എം 2 ചിപ്സെറ്റോടു കൂടിയ പുതിയതും അപ്ഡേറ്റ് ചെയ്തതുമായ ഐപാഡ് പ്രോയുടെ വില്‍പ്പന പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിള്‍. ഒക്ടോബര്‍ 26നു വില്‍പ്പനയാരംഭിക്കുന്ന ഐപാഡ് പ്രോ എം2 മോഡലിന്റെ വില 799 ഡോളര്‍ (66,294 രൂപ) ആണ്. നവീകരിച്ച ഇന്റേണലുകളുമായി പുത്തന്‍ നിറങ്ങളില്‍ എത്തുന്ന ഐപാഡ് 2022 ഉം ആപ്പിള്‍ പുറത്തിറക്കി.
Apple iPad Pro 2022 starts at Rs 81,900, ആപ്പിള്‍ ഐപാഡ് പ്രോ 2022: വില 81,900 രൂപ മുതല്‍
എം 1 ചിപ്പോടുകൂടി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ 13 ഇഞ്ചിന്റെ മാക്ബുക്ക് പ്രോയ്ക്കു പിന്നാലെയാണ് എം2 ചിപ്സെറ്റ് അടങ്ങിയ ആപ്പിള്‍ ഐപാഡ് വിപണിയിലെത്തുന്നത്. മുന്‍പത്തെ ഐപാഡ് പ്രോ പോലെ തന്നെ 11 ഇഞ്ച്, 12.9 ഇഞ്ച് എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണു പുതിയ ടാബ്ലറ്റും എത്തുക.
പുതിയ ഐപാഡ് പ്രോയില്‍ കാര്യമായ ഡിസൈന്‍ മാറ്റങ്ങളൊന്നുമില്ലെന്നു മാത്രമല്ല, 2021ലെ മോഡല്‍ അല്ലെന്നു പറയാനും പ്രയാസമാണ്. ഹോംബട്ടണ്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ മോഡലിലെ അതേ ബെസലുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മുന്‍പത്തെ മോഡലുകളിലേതു പോലെ മിനി-എല്‍ ഇ ഡി ഡിസ്പ്ലേ പാനലുകളാണ് 12.9 ഇഞ്ചിന്റെ ഐപാഡ് പ്രോയില്‍ ഉള്ളത്. ഇതു ലോക്കല്‍ ഡിമ്മിങ് അനുവദിച്ചുകൊണ്ട് മികച്ച കോണ്ട്രാസ്റ് അനുപാതം സമാനിക്കുന്നു. എന്നാല്‍ 11 ഇഞ്ചിന്റെ ഐപാഡില്‍ സാധാ എല്‍ സി ഡി ഡിസ്പ്ലേ പാനലാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് മോഡലിനും 120 Hz പ്രൊ-മോഷന്‍ റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും.
പുതിയ ഐപാഡ് മോഡലുകള്‍ ആപ്പിള്‍ പെന്സിലുകളുടെ ഉപയോഗം എളുപ്പമാക്കും. സ്ക്രീനിനു മുകളിലൂടെ പെന്‍സില്‍ നീക്കുമ്പോള്‍ തന്നെ ഓരോ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഹോവര്‍ ഫീച്ചര്‍ ലഭ്യമാകും. കൃത്യതയോടെ വരയ്ക്കാന്‍ ഈ ഫീച്ചര്‍ കലാകാരന്മാരെ സഹായിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇതിനു കൂടുതല്‍ ഉപയോഗങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ട്. 5 ജി, വൈഫൈ 6ഇ പിന്തുണയോടെയാണ് പുതിയ ഐപാഡ് പ്രോ മോഡലുകള്‍ എത്തുന്നത്. ഈ മാസം അവസാനത്തോടുകൂടി ഐപാഡ് ഒഎസ് 16 അപ്ഡേറ്റ് പുതിയ ടാബ്ലെറ്റുകളിലേക്കെത്തുമെന്നും ആപ്പിള്‍ അറിയിച്ചു.
ഇന്ത്യ അടക്കം 28 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ആപ്പിള്‍ സ്റ്റോറുകളിലോ apple.com/storeലോ ഒക്ടോബര്‍ 18 മുതല്‍ ഐപാഡുകള്‍ ഓര്‍ഡര്‍ ചെയ്യാം. 26 മുതല്‍ ടാബ്ലറ്റുകള് ലഭ്യമാകും.
81,900 രൂപയാണ് പുതിയ ഐപാഡ് പ്രോ 11 ഇഞ്ചിന്റെ വില, സെല്ലുലാര്‍ മോഡലുകള്‍ക്ക് ഇത് 96,900 രൂപയിലേക്കെത്തും. 12.9 ഇഞ്ചിന്റെ ഐപാഡ് പ്രോ മോഡലുകള്‍ക്ക് 1,12,900 രൂപയാണ് വില. ഇതിന്റെ സെല്ലുലാര്‍ മോഡലുകളുടെ വില 1,27,900 രൂപയാണ്. രണ്ട് മോഡലുകളും സ്പേസ് ഗ്രേ, സില്‍വര്‍ എന്നിങ്ങനെ രണ്ടു നിറത്തിലും 2 ടി ബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാകും. 128 ജിബി മെമ്മറിയുള്ളതാണ് അടിസ്ഥാന മോഡല്‍.
വെള്ള കറുപ്പ് എന്നീ നിറങ്ങളില്‍ മാജിക് കീബോര്‍ഡ് ലഭ്യമാണ്. 11 ഇഞ്ചിന്റെ ഐപാഡ് പ്രോയ്ക്കുള്ള കീബോര്‍ഡിന് 29,900 രൂപയും 12.9 ഇഞ്ചിന്റെ ഐപാഡ് പ്രോയ്ക്കുള്ളതിനു 33,900 രൂപയുമാണ് വില വരുന്നത്. എന്നാല്‍ 11 ഇഞ്ച് മോഡലിനു വരുന്ന സ്മാര്‍ട്ട് കീബോര്‍ഡ് ഫോളിയോ 17,900 രൂപയ്ക്കും 12.9 ഇഞ്ചിന്റെ മോഡലിനുളതിന് 19,900 രൂപയ്ക്കും ലഭിക്കും.
കറുപ്പ്, വെള്ള, മറൈന്‍ ബ്ലൂ എന്നീ നിറങ്ങളിലാകും സ്മാര്‍ട്ട് ഫോളിയോ എത്തുക. 11 ഇഞ്ചിന്റെ ഐപാഡ് പ്രോയ്ക്കുള്ള സ്മാര്‍ട്ട് ഫോളിയോയ്ക്ക് 8,500 രൂപയും 12.9 ഇഞ്ചിന്റെ ഐപാഡ് പ്രോയ്ക്കുള്ളതിനു 10,900 രൂപയുമാണു വില.
Apple iPad 2022 starts at Rs 44,900, ആപ്പിള്‍ ഐപാഡ് 2022: വില 44,900 രൂപ മുതല്‍
ടെന്ത് ജെന്‍ ആപ്പിള്‍ ഐപാഡും ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. വൈഫൈ മോഡലിനു 44,900 രൂപയും സെല്ലുലാര്‍ മോഡലിന് 59,900 രൂപയുമാണ് വില. നീല, പിങ്ക്, മഞ്ഞ, സില്‍വര്‍ എന്നിങ്ങനെ പുതിയ നിറങ്ങളില്‍ ലഭ്യമാകും. ഇതിനായുള്ള മാജിക് കീബോര്‍ഡ് ഫോളിയോയ്ക്ക് 24,900 രൂപയാണ് വില. 2021 മോഡല്‍ ഐപാഡ് 9വേ ജെന്‍ വില്‍പ്പന തുടരുമെന്നും ആപ്പിള്‍ അറിയിച്ചു. വൈഫൈ മോഡലിന് 33,900 രൂപയും സെല്ലുലാര്‍ മോഡലിന് 46,900 രൂപയുമാണ് വില. 26 മുതല്‍ സ്റ്റോക്കില്‍ എത്തുന്ന മോഡല്‍ ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം.
ആപ്പിള്‍ എ 14 ബയോണിക്ക് ചിപ്പോടുകൂടിയ 10.9 ഇഞ്ചിന്റെ റെറ്റിന ഡിസ്പ്ലേയാണ് ടെന്ത് ജെന്‍ ഐപാഡിലുള്ളത്. ബെസല്സിന് വീതിയുണ്ടെങ്കിലും ഹോംബട്ടണ്‍ ഒഴിവാക്കിയിട്ടുണ്ട്. ടച്ച് ഐഡി ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ അണ്‍ലോക്ക് ബട്ടണിനു നേരെയായി മുകളിലായാണു സ്ഥിതി ചെയ്യുന്നത്.

4k റെക്കോര്‍ഡിങ് പിന്തുണയ്ക്കുന്നതാണു 12 എംപി പിന് കാമറ. വാനില ഐപാഡ് സീരിസില്‍ ആദ്യമായി മുന്പില് ചെറിയ ബെസലില്‍ നിന്ന് നീളമുള്ള ബെസലില്‍ ലാന്‍ഡ്സ്കേപ്പ് ഒരിന്റ്റെഷനിലേക്ക് മാറ്റിയ 12 എംപിയുടെ ഫ്രണ്ട് കാമറയും ഉണ്ട്.
സെല്ലുലാര്‍ മോഡലുകള്‍ക്കു 5ജി, വൈഫൈ 6 പിന്തുണ ലഭിക്കും. ദിവസം മുഴുവന്‍ നില്ക്കുന്ന ബാറ്ററി ശേഷിയും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ടാബ്ലറ്റിനൊപ്പം ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു.
പുതിയ മാജിക് കീബോര്‍ഡ് ഫോളിയോയെയും ടാബ്ലറ്റ് പിന്തുണയ്ക്കും. 1എംഎം ട്രാവലുള്ള ഫുള്‍ സൈസ് കീയുകളാണ് മാജിക് കീബോര്‍ഡ് ഫോളിയോയിലുണ്ടാകുക. ജസ്റ്ററുകളെ പിന്തുണയ്ക്കുന്ന ട്രാക്ക്പാടും ഇതിലുണ്ടാകും. ക്വിക്ക് ആക്ഷനുകള്‍ എളുപ്പമാക്കാന്‍ 14 കീ ഫങ്ക്ഷന്റെ റോയും കീബോര്‍ഡിലുണ്ട്. ഐപാഡിലേക്ക് മാഗ്നെറ്റുവഴി മാജിക് കീബോര്‍ഡ് ഫോളിയോ ഘടിപ്പിക്കാം. ഇത് പിന്നീട് ചാര്‍ജ് ചെയ്യേണ്ടതില്ല. ടാബ്ലറ്റുകള് ഇപ്പോള്‍ ആപ്പിള്‍ പെന്‍സിലിനെയും പിന്തുണയ്ക്കും.