തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന തരത്തിലുളള മൊബൈല്‍ ഫോണിന്റെ പേറ്റന്റ് ആപ്പിള്‍ സ്വന്തമാക്കി. അമേരിക്കയിലെ പാറ്റന്റ് ആന്റ് ട്രേഡ് മാര്‍ക്ക് ഓപീസാണ് പേറ്റന്റ് അംഗീകരിച്ചത്. 2014ലാണ് പേറ്റന്റിനായി ആപ്പിള്‍ അപേക്ഷ സമര്‍പ്പിച്ചത്. എല്‍ജിയുമായി കൈകോര്‍ത്താണ് ആപ്പിള്‍ പുതിയ തരത്തിലുളള മോഡല്‍ ഒരുക്കുന്നതെന്നാണ് വിവരം.

ഇതിന്റെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി എല്‍ജിയില്‍ നിന്നും ഒഎല്‍ഇഡി സ്ക്രീനുകള്‍ വാങ്ങുവാനൊരുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 7കോടി ഒഎല്‍ഇഡി സ്ക്രീനുകള്‍ക്ക് കമ്ബനി ഓര്‍ഡര്‍ നല്‍കിയതായാണ് സൂചന. മടക്കാവുന്ന ഫോണിന്റെ പുതിയ വിപണന സാധ്യത മുന്നില്‍ കണ്ട് സാംസങ്ങ് ഉപയോഗിക്കുന്ന മടക്കാവുന്ന തരത്തിലുള്ള ഓര്‍ഗാനിക്ക് ലൈറ്റ് എമിറ്റേറ്റിംഗ് ഡിയോഡ് ഡിസ്പ്ലേയാണ് ആപ്പിള്‍ ഓഡര്‍ ചെയ്ത വിവരം നിക്കി ഏഷ്യന്‍ റിപ്പോര്‍ട്ടറാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്.

2018ലായിരിക്കും ഗാലക്സി എക്സ് എന്ന പേരില്‍ പുതിയ മോഡല്‍ അവതരിക്കുക. അതേസമയം എല്‍ജി സ്വന്തമായി മടക്കാവുന്ന ഫോണുകള്‍ നിര്‍മ്മിച്ച് തുടങ്ങിയതായും ടെക് ലോകത്ത് നിന്നുളള വിവരം ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ