/indian-express-malayalam/media/media_files/uploads/2017/09/IOS-appleios11_big_1.jpg)
ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 11 പുറത്തിറങ്ങി. ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഡിവൈസുകളില്‍ പുതിയ ഒഎസ് ലഭ്യമാകും. വര്‍ഷങ്ങള്‍ക്ക് ശേഷം ഐഒഎസില്‍ വരുന്ന ഏറ്റവും വലിയ അപ്ഡേറ്റാണിത്. മുഖം മിനുക്കിയ ആപ്പ് സ്റ്റോര്‍, കണ്‍ട്രോള്‍ സെന്റര്‍, പുതിയ അപ്ലിക്കേഷനുകള്‍ എന്നിവ പുതിയ പതിപ്പിന്റെ ചില പ്രത്യേകതകളാണ്.
ആപ്പിള്‍ പേ, കൂടുതല്‍ സ്‍മാര്‍ട്ടായ സിരി, കണ്‍ട്രോള്‍ സെന്ററിലെ ഭേദഗതികള്‍ക്കുള്ള സൌകര്യം തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെയാണ് ഐഒഎസ് 11 ന്റെ അപ്ഡേഷന്‍ ലഭ്യമായി തുടങ്ങുക.
Read in English: Apple iOS 11 features: App Store redesign, Control Center, File app and more
ഗെയിമുകളും ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കൂടുതല്‍ ആകര്‍ഷകമായാണ് ആപ്പ് സ്റ്റോര്‍ എത്തുന്നത്. ഗെയിമുകള്‍ക്കും ആപ്ലിക്കേഷനും വേണ്ടി ടുഡെ ടാബ്, ഡെഡിക്കേറ്റ് ടാബ് എന്നിവ സ്റ്റോറിലുണ്ട്. ഇവയെ കുറിച്ചുളള വിവരങ്ങളും എളുപ്പത്തില്‍ കാണാന്‍ കഴിയും.
സിരി ശബ്ദ സഹായത്തിലും കൂടുതല്‍ മികവ് കൈവരിച്ചിട്ടുണ്ട്. കൂടുതല്‍ സ്വാഭാവികതയും ആവിഷ്കരണ സമര്‍ത്ഥവുമായ സിരിയെയാണ് ഐഒഎസ് 11 പതിപ്പില്‍ കാണാന്‍ കഴിയുക. പുതിയ ഒമ്പത് ക്യാമറാ ഫില്‍ട്ടറുകളും പതിപ്പില്‍ ലഭ്യമാകും. കൂടുതല്‍ സ്വാഭാവികതയുളള ഫോട്ടോകള്‍ക്ക് സഹായിക്കുന്ന ഫില്‍ട്ടറുകളാണ് ലഭ്യമാകുക.
ഐഫോണ്‍ 5എസ്, 6, 6 പ്ലസ്, 6 പ്ലസ് എസ്, എസ്ഇ, 7, 7 പ്ലസ്, ഐപാഡ് മിനി 2,3,4, എയര്‍ ആന്‍ഡ് പ്രോ മോഡല്‍സ്, അഞ്ചാം തലമുറ, ഐപോഡ് ടച്ച് ആറാം തലമുറ തുടങ്ങിയ ഡിവൈസുകള്‍ക്കാണ് പുതിയ ഒഎസ് അപ്ഡേഷന്‍ ലഭിക്കുക. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് പരസ്‍പരം പണം കൈമാറ്റം ചെയ്യാന്‍ സുഗമമായ വഴിയൊരുക്കുന്നതാണ് ആപ്പിള്‍ പേ.
ഐഒഎസ് 11 ലേക്ക് അപ്ഡേറ്റ് ചെയ്യാന്‍: സെറ്റിങ്സ് > ജനറല്‍ > സോഫ്റ്റ്‍വെയര്‍ > സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെ സാധിക്കും. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ X തുടങ്ങിയ പുതിയ അതിഥികളെല്ലാം ഐഒഎസ് 11 ന്റെ കരുത്തിലാണ് അവതരിച്ചത്. ഈ മാസം 22 നാണ് ഐഫോണ്‍ 8 വില്‍പ്പനക്ക് എത്തുക. ഐഫോണ്‍ X നവംബര്‍ മൂന്നിനും വിപണിയില്‍ ഇടംപിടിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.