scorecardresearch

ആപ്പിൾ ഐഫോൺ 11 എച്ച്ഡിഎഫ്സി ബാങ്ക് ഓഫറിലൂടെ 39,300 രൂപയ്ക്ക് വാങ്ങാം

author-image
Tech Desk
New Update
iPhone 11 pro max price in India, ഐഫോൺ, Apple, Apple iPhone 11, ഐഫോൺ 11, iPhone 11 discount, ഐഫോൺ 11 ഓഫർ, iPhone 11 HDFC Bank offer, iPhone 11 under Rs 40,000, iPhone 11 price in India, iPhone 11 specifications

ഡിജിറ്റൽ രംഗത്തെ പ്രമുഖന്മാരായ ആപ്പിളിന്റെ ഐഫോൺ 11 സീരിസ് ഫോണുകൾ കഴിഞ്ഞ ദിവസമാണ് കമ്പനി അവതരിപ്പിച്ചത്. ഫോണിന്രെ പ്രീ ബുക്കിങ്ങും തുടങ്ങിയിട്ടുണ്ട്. ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോഎ പ്രോ മാക്സ് ഫോണുകളാണ് കമ്പനി പുതിയതായി അവതരിപ്പിച്ചത്. ഇമാജിൻ, ഫ്ലിപ്കാർട്ട്, ആമസോൺ, പേടിഎം മാൾ തുടങ്ങിയ ഓൺലൈൻ വിപണന സൈറ്റുകളിൽ ഫോണുകൾ ലഭ്യമാണ്. സെപ്റ്റംബർ 27 മുതലാണ് ഫോണിന്റെ വിൽപന ആരംഭിക്കുക.

Advertisment

ഐഫോൺ 11 സീരിസ് ഫോണുകൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നത് വൻ ഓഫറാണ്. 6000 മുതൽ 7000 രൂപ വരെ വിലക്കുറവ്എല്ലാ ഇ-റീട്ടെയ്‌ലർ സൈറ്റുകളിലും ഫോണുകൾക്ക് ലഭിക്കും.

Also Read:Apple iPhone 11: അമേരിക്കയിലും ദുബായിലും വില കുറയും

Apple iPhone 11 at Rs 39,300 : ആപ്പിൾ ഐഫോൺ 11 വെറും 39300 രൂപയ്ക്ക്

എച്ച്ഡിഎഫ്സി പ്രീമിയം ബാങ്ക് ഇൻഫീനിയ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കാണ് ഓഫർ ലഭിക്കുക. ബാങ്കിന്റെ വെബ്സൈറ്റിലെ വിവര പ്രകാരം 64 ജിബിയുടെ ഫോണിന് 6000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ക്രെഡിറ്റ് കാർഡിലേക്ക് 10X പോയിന്റുകൾ റിവാർഡായും ലഭിക്കും.

ഈ പ്രത്യേക ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഐഫോൺ 11 സീരിസ് ഫോണുകൾ വാങ്ങുമ്പോൾ 19600 രൂപ വരെ റിവാർഡ് പോയിന്റ്സായി ലഭിക്കും. ആറ് മാസത്തെ നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. റിവാർഡും ഇൻസ്റ്റന്ര് ഡിസ്കൗണ്ടും ഉൾപ്പടെ 25600 രൂപയാണ് ഉപഭോക്താവിന് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് മുഖേന ഐഫോൺ 11 സീരിസ് ഫോണുകൾ വാങ്ങുമ്പോൾ ലാഭിക്കാനാവുക. ഇതിലൂടെ 39 ശതമാനം ഡിസ്കൗണ്ടിൽ 39300 രൂപയ്ക്ക് ഫോൺ ലഭിക്കും.

Advertisment

Also Read:ആപ്പിള്‍ ഐ ഫോണ്‍ 11 ന്റെ വില 64,900 മുതല്‍; പ്രത്യേകതകള്‍ ഇങ്ങനെ

ഫോണിന്റെ വിപണി വില 64900 രൂപയാണ്. ഇൻസ്റ്റന്ര് ഡിസ്കൗണ്ടിൽ 6000 രൂപ കുറയും. റിവാർഡ് പോയിന്റായി 19600 രൂപ കൂടി കുറയുമ്പോഴാണ് ഫോൺ 39300 രൂപയ്ക്ക് ലഭിക്കുക.

Apple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: