Apple Back To School 2022 Offers at apple.com: ഈ കാലയളവിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കനത്ത കിഴിവുകൾ. ആപ്പിൾ ഓൺലൈൻ സ്റ്റോറിലെ വാർഷിക ‘ബാക്ക് ടു സ്കൂൾ’ ഓഫറിന്റെ ഭാഗമായാണ് വിലക്കിഴിവ്, ഐപാഡ് മുതൽ മാക് കമ്പ്യൂട്ടർ വരെ വിവിധ ഉൽപ്പന്നങ്ങൾക്ക് 24000 രൂപ വരെ കിഴിവ് ലഭിക്കും. അധ്യാപകർക്കും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കുമാണ് ഈ സ്കീമിൽ ഡിസ്‌കൗണ്ട് ലഭിക്കുക.
ആപ്പിളിന്റെ ബാക്ക് ടു സ്കൂൾ ഓഫർ അതിന്റെ ഓൺലൈൻ സ്റ്റോറിൽ ഇപ്പോൾ ലൈവ് ആണ്, അത് സെപ്റ്റംബർ 22-ന് അവസാനിക്കും.
മറ്റൊരു ഓഫർ, ആപ്പിൾ മ്യൂസിക്കിലേക്കുള്ള ആറ് മാസത്തെ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം ഉപഭോക്താക്കൾക്ക് ഒരു ജോടി എയർപോഡുകളും സൗജന്യമായി ലഭിക്കും എന്നതാണ്. കൂടാതെ, ആപ്പിൾ കെയർ + ന് കമ്പനി 20% കിഴിവും വാഗ്ദാനം ചെയ്യുന്നു. എല്ലാ ഗ്രേഡ് ലെവലുകളിലെയും വിദ്യാർത്ഥികൾക്കും എല്ലാ അധ്യാപകർക്കും ഫാക്കൽറ്റികൾക്കും ജീവനക്കാർക്കും ഹോംസ്‌കൂൾ അധ്യാപകർക്കും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആപ്പിൾ എഡ്യൂക്കേഷൻ പ്രൈസിങ് ബാധകമാകും.
ഇപ്പോൾ വിലക്കിഴിവിൽ ലഭ്യമായ ഉപകരണങ്ങളും വിലയും
- MacBook Pro 13 10,000 രൂപ വരെ കിഴിവിൽ 1,19,900 രൂപയിൽ ലഭ്യമാണ് (സാധാരണ വില: 1,29,900 രൂപയിൽ ആരംഭിക്കുന്നു)
- MacBook Pro 14 19,490 വരെ കിഴിവിൽ 1,75,410 രൂപയിൽ ലഭ്യമാണ് (സാധാരണ വില: 1,94,900 രൂപയിൽ ആരംഭിക്കുന്നു)
- MacBook Pro 16 ഏകദേശം 23,990 രൂപ കിഴിവിൽ 2,15,910 രൂപയിൽ ലഭ്യമാണ് (സാധാരണ വില: 2,39,900 രൂപയിൽ ആരംഭിക്കുന്നു)
- MacBook Air (M1) 10,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്, ഇപ്പോൾ 89,900 രൂപയ്ക്ക് (സാധാരണ വില: 99,900 രൂപ)
- MacBook Air (M2): 1,09,900 രൂപയിൽ ആരംഭിക്കുന്നു (സാധാരണ വില: 1,19,900 രൂപയിൽ ആരംഭിക്കുന്നു)
- iMac: 1,07,910 രൂപയിൽ ആരംഭിക്കുന്നു (സാധാരണ വില: 1,19,900 രൂപയിൽ ആരംഭിക്കുന്നു)
- Apple iPad Pro: 68,300 രൂപയിൽ ആരംഭിക്കുന്നു (സാധാരണ വില: 71,900 രൂപയിൽ ആരംഭിക്കുന്നു)
- ഐപാഡ് എയർ: 50,780 രൂപയിൽ ആരംഭിക്കുന്നു (സാധാരണ വില: 54,900 രൂപയിൽ ആരംഭിക്കുന്നു)
ഇതു കൂടാതെ, ഉപഭോക്താക്കൾക്ക് 6,400 രൂപയോ 12,200 രൂപയോ അധികമായി നൽകി നിലവിലുള്ള എയർപോഡുകൾ അപ്‌ഗ്രേഡ് ചെയ്യാം. യോഗ്യതയുള്ള ഒരു ഉപഭോക്താവിന് ഒരു Mac-ന്റെയും ഒരു iPad-ന്റെയും പരിധിയുണ്ട്.
A