ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനായ ഗൂഗിളിനെ കടത്തിവെട്ടാൻ ടെക് ഭീമന്മാരായ ആപ്പിൾ. ഐഫോൺ, മാക്ബുക്ക്, ഐപാഡ് ഉൾപ്പടെയുള്ള ആപ്പിളിന്റെ ഉൽപ്പന്നങ്ങളിൽ ഇനി കമ്പനിയുടെ തന്നെ സെർച്ച് എഞ്ചിനെത്തുമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഐഫോണിലും ഐപാഡിലും ഡിഫാൾട്ട് സെർച്ച് എഞ്ചിൻ ഗൂഗിൾ ആക്കുന്നതിന് കമ്പനി 10 ബില്ല്യൺ ഡോളറാണ് പ്രതിവർഷം ആപ്പിളിന് നൽകുന്നത്. ആപ്പിളിന്റെ സേവന വരുമാനത്തിന്റെ 20 ശതമാനം ഈ തുകയാണ്. വർഷം അവസാനിക്കാനിരിക്കെ കരാർ നീട്ടാനുള്ള സാധ്യതയില്ലെന്ന് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ഒരു സെർച്ച് എഞ്ചിൻ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യയും വിഭവങ്ങളും ആപ്പിളിന് ഇതിനകം തന്നെ ഉണ്ട്, കാരണം 2014 ൽ തന്നെ ഇന്റർനെറ്റ് ഡോക്യുമെന്റ് ചെയ്യുന്നതിന് സ്വന്തം വെബ് ക്രോളർ ഉപയോഗിച്ചിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം കമ്പനി വെബ് ക്രോളിങ് നിരക്ക് ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

ഗൂഗിളിനെ മറികടക്കുന്ന ആപ്പിളിന്റെ മറ്റൊരു സൂചന iOS 14 ന്റെ ഹോം സ്‌ക്രീൻ തിരയൽ സവിശേഷതയിലുണ്ട്. ഇപ്പോൾ വെബ്‌സൈറ്റുകളിലേക്ക് ഗൂഗിളിൽ നിന്ന് കൊണ്ടുപോകുന്നതിന് പകരം നേരിട്ട് ഉപയോക്താക്കളെ അതാത് വെബ്സൈറ്റിലേക്ക് എത്തിക്കുന്നതാണ് ഇത്.

അതേസമയം നിലവിലെ സാഹചര്യത്തിൽ ആപ്പിൾ എങ്ങനെയാണ് അതിന്റെ സ്വന്തം സെർച്ച് എഞ്ചിൻ അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. എന്നാൽ ഗൂഗിളിന്റെ എതിരാളിയാകുമെന്നും ഫോണുകൾക്കായി സ്വന്തമായി വെബ്‌സൈറ്റും അപ്ലിക്കേഷനും ഉണ്ടെന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook