ഏറെ പുതുമകളുമായി ആപ്പിള്‍ ഐ ഫോണ്‍ 11 പുറത്തിറങ്ങി. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രൊ, ഐ ഫോണ്‍ 11 മാക്‌സ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ലോഞ്ച് ചെയ്തത്. 64 ജിബി, 128 ജിബി, 256 ജിബി മോഡലുകളാണിത്. പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ, ബ്ലാക്ക്, വൈറ്റ് എന്നീ കളറുകളിലാണ് ഫോണ്‍ ലഭ്യമാകുക. സെപ്റ്റംബര്‍ 27 മുതല്‍ വില്‍പ്പന ആരംഭിക്കും.
ആപ്പിള്‍ ആസ്ഥാനമായ കൂപ്പര്‍ട്ടിനോയില്‍ നടന്ന ചടങ്ങില്‍ കമ്പനി സി.ഇ.ഒ ടിം കുക്ക് ആണ് പുതിയ ഐ ഫോണുകള്‍ പരിചയപ്പെടുത്തിയത്. ഐ ഫോണ്‍ 11 ല്‍ പിന്‍വശത്ത് 12 മെഗാ പിക്‌സല്‍ വീതമുള്ള ഇരട്ട ക്യാമറയും പ്രൊ, മാക്‌സ് എന്നിവയില്‍ മൂന്ന് ക്യാമറകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈഡ് ആംഗിള്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുകളുള്ള ക്യാമറകളില്‍ 120 ഡിഗ്രി ഫീല്‍ഡ് വ്യൂ ലഭിക്കും. മുന്‍വശത്ത് 12 എം.പി ക്യാമറയും ഉണ്ട്. ക്യാമറകളെല്ലാം 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നവയാണ്.
ഐഫോണ്‍ 11 ന് 6.1 ഇഞ്ച് സ്ക്രീനും പ്രോ, മാക്സ് എന്നിവയ്ക്ക് 5.8 ഇഞ്ച് സ്ക്രീനുമാണ് ഉള്ളത്. ഐ ഫോണ്‍ 11, 64 ജിബി വേരിയന്റിന് 64,000 രൂപയും പ്രൊയ്ക്ക് 99,000 രൂപയും 11 മാക്സിന് 1,09,900 രൂപയുമാണ് ഇന്ത്യയിലെ ഏകദേശ വില.
6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ ആകര്‍ഷണ ഘടകമാണ്. ബയോണിക് പ്രൊസസറാണ് മറ്റൊരു പ്രധാന ഫീച്ചര്‍. ട്രൂ ഡെപ്ത്ത് സെന്‍സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രത്യേക സംരക്ഷണം നല്‍കും. ഐ ഫോണ്‍ എക്‌സ് ആര്‍ സീരിസിനേക്കാള്‍ ഒരു മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ് നില്‍ക്കുമെന്നതും പ്രധാന ആകര്‍ഷണമാണ്.
Read Here: Apple iPhone 11 review: ക്യാമറയിൽ വീണ്ടും ആപ്പിൾ ട്രേഡ്‌മാർക്ക്; ഐഫോൺ 11 റിവ്യൂ