ഡിജിറ്റൽ-ടെക് രംഗത്ത് വമ്പന്മാരാണ് ആപ്പിളും ഗൂഗിളും. ലോകത്താകമാനം പടർന്നു പിടിക്കുന്ന കൊറോണ വൈറസിന്രെ വ്യാപനം കണ്ടെത്താൻ സർക്കാരുകളെയും ആരോഗ്യ സംഘടനകളെയും സഹായിക്കുകയാണ് രണ്ട് കമ്പനികളും. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐഒഎസ്, ആൺഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ട്രെയ്സിങ് ടൂൾ നിർമ്മിക്കാനൊരുങ്ങുകയാണ് കമ്പനികൾ. അതിലൂടെ കോവിഡ് -19 ബാധിച്ച ഒരാളുമായി ആളുകൾ സമ്പർക്കം പുലർത്തിയാൽ അവരെ അറിയിക്കാൻ സാധിക്കും.

ഒരു API (അല്ലെങ്കിൽ ഡവലപ്പർ ഉപകരണം) മെയ് മാസത്തിൽ പുറത്തിറക്കുമെന്ന് ഇരു കമ്പനികളും പറഞ്ഞു. ഐട്യൂൺസ് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലൂടെ അപ്ലിക്കേഷനുകൾ ലഭ്യമാകും. പരസ്പരം മത്സരിക്കുന്ന രണ്ട് ടെക് ഭീമന്മാർ ഇത്തരത്തിൽ ഒന്നിക്കുന്നത് അഭൂതപൂർവമാണ്.

വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് സർക്കാരുകളെയും ആരോഗ്യ പ്രവർത്തകരെയും സഹായിക്കുന്ന തരത്തിൽ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ ഗൂഗിളും ആപ്പിളും സംയുക്ത ശ്രമം ആരംഭിച്ചതായി കമ്പനികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിൽ ഇരു കമ്പനികളും അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുതിയ സിസ്റ്റം നിർമ്മിക്കുമെന്നും വ്യക്തമാക്കി.

ഇത് സ്മാർട്ട്‌ഫോണിന്റെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു കോൺഡാക്ട് ട്രെയിസിങ് രീതിയാണ്. ഒരു വ്യക്തിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച് കഴിഞ്ഞാൽ അയാളുടെ ഫോണിലേക്ക് ഒരു ജാഗ്രത മുന്നറിയിപ്പ് ലഭ്യമാകും. ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങളിലും ഇപ്പോൾ തന്നെ കോൺഡാക്ട് ട്രെയിസിങ് ചെയ്യുന്നുണ്ട്. ഇത് കൂടുതൽ എളുപ്പമാക്കുകയാണ ഗൂഗിളും ആപ്പളും ലക്ഷ്യമിടുന്നത്. കൂടുതൽ സുരക്ഷിതത്വത്തോടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാതെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook