കൊറോണ കാലത്ത് ഏറെ ജനശ്രദ്ധ നേടിയ സംഭവങ്ങളിൽ ഒന്നായിരുന്നു കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന് സർക്കാരുകളെയും ആരോഗ്യ പ്രവർത്തകരെയും സഹായിക്കാൻ സാങ്കേതിക വിദ്യയിൽ ഡിജിറ്റൽ ഭീമന്മാരായ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നത്. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ട്രെയ്സിങ് ടൂൾ നിർമ്മിക്കുന്നതിനാണ് ഇരു കമ്പനികളും ഒന്നിച്ചത്.

എന്നാൽ മഹാമാരി അവസാനിക്കുന്നതോടെ ട്രെയ്സിങ് ടൂളിന്റെ പ്രവർത്തനം നിലയ്ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനികൾ. ആളുകളുടെ വ്യക്തിവിവരങ്ങൾ ചോരുന്നത് സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് നയം വ്യക്തമാക്കി കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്.

Also Read: 40W ന്റെ വയർലെസ് ചാർജിങ്ങും സ്നാപ്ഡ്രാഗൻ 865 പ്രൊസസറും; ഒപ്പോ ഏസ് 2 വിന്റെ സവിശേഷതകൾ

ഇത് സ്മാർട്ട്‌ഫോണിന്റെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു കോൺഡാക്ട് ട്രെയ്സിങ് രീതിയാണ്. ഒരു വ്യക്തിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച് കഴിഞ്ഞാൽ അയാളുടെ ഫോണിലേക്ക് ഒരു ജാഗ്രത മുന്നറിയിപ്പ് ലഭ്യമാകും. ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങളിലും ഇപ്പോൾ തന്നെ കോൺഡാക്ട് ട്രെയ്സിങ് ചെയ്യുന്നുണ്ട്. ഇത് കൂടുതൽ എളുപ്പമാക്കുകയാണ് ഗൂഗിളും ആപ്പിളും ലക്ഷ്യമിടുന്നത്.

ഈ കോൺഡാക്ട് ട്രെയ്സിങ് സംവിധാനത്തിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കില്ലെന്ന് ആപ്പിളും ഗൂഗിളും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ്-19 സ്ഥിരീകരിക്കുന്നതിന് ഒരു രോഗിക്ക് ഒരു സർക്കാർ സ്ഥാപനമോ പൊതു അതോറിറ്റിയോ നിർമ്മിച്ച കോവിഡ്-19 വൈറസിനെ പ്രതിരോധിക്കുന്ന ഒരു ആപ്ലിക്കേഷനെ ആശ്രയിക്കേണ്ടിവരുമെന്നും കമ്പനികൾ വ്യക്തമാക്കുന്നു. ഈ ആപ്ലിക്കേഷനുകൾക്ക് മാത്രമേ കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്സുകളിലേക്ക് അക്സസുള്ളൂവെന്നും കമ്പനികൾ വ്യക്തമാക്കുന്നു.

Also Read: എങ്ങനെ യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം

ഇതിനായി ഒരു API (അല്ലെങ്കിൽ ഡവലപ്പർ ഉപകരണം) മെയ് മാസത്തിൽ പുറത്തിറക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. ഐട്യൂൺസ് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലൂടെ ആപ്ലിക്കേഷനുകൾ ലഭ്യമാകും. പരസ്പരം മത്സരിക്കുന്ന രണ്ട് ടെക് ഭീമന്മാർ ഇത്തരത്തിൽ ഒന്നിക്കുന്നത് അഭൂതപൂർവമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook