല, രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ചാർജിൽ വയ്ക്കാൻ ഇത് ഉപയോഗിക്കാം.

iPhone 12 Pro: Should you buy?- നിങ്ങൾ ഐഫോൺ 12 പ്രോ വാങ്ങണോ?

ഐഫോൺ 12 പ്രോയുടെ കാര്യത്തിൽ കുഴയ്ക്കുന്ന ഒരു ചോദ്യമാണ് ഇത് വാങ്ങണോ എന്നത്. ഇത് ഐഫോൺ 12 ന്റെ അതേ വലുപ്പത്തിൽ വരുന്ന എന്നാൽ മൂന്ന് ക്യാമറകളുള്ള ഫോൺ ആഗ്രഹിക്കുന്നവർക്കുള്ള ഒരു ഫോണാണ്. എന്നാൽ ഐഫോൺ 12 പ്രോ മാക്‌സ് പോലെ അത്ര വലിയ ഫോണല്ല ഇത്. മൂന്ന് ക്യാമറകൾ വേണം എന്നാൽ വലിയ സ്ക്രീൻ വേണ്ട, ഐഫോൺ പ്രോ മാക്സിനു വേണ്ടത്രയും പണം ചിലവഴിക്കാനാവില്ല എന്നാണെങ്കിലും ഈ ഫോൺ നോക്കാം. ഇത് സ്വൽപം കോമ്പർമൈസ് ചെയ്തിട്ടുള്ള ഫോണാണെന്നും ഇതിനർത്ഥമുണ്ട്. അതിനാൽ ഇത് തീരുമാനിക്കുന്നതിനുമുമ്പ് കുറച്ച് സമയം നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്.

നിങ്ങൾ ഏറ്റവും മികച്ച ഫോൺ വേണമെന്നാണ് താൽപര്യപ്പെടുന്നതെങ്കിൽ ഐഫോൺ 12 സീരിസ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മറ്റൊന്നും ആലോചിക്കേണ്ട. കൂടാതെ, ഇത് വാങ്ങുന്നതിലൂടെ നിങ്ങൾ 5 ജി കാലഘട്ടത്തിനനുസരിച്ച് ഫ്യൂച്ചർ പ്രൂഫ് ആകും. ക്യാമറയുടെ പ്രോ ലെവൽ ഉപയോഗിക്കാനും അതിനായി പ്രീമിയം വില നൽകാനും താൽപര്യപ്പെടുന്നവർക്ക് ഐഫോൺ 12 പ്രോ ഉപയോഗിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook