/indian-express-malayalam/media/media_files/uploads/2019/09/Apple-iPhone-11-pro.jpg)
ഡിജിറ്റൽ രംഗത്തെ പ്രമുഖന്മാരായ ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഐഫോൺ സീരിസ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഐഫോൺ 11 സീരിസിലെ മൂന്ന് ഫോണുകളാണ് കമ്പനി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണിന്റെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപഭോക്താക്കൾക്ക് ഏറെ സ്വീകാര്യമായ വിലയിലാണ് ഐഫോൺ 11 എത്തുന്നത്. ഐഫോൺ പ്രേമികളേക്കാളും പുതിയൊരു ഉപഭോക്താക്കളെ ലക്ഷ്യംവച്ചുകൊണ്ട് തന്നെയാണ് ആപ്പിളിന്റെ ഈ നീക്കം.
Apple iPhone 11 specifications: ആപ്പിൾ ഐഫോൺ 11 സവിശേഷതകൾ
6.1 ഇഞ്ച് എൽസിഡി ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയോടെ എത്തുന്ന ഫോണിന്റെ റെസലൂഷൻ 1792x828 ആണ്. 12 മെഗാ പിക്സൽ ഡ്വൂവൽ ക്യാമറകൾ ഫോണിന്റെ പ്രധാന സവിശേഷതയാണ്. അൾട്രാ വൈഡ്, വൈഡ് ക്യാമറകളാണിത്. മുൻ ക്യാമറയും 12 മെഗാ പിക്സലിന്രേതാണ്. ഐഫോൺ XRനേക്കാൾ ഒരു മണിക്കൂർ അധിക ബാറ്ററി ലൈഫും ഐഫോൺ 11ന് കമ്പനി അവകാശപ്പെടുന്നു.
Apple iPhone 11 review: ഐഫോൺ 11 റിവ്യൂ
കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയ ഐഫോൺ XRമായി ഏറെ സാമ്യമുണ്ട് ഐഫോൺ 11ന്. ക്യാമറ മാറ്റിനിർത്തിയാൽ രണ്ടും ഒരു പോലെയെന്നു പറയാം. ചതുരാകൃതിയിൽ രണ്ട് ലെൻസുകളുള്ളതാണ് ഐഫോൺ 11ന്റെ ക്യാമറ മോഡ്യൂൾ, ഒപ്പം ഒരു മൈക്രോഫോണും ഫ്ലാഷും. ക്യാമറ സ്ലോട്ടുകൾക്ക് ആപ്പിളിന്റെ ട്രേഡ്മാർക്ക് നിലനിർത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്തരത്തിൽ ക്യാമറ സ്ലോട്ട് കമ്പനി ഉപയോഗിക്കുന്നത് എങ്കിലും ഫോണിന്റെ ഭംഗിക്ക് ഒരു കുറവും സംഭവിച്ചട്ടില്ല എന്ന് പറയാൻ സാധിക്കും.
Also Read:ആപ്പിൾ ഐഫോൺ 11 എച്ച്ഡിഎഫ്സി ബാങ്ക് ഓഫറിലൂടെ 39,300 രൂപയ്ക്ക് വാങ്ങാം
6.1 ഇഞ്ച് ഡിസ്‌പ്ലേയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന് ഡോൾബി വിഷനും എച്ച്ഡിആർ 10ഉം ആണ്. ഡസ്റ്റ് റെസിസ്റ്റൻസും വാട്ടർ റെസിസ്റ്റൻസും ഫോണിനെ കൂടുതൽ മികച്ചതാക്കുന്നു. വലുപ്പം അൽപ്പം കൂടുതലാണെങ്കിലും കൈകാര്യം ചെയ്യുന്നതിന് വലിയ പ്രയാസമുള്ളതായി കരുതുന്നില്ല.
ഐഫോൺ പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം ഐഫോൺ 11ന്റെ ക്യാമറ തന്നെയാണ്. വൈഡ് ലെൻസും അൾട്രാ വൈഡ് ലെൻസുമുള്ള 12 മെഗാ പിക്സലിന്റെ രണ്ട് ക്യാമറകളാണ് പിന്നിലുള്ളത്. വൈഡ് ആംഗിൾ ക്യാമറ ഒരു പുതിയ കാര്യമല്ലെങ്കിലും ആപ്പിൾ ഇത്തരത്തിൽ ഒരു ആംഗിൾ ഉൾക്കൊള്ളിക്കുന്നതും 120 ഡിഗ്രി ഫീൾഡ് വ്യൂ ലഭിക്കുന്നതും പുത്തൻ അനുഭവം തന്നെയാണ്.
Also Read:Apple iPhone 11: അമേരിക്കയിലും ദുബായിലും വില കുറയും
ഹാൻഡിക്യാമിന് പകരം വെക്കാവുന്ന ഒന്നാണ് ആപ്പിളിന്റെ ഐഫോൺ 11. കാരണം അൾട്രാ വൈഡിലേക്ക് സ്വിച്ച് ചെയ്യാവുന്ന ക്യാമറ മികച്ച വീഡിയോ അനുഭവമാണ്. നൈറ്റ് ഷോട്ടും ആപ്പിൾ ഐഫോൺ 11ന്റെ ക്യാമറ ഫീച്ചറാണ്.
മുൻ ക്യാമറയും 12 മെഗാ പിക്സലിന്രേതാണ്. 4K വീഡിയോസ് വരെ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ഫ്രണ്ട് ക്യാമറയാണ് ഫോണിന്റേത്. വൈഡ് ആംഗിൾ ഫ്രണ്ട് ക്യാമറ പുതിയ സംഭവം അല്ലെങ്കിലും 'സ്ലോഫീ' പുതിയ അനുഭവം തന്നെയാണ്. മുൻക്യാമറ ഉപയോഗിച്ച് സ്ലോ മോഷൻ വീഡിയോസ് ഷൂട്ട് ചെയ്യാൻ സാധിക്കുന്നതാണ് സ്ലോഫീ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.