/indian-express-malayalam/media/media_files/uploads/2019/09/Apple-iPhone-11.jpg)
Apple iPhone 11 cheaper in US, Dubai: Full comparison with India prices: ഏറെ പുതുമകളുമായി പുറത്തിറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 11 ഫോണുകളാണ് (Apple iPhone 11) ഇപ്പോൾ ഫോൺ വിപണിയിലെ പുത്തൽ ചർച്ചാവിഷയം. ഐ ഫോണ്‍ 11 (Apple iPhone 11), ഐ ഫോണ്‍ 11 പ്രൊ (Apple iPhone 11 Pro) ഐ ഫോണ്‍ 11 മാക്‌സ് (Apple iPhone 11 Max) എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ആപ്പിൾ അടുത്തിടെ ലോഞ്ച് ചെയ്തത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐ ഫോൺ എക്സ് ആർ (iPhone XR), ഐ ഫോൺ എക്സ് എസ് സീരീസ് (iPhone XS) എന്നിവയുടെ വിലയേക്കാൾ കുറഞ്ഞതോ തത്തുല്യമോ ആയ വിലയുമായാണ് ആപ്പിളിന്റെ ഐ ഫോൺ 11 സീരിസ് ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാൽ, ഈ മൂന്നു ഫോണുകളും ഇന്ത്യൻ വിപണിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയിലും ദുബായിലും വില കുറവാണ്. ആപ്പിൾ ഐ ഫോൺ 11 (64 ജിബി സ്റ്റോറേജ്) മോഡലിന് 64,900 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില. യുഎസിൽ $699 ഡോളറും (ഏകദേശം 49,600 രൂപ), ദുബായിൽ AED 2,949 ദിർഹവുമാണ് (ഏകദേശം 57,000 രൂപ) വില.
അപ്ഗ്രേഡ് ചെയ്ത ക്യാമറകൾ, ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ, വലിയ ബാറ്ററികൾ, പുതിയ എ 13 ബയോണിക് ചിപ്‌സെറ്റ് തുടങ്ങി സൗകര്യങ്ങളോടെയാണ് ആപ്പിൾ ഐഫോൺ 11, ഐ ഫോൺ 11 പ്രോ, ഐ ഫോൺ 11 പ്രോ മാക്സ് എന്നിവ വിപണിയിലെത്തിയിരിക്കുന്നത്. ആപ്പിൾ ഐഫോൺ 11 ന്റെ ആരംഭ വില മുൻഗാമിയായ ഐഫോൺ എക്സ്ആറിനേക്കാൾ കുറവാണ്. ആപ്പിൾ ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് എന്നിവ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐഫോൺ എക്‌സ്, ഐഫോൺ എക്‌സ്എസ് മാക്‌സ് എന്നിവയുടെ അതേ വിലയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
Read in English: Apple iPhone 11 cheaper in US, Dubai: Full comparison with India prices
Apple iPhone 11 prices in India, US, and Dubai: ആപ്പിൾ ഐഫോൺ 11 വില
സെപ്റ്റംബർ 27 മുതലാണ് ഐഫോൺ 11 സീരീസ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങുക. 64 ജിബി സ്റ്റോറേജുള്ള ഐ ഫോൺ 11 ന് 64,900 രൂപയാണ് ഇന്ത്യൻ മാർക്കറ്റിലെ വില. അതേ സമയം യുഎസ് വിപണിയിൽ 49,600 രൂപയും ദുബായിൽ 57,000 രൂപയുമാണ് ഇവയ്ക്ക് വില വരുന്നത്.
അതേ സമയം, 128 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യൻ വിപണിയിൽ 69,900 രൂപയാണ് വില വരുന്നത്. യു എസ് വിപണിയിൽ $749 ഡോളർ (53,000 രൂപ)യാണ് ഇവയ്ക്ക് വില വരുന്നത്. അതേ സമയം, 256ജിബി മോഡലുകൾക്ക് ഇന്ത്യയിൽ 79,900 രൂപയും യു എസ് വിപണിയിൽ $849 ഡോളറും (ഏകദേശം 60,000 രൂപ) വില വരും.
Apple iPhone 11 Pro prices in India, US, and Dubai: ആപ്പിൾ ഐഫോൺ 11 പ്രോ ഇന്ത്യ/യുഎസ്/ദുബായ് വില താരതമ്യം
99,900 രൂപയാണ് 64 ജിബി സ്റ്റോറേജ് മോഡലിലുള്ള ഐ ഫോൺ 11 പ്രോയുടെ വില ഇന്ത്യയിൽ ആരംഭിക്കുന്നത്. യു എസ് വില $999 ഡോളറാണ് (70,900 രൂപ). ദുബായ് വിപണിയിൽ AED 4,219 ആണ് (81,500 രൂപ) ഈ ഫോണിനു വില വരുന്നത്.
ആപ്പിൾ ഐഫോൺ 11 പ്രോയുടെ 256 ജിബി, 512 ജിബി സ്റ്റോറേജ് മോഡലുകൾക്ക് ഇന്ത്യയിൽ യഥാക്രമം 1,13,900 രൂപയും 1,31,900 രൂപയുമാണ് വില. യുഎസിൽ യഥാക്രമം 1,149 ഡോളർ (ഏകദേശം 81,600 രൂപ), 1,349 ഡോളറും (ഏകദേശം 95,800 രൂപ)വില വരും.
Apple iPhone 11 Pro Max prices in India, US, and Dubai: ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് വില
ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് (64 ജിബി സ്റ്റോറേജ്) മോഡലിന് ഇന്ത്യയിൽ 1,09,900 രൂപ മുതലാണ് വില. യുഎസിൽ 1099 ഡോളർ (ഏകദേശം 78,000 രൂപ), ദുബായിൽ യഥാക്രമം AED 4,639 (89,700 രൂപ)യ്ക്കും പ്രസ്തുത മോഡലുകൾ ലഭിക്കും.
അതേസമയം 256 ജിബി, 512 ജിബി സ്റ്റോറേജ് മോഡലുകൾക്ക് ഇന്ത്യയിൽ യഥാക്രമം 1,23,900 രൂപയും 1,41,900 രൂപയുമാണ് വില വരുന്നത്. യുഎസിൽ ഒരാൾക്ക് യഥാക്രമം 1,249 ഡോളർ ( 88,700 രൂപ), 1,449 ഡോളർ (ഏകദേശം 1,02,900 രൂപ) ചെലവഴിച്ചാൽ ഈ മോഡലുകൾ സ്വന്തമാക്കാം.
Apple iPhone 11 full specifications: ആപ്പിൾ ഐഫോൺ 11ന്റെ സവിശേഷതകൾ
ഗ്ലാസ്, അലുമിനിയം ഡിസൈനിൽ ലഭിക്കുന്ന ആപ്പിൾ ഐ ഫോൺ 11 ഫോണുകൾ കറുപ്പ്, വെള്ള, ലാവെൻഡർ, ചുവപ്പ്, പച്ച, മഞ്ഞ തുടങ്ങിയ നിറങ്ങളിൽ ലഭിക്കും. 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ ആകര്‍ഷണ ഘടകമാണ്.
ബയോണിക് പ്രൊസസറാണ് മറ്റൊരു പ്രധാന ഫീച്ചര്‍. ഐ ഫോണ്‍ 11 ല്‍ പിന്‍വശത്ത് 12 മെഗാ പിക്‌സല്‍ വീതമുള്ള ഇരട്ട ക്യാമറയും മുന്‍വശത്ത് 12 മെഗാ പിക്‌സൽ ക്യാമറയുമുണ്ട്. ട്രൂ ഡെപ്ത്ത് സെന്‍സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രത്യേക സംരക്ഷണം നല്‍കും. ഐ ഫോണ്‍ എക്‌സ് ആര്‍ സീരിസിനേക്കാള്‍ ഒരു മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ് നില്‍ക്കുമെന്നതും പ്രധാന ആകര്‍ഷണമാണ്.
Apple iPhone 11 Pro, iPhone 11 Pro Max full specifications: ആപ്പിൾ ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് പൂർണ്ണ സവിശേഷതകൾ
ആപ്പിൾ ഐഫോൺ പ്രോയും 11 പ്രോ മാക്സും ടെക്സ്ച്ചർ ഡിസൈനിലുള്ള മാറ്റ് ഗ്ലാസ്സ്, സ്റ്റെയിൻലെസ് സ്റ്റീൽ ഡിസെനുകളിലാണ് വരുന്നത്. ഐഫോൺ 11 സീരിസുകളിലും ചതുരാകൃതിയിലുള്ള ബാക്ക് ക്യാമറ മൊഡ്യൂൾ പൊതുവായിട്ടുണ്ട്. ഐ ഫോൺ 11 ൽ നിന്നും വ്യത്യസ്തമായി ഐഫോൺ പ്രോ 11 മോഡലിലും പ്രോ മാക്സിലും മൂന്നു ക്യാമറകളാണ് നൽകിയിരിക്കുന്നത്. 12 മെഗാ പിക്സലിന്റെ വൈഡ് ക്യാമറ, ടെലിഫോട്ടോ ലെൻസ് എന്നിവയ്ക്കു പുറമെ അൾട്രാ വൈഡ് ഫോട്ടോഗ്രാഫിയ്ക്കുള്ള 12 മെഗാ പിക്സൽ ലെൻസ് കൂടി പ്രോ മോഡലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആപ്പിൾ ഐഫോൺ 11 പ്രോയ്ക്ക് 5.8 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. അതേസമയം, ഐഫോൺ 11 പ്രോ മാക്സിന്റെ ഡിസ്‌പ്ലേ 6.5 ഇഞ്ചാണ്. രണ്ടു മോഡലുകളിലും A13 ബയോണിക് ചിപ് സപ്പോർട്ട് ചെയ്യുന്ന സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ നൽകിയിട്ടുണ്ട്. സ്‌പേസ് ഗ്രേ, സിൽവർ, ഗോൾഡ് എന്നിവയ്‌ക്ക് പുറമേ മിഡ്നൈറ്റ് ഗ്രീൻ കളർ ഓപ്ഷനിലും ഫോണുകൾ ലഭ്യമാകും.
Read more: ആപ്പിള്‍ ഐ ഫോണ്‍ 11 ന്റെ വില 64,900 മുതല്‍; പ്രത്യേകതകള്‍ ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.