scorecardresearch

Apple Event 2018: ആപ്പിളെത്തുന്നു, പ്രലോഭനത്തിന്റെ മൂന്ന് മോഡലുകളുമായി

Apple iPhone XS, iPhone XS Plus, iPhone XC, iPhone XR: ഈ പുതിയ നിര ഐ ഫോണുകൾ, ബുധനാഴ്ച, കമ്പനിയുടെ കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് അവതരിപ്പിക്കുക

Apple iPhone XS, iPhone XS Plus, iPhone XC, iPhone XR: ഈ പുതിയ നിര ഐ ഫോണുകൾ, ബുധനാഴ്ച, കമ്പനിയുടെ കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് അവതരിപ്പിക്കുക

author-image
WebDesk
New Update
Apple Event 2018: ആപ്പിളെത്തുന്നു, പ്രലോഭനത്തിന്റെ മൂന്ന് മോഡലുകളുമായി

Apple September Event 2018:  സെപ്റ്റംബർ 12 ന് പുറത്തിറങ്ങുന്ന ആപ്പിളിന്റെ അടുത്ത നിര ഐ ഫോണുകൾ, ഇപ്പോൾ ഐ ഫോൺ 6 ഉം 7 ഉം ശ്രേണികൾ ഉപയോഗിക്കുന്നവരെ കൂടുതലാകർഷിച്ചേയ്ക്കാം. പുതിയ മാതൃകകളിൽ, പുതിയ വിലകളിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന ഐ ഫോൺ X ശ്രേണി, നവീകരണവും മെച്ചപ്പെടുത്തലും കാത്തിരുന്ന പുതിയ ഉപയോക്താക്കളി ലേയ്ക്ക് എത്തിച്ചേരുന്നതിനും ആപ്പിളിനു സഹായകമാകും.

Advertisment

“ഒന്നിനു പകരം മൂന്ന് വ്യത്യസ്ത ഐ ഫോണുകളുമായി എത്തുന്നുവെന്നതാണ്, ഈ വർഷത്തെ ആപ്പിൾ വിശേഷം.​ ഇത് പോയകാലത്തിൽ നിന്നുള്ള ഒരു വ്യതിയാനമാണ്. പുതുതായി വരുന്ന മൂന്നിൽ ഒന്ന് പഴയതിന്റെ മെച്ചപ്പെടുത്തിയ പതിപ്പും മറ്റു രണ്ടെണ്ണം തികച്ചും പുതിയതുമാണ്," സൈബർ മീഡിയ റിസേർച്ചിലെ (സിഎംആർ) അനലിസ്റ്റ് ആയ പ്രഭുറാം ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “മൂന്നു പുതിയ ഫോണുകൾ അവതരിപ്പിക്കുന്ന ആപ്പിളിന്റെ ബിസിനസ്സ് നയം കൂടുതൽ ഉപയോക്താക്കളെ തങ്ങളിലേയ്ക്ക് കൊണ്ടുവരുന്നതിനും ഐ ഫോൺ അടിത്തറയും വരുമാനവും വർദ്ധിപ്പിക്കുന്നതിനും യോജിച്ച വളരെ നല്ലൊരു നയമാണ്“, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

publive-image

കമ്പനി മൂന്നു പുതിയ ഐ ഫോണുകളാണു ഈ വർഷം ഇറക്കുന്നത്. 5.8 ഇഞ്ച് OLED ഐ ഫോൺ Xs, 6.5 ഇഞ്ച് OLED ഫോൺ Xs Plus, കൂടാതെ 6.1 ഇഞ്ച് LCD ഐ ഫോൺ Xr. 999 ഡോളറിന്റെ ($999) ഐ ഫോൺ X പോലെ, ഈ പുതിയ മൂന്നു ഫോണുകളും വക്കോടുവക്ക് (എഡ്ജ് റ്റു എഡ്ജ്) ഡിസ്‌പ്ലേ ഉള്ളതായിരിക്കും. ഒപ്പം, തന്നെ മുഖം തിരിച്ചറിയുന്നതിനുപയോഗിക്കാവുന്ന (ഫേസ് ഐഡി) ഒരു ട്രൂ ഡെപ്ത് ക്യാമറ സംവിധാനവും ഉണ്ടായിരിക്കും.

Advertisment

ഓരോ മോഡലും വിവിധ വില നിലവാരങ്ങളിൽ ആകർഷകമായതിനാൽ, നിലവിലുള്ള ഐ ഫോൺ 6, ഐ ഫോൺ 7 ഉപയോക്താക്കളിൽ നല്ലൊരു പങ്ക് പുതിയ ഐ ഫോണുകൾ വാങ്ങുന്നതിൽ തൽപരരായിരിക്കും എന്ന് നവ്‌കേന്ദർ സിങ്, (Associate Research Director Client Devices and IPDS at IDC India) വിശ്വസിക്കുന്നു. ഐഫോൺ X ന്റെ വിലനിലയിൽ, ആപ്പിളിന് വലിയൊരു നിര ഉപഭോക്താക്കളെ ആകർഷിക്കുവാൻ കഴിയില്ല. പക്ഷേ പുതിയ ഐഫോൺ Xs ശ്രേണി, ഒരു നിശ്ചിത മോഡലിൽ ഒതുങ്ങി നിൽക്കാതെ വിപുലമായ വൈവിധ്യം വച്ചു നീട്ടുന്നു, എന്നത് കൂടുതൽ ആകർഷണീയമാകും.

“ആഗോളമായി, ഐ ഫോൺ X ലേയ്ക്കുള്ള നേരിയ മുന്നേറ്റം ആപ്പിളിന് സഹായകമാകണം, എന്തെന്നാൽ, വിലനിലവാരത്തിന്റെ പ്രശ്നം മൂലം, എല്ലാ ഐ ഫോൺ 6, അഥവാ 7 ഉപയോക്താക്കളും ഐ ഫോൺ X ലേയ്ക്ക് മാറുകയില്ല," അദ്ദേഹം പറയുന്നു. “1000 ഡോളറിന് താഴെ വിലയുള്ള രണ്ട് ഫോണുകളുടെ പ്രകാശനത്തോടെ, ആപ്പിളിന്റെ ഉപഭോക്തൃ അടിത്തറയിൽ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.”

ഐ ഫോൺ Xs ന്റെ വില ഇന്ത്യൻ കറൻസിയിൽ 85,000 നും 95,000 നും ഇടയിൽ വരുമെന്നാണു സിങ് പ്രതീക്ഷിക്കുന്നത്. ഐ ഫോൺ Xs Plus 1,05000 രൂപയ്ക്കും 1,15,000 രൂപയ്ക്കും ഇടയിൽ ലഭ്യമാകുമ്പോൾ, 6.1 ഇഞ്ച് LCD ഫോണിന്റെ വില 65000 ൽ തുടങ്ങി, ഏറ്റവും മുന്തിയ മോഡലിന് 75,000 രൂപ വരെയെത്തുന്നു.

കഴിഞ്ഞ വർഷം, ഐ ഫോൺ X ന്റെ വില 1000 ഡോളറാണെന്നതിന്റെ പേരിൽ ആപ്പിൾ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. കൂടിയ വിലയിലും, ആപ്പിളിനു ഐ ഫോൺ X വൻ‌തോതിൽ വിറ്റഴിക്കുവാൻ കഴിഞ്ഞു. തൽഫലമായി, കമ്പനിയ്ക്ക് തങ്ങളുടെ ഉത്പന്നങ്ങളുടെ ശരാശരി വിറ്റവില (ആവറേജ് സെല്ലിങ് പ്രൈസ്, എഎസ് പി) ഒരു വർഷം മുൻപ് 606 ഡോളറായിരുന്നത്, 724 ഡോളറിലേക്കുയർത്തുവാൻ സാധിച്ചു. പുതിയ ഫോണുകൾ ഈ ശരാശരിയെ വീണ്ടുമുയർത്തുവാൻ സഹായകമാകും, അത് “വാൾ സ്ട്രീറ്റിന് ” സന്തോഷകരമായ അനുഭവമാകുകയും ചെയ്യും.

publive-image

“നിലവിൽ പരമാവധി നിലയിൽ എത്തി നിൽക്കുന്ന ഒരു കമ്പോള അവസ്ഥയിൽ, വരുമാനം പരമാവധിയാക്കുക എന്നതാകും ആപ്പിളിന്റെ പ്രധാന ശ്രദ്ധ, എന്നതായതിനാൽ 2018 മോഡലുകൾക്ക് വില കൂടുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” റാം പറഞ്ഞു. “ഏറ്റവും ഉയർന്ന തലത്തിൽ, ഐ ഫോൺ Xs Plus പ്രീമിയം സ്മാർട്ട് ഫോൺ വിഭാഗത്തിന് വഴി തുറക്കുന്നു. ഇതെല്ലാം പറഞ്ഞാലും, വിലയുടെ കാര്യം വരുമ്പോൾ, ആപ്പിൾ എന്തെങ്കിലുമൊക്കെ അത്ഭുതങ്ങൾ കൈകളിൽ ഒളിപ്പിച്ചിട്ടുണ്ടാകാം” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ആപ്പിൾ ഐഫോൺ Xr അധികം പണം ചെലവഴിക്കാനാവാത്തവരെ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്. ഈ ഫോൺ, ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലായ ഐ ഫോൺ X ന്റെ സ്വഭാവങ്ങളും ശേഷിയും പുതിയൊരു വിലയിൽ കാഴ്ചവയ്ക്കുന്നു. ലഭ്യമായ വിവരങ്ങൾ സത്യമാണെങ്കിൽ, ഇത് ഐ ഫോൺ X പോലെ തന്നെയാകും കാഴ്ചയിൽ, പക്ഷേ, OLED പാനലിനു പകരം 6.1 ഇഞ്ച് LCD സ്ക്രീനും സ്റ്റെയിൻലെസ്സ് സ്റ്റീൽ കേസിന് പകരം അലൂമിനിയം അരികുകളുമാകും ഇതിനുള്ളത്. വില കുറയ്ക്കുന്നതിനുവേണ്ടിയുള്ള മാറ്റങ്ങളാണിവ.

Read in English: Why Apple’s iPhone Xs series could trigger upgrades by iPhone 6, iPhone 7 users

ഒരു വിധത്തിൽ, ആപ്പിൾ കുടുംബത്തിൽ നിന്നും പുറത്തുവരുന്ന ഏറ്റവും ആകർഷകമായ സ്മാർട്ട് ഫോണായിരിക്കും ഐ ഫോൺ Xr. ഐ ഫോൺ Xs നും ഐ ഫോൺ Xs Plus നും ഇടയ്ക്കായിരിക്കും ഐ ഫോൺ Xr നിലകൊള്ളുക. നിലവിലുള്ള ഐഫോൺ 6 , 7 Plus ഉടമകൾ ഉൾപ്പെടുന്ന മുഖ്യധാരാ ഉപയോക്താക്കളെയാകും ഐ ഫോൺ Xr ലക്ഷ്യം വയ്ക്കുന്നതെന്നു ഇതു സൂചിപ്പിക്കുന്നു. അതിനാൽ, ഐ ഫോൺ Xrകാഴ്ചയിലോ സ്വഭാവത്തിലോ തരം താണതായിരിക്കും എന്നു കരുതാതിരിക്കുക. ഐ ഫോൺ 5c യിലൂടെ വില കുറഞ്ഞ ഫോൺ വിൽക്കുവാനുള്ള ആപ്പിളിന്റെ നീക്കം ലക്ഷ്യം കാണുകയുണ്ടായില്ല.

പുതിയ മൂന്ന് ഐഫോണുകളിൽ, കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഐ ഫോൺ Xr തന്നെയായിരിക്കുമെന്നും രണ്ടു അനലിസ്റ്റുകളും വിശ്വസിക്കുന്നു. എന്നിരുന്നാലും, ഐഫോൺ Xs ന്റെയും ഐ ഫോൺ Xr ന്റെയും വില്‍പ്പന ദീർഘകാലാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുന്നതിനുള്ള സമ്മർദ്ദം ആപ്പിളിനുമേലുണ്ടാകുമെന്ന് പ്രഭു റാം മുന്നറിയിപ്പ് നൽകുന്നു. ഐ ഫോൺ Xs Plus പ്രതീക്ഷിക്കുന്ന ആദ്യകാല അധിക വില്‍പ്പനയോടൊപ്പം ശ്രദ്ധയും നേടുമ്പോൾ, വില്‍പ്പനയുടെ വ്യാപ്തി കൂട്ടുന്നതിനുള്ള സമ്മർദ്ദം ആത്യന്തികമായി Xs ലും Xr ലുമാകും.

ഈ പുതിയ നിര ഐ ഫോണുകൾ, ബുധനാഴ്ച, കമ്പനിയുടെ കാലിഫോർണിയയിലെ സ്റ്റീവ് ജോബ്’സ് തിയേറ്ററിലാണ് പ്രഖ്യാപിക്കുക. പുതിയ ഐഫോൺ Xs ശ്രേണിയോടൊപ്പം, പുതിയ വാച്ച് സീരീസ് 4, എയർ പോഡ്സ് 2, ഐപാഡ് പ്രോസ്, ഏറ്റവും പുതിയ ഇന്റെൽ പ്രോസസ്സറുകളും റെറ്റിന ഡിസ്‌പ്ലേയുമായി കൂടുതൽ മെച്ചപ്പെടുത്തിയ മാക്ബുക്ക് എയർ എന്നിവയും ആപ്പിൾ പ്രകാശനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Iphone 7 Iphone X Iphone 8 Iphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: