ഡിസൈന്‍ കോപ്പി അടിച്ചെന്ന ആരോപണത്തില്‍ ആപ്പിളും സാംസങ്ങും തമ്മിലുളള ഏഴ് വര്‍ഷം നീണ്ട തര്‍ക്കം അവസാനിച്ചു. സാംസങ് പേറ്റന്റ് അവകാശം ലംഘിച്ചെന്ന കേസില്‍ ഫെഡറല്‍ കോടതിയില്‍ ആപ്പിളിന് അനുകൂലമായി വിധി ലഭിച്ചിരുന്നു. ഷെന്‍ഷെന്‍ ബെയ്‍ലി എന്ന സ്ഥാപനത്തിന്റെ പരാതി പ്രകാരം ഐ ഫോണ്‍ വില്‍പ്പനക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ബൗദ്ധിക സ്വത്തവകാശ വകുപ്പിന്റെ നടപടിക്കെതിരെ ആപ്പിളാണ് കോടതിയെ സമീപിച്ചിരുന്നത്. തുടര്‍ന്ന് സാംസങ്ങിനോട് 539 മില്യണ്‍ ഡോളര്‍ ആപ്പിളിന് നഷ്‌ടപരിഹാരം നല്‍കാനും കോടതി നിർദ്ദേശിച്ചിരുന്നു.

എന്നാല്‍ എങ്ങനെയാണ് തര്‍ക്കം അവസാനിപ്പിച്ചതെന്ന് കമ്പനികള്‍ വ്യക്തമായിട്ടില്ല. എത്ര തുകയാണ് സാംസങ് ആപ്പിളിന് കൊടുത്തതെന്ന് രഹസ്യമായി തന്നെ തുടരുന്നു, ഇവ ചൂണ്ടിക്കാട്ടി കന്പനി ബെയ്ജിങ് മുനിസിപ്പാലിറ്റിയുടെ കീഴിലെ ബൗദ്ധിക സ്വത്തവകാശ വകുപ്പിനെ സമീപിക്കുകയും പേറ്റന്റ് അവകാശ ലംഘനം ചൂണ്ടിക്കാട്ടി സാംസങ്ങിനെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്‌തു. തങ്ങളുടെ സ്വന്തമാണ് ഡിസൈനെന്ന് ആപ്പിള്‍ വാദിച്ചു. പണത്തേക്കാളും മൂല്യമുളളതാണ് വിജയത്തിലൂടെ തങ്ങള്‍ നേടിയതെന്ന് ആപ്പിള്‍ പ്രതികരിച്ചു. സാംസങ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഡിസൈനും മറ്റ് ഫീച്ചറുകളും സാംസങ് കോപ്പി അടിച്ചെന്നുമായിരുന്നു ആപ്പിള്‍ പരാതി നല്‍കിയത്.

നേരത്തേ ആപ്പിളിന് 400 മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം നല്‍കാനാണ് സുപ്രീം കോടതി വിധിച്ചത്. കോപ്പി ചെയ്‌ത സ്‌മാര്‍ട്ട്ഫോണ്‍ വില്‍പനയിലൂടെ സാംസങ് നേടിയ വരുമാനം എത്രയാണെന്ന് കണക്കാക്കാനായിരുന്നു കോടതി നിർദ്ദേശം നല്‍കിയത്. മൂന്ന് ഡിസൈന്‍ പേറ്റന്റുകളാണ് ആപ്പിള്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഡിസൈനിലും ഫീച്ചറുകളിലും സാംസങ്ങ് കോപ്പിയടി നടത്തിയെന്ന് പിന്നീട് കോടതി കണ്ടെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ