കഴിഞ്ഞ വര്‍ഷം ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണിന്‍റെ മൂന്ന് അപ്ഗ്രേഡ് വേര്‍ഷനുകളും ഓഫറില്‍ ലഭ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 മാക്സ്, ഐഫോണ്‍ 11 എന്നിവയ്ക്കാണ് ഓഫറുകൾ. ഇപ്പോള്‍ പ്രചാരത്തിലുള്ള ഐഫോണ്‍ XRന്‍റെ അപ്ഗ്രേഡാണ് ഇനി പ്രതീക്ഷിക്കുന്നത്.
ഈ വർഷം കുറഞ്ഞത് ടോപ് എൻഡ് വെർഷനിലെങ്കിലും ആപ്പിളിന് മൂന്ന് ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അള്‍ട്രാ വൈഡ് ക്യാമറയായിരിക്കും മൂന്ന് ക്യാമറകളില്‍ ഒന്ന് എന്നാണ് മനസിലാക്കേണ്ടത്. പുതിയ ഫോണുകൾക്കെല്ലാം ആപ്പിളിന്‍റെ ഏറ്റവും പുതിയ എ13 പ്രൊസസറുകളാണ് കരുത്തേകുക. Al, ML എന്നിവയിലും കൂടുതല്‍ ആപ്ലിക്കേഷനുകളും സേവനങ്ങളും മികച്ച രീതിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിൾ വാച്ചിന്റെ പുതിയ വെർഷനെ കൂടാതെ ഒരുകൂട്ടം സോഫ്റ്റ്‌വെയറുകളും ഹാര്‍ഡ് വെയറുകളും അപ്ഗ്രേഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിൾ ഇവന്റിൽനിന്ന് എന്തൊക്കെ പ്രതീക്ഷിക്കരുത്?
ഐഫോണ്‍ എക്സിന്‍റെ കാലം മുതല്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഡിസൈനിൽ നിന്ന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍, അടുത്തവര്‍ഷം കാര്യമായ മാറ്റങ്ങൾ വരാനിരിക്കുന്നതിനാല്‍ ഈ വര്‍ഷം ഡിസൈനിൽ വലിയ മാറ്റങ്ങളുണ്ടാവാന്‍ വഴിയില്ല. ആപ്പിളിന്റെ മാസ്റ്റർ ഡിസൈനറായ ജോണി ഐവ് ആപ്പിള്‍ വിട്ടതും ഓര്‍ക്കേണ്ടതാണ്.
വിർച്വല്‍ റിയാലിറ്റി പ്രദാനം ചെയ്യുന്ന ഹെഡ്സെറ്റുകളുടെ നിര്‍മാണത്തിലേക്ക് കപ്പേര്‍ട്ടിനോ (ആപ്പിളിന്‍റെ കാലിഫോര്‍ണിയയിലെ ആസ്ഥാനം) ഇതുവരെ തിരിയാത്തതിനാല്‍ ഉടനെ അത് പ്രതീക്ഷിക്കേണ്ടതില്ല. മെന്‍ലോ പാര്‍ക്കില്‍, ഫെയ്സ്ബുക്കിന്‍റെ കാര്യത്തില്‍ ഒക്കുലസ് നടത്തുന്ന പരീക്ഷണങ്ങള്‍ വലിയ സമ്മർദമുണ്ടാക്കുന്നുണ്ടെങ്കിലും, ആപ്പിളിനെ സംബന്ധിച്ച് ഈ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇപ്പോള്‍ അനുയോജ്യമായ സമയമല്ല. ആര്‍ക്കേഡ് വിജയിക്കുകയാണെങ്കില്‍, അടുത്തവര്‍ഷം ഹാര്‍ഡ്‌വെയറില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
വിലയില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. സ്മാർട്ഫോണ്‍ വിപണിയില്‍ വില്‍പന അത്ര സജീവമല്ലാത്തതിനാല്‍ തന്നെ ഹാർഡ്‌വെയറില്‍ വലിയ മാറ്റങ്ങള്‍ വരാനിടയില്ല. ഓഫറുകളുമായ് വില്‍പനയ്ക്കെത്തിക്കുന്ന ഫോണുകളില്‍ നിന്നും കൂടുതല്‍ ലാഭം ഈടാക്കാന്‍ കഴിയില്ലെന്നതും ഒരു കാര്യമാണ്.
ആപ്പിളിനെ സംബന്ധിച്ച് നമുക്ക് നിശ്ചയമില്ലാത്ത കാര്യങ്ങള്‍
ഐ പാഡ് മുതല്‍ മാക്ബുക്ക്, എയര്‍പോഡ്സ് വരെ നിരവധി സെഗ്മെന്റുകളിൽ ആപ്പിള്‍ പുതിയ ഉല്‍പ്പന്നങ്ങൾ പ്രഖ്യാപിക്കുന്നുണ്ട്. എന്തൊക്കെയാണ് വരാനിരിക്കുന്നതെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തിടത്തോളം അക്കാര്യങ്ങളില്‍ നമുക്കും തീര്‍ച്ച പറയാനാവില്ല. അതുകൊണ്ട് തന്നെ ഒരു ഊഹത്തിനും നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. എല്ലായ്പ്പോഴും സംഭവിക്കുന്നത് പോലെ എന്തെങ്കിലും ഒരു കാര്യം പുതിയതായ് വരുമെന്ന് മാത്രം നമുക്ക് പ്രതീക്ഷിക്കാം.