ആമസോണിന്റെ ആപ്പിൾ ഫെസ്റ്റിൽ ആപ്പിൾ ഉത്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവ്. ഫെബ്രുവരി 15 മുതൽ 21 വരെയാണ് ഫെസ്റ്റ്. ഐഫോണുകൾ, മാക്ബുക്സ്, ഐപാഡുകൾ, മറ്റു ആപ്പിൾ ഉത്പന്നങ്ങൾ എന്നിവയ്ക്കെല്ലാം വിലക്കിഴിവുണ്ട്. ഐഫോൺ വിവിധ മോഡലുകൾക്ക് 16,000 രൂപ വരെ വിലക്കിഴിവുണ്ട്. മാക്ബുക് മോഡലുകൾക്ക് 15,000 രൂപ വരെയും ആപ്പിൾ ഇയർഫോണുകൾക്ക് 4,000 രൂപ വരെയും വിലക്കിഴിവ് ലഭിക്കും. ഇതനു പുറമേ നോ കോസ്റ്റ് ഇഎംഐയും എക്സ്ചേഞ്ച് സൗകര്യവുമുണ്ട്.
ആപ്പിൾ ഐഫോൺ എക്സ്ആർ
ആമസോൺ ഫെസ്റ്റ് വഴി 70,900 രൂപയ്ക്കാണ് ആപ്പിൾ ഐഫോൺ എക്സ്ആർ വാങ്ങാനാവുക. 76,900 രൂപയാണ് 64 ജിബി സ്റ്റോറേജ് വേരിയന്റിലെ ഫോണിന്റെ വില. 6,000 രൂപ വിലക്കിഴിവാണ് ആമസോൺ ആപ്പിൾ ഫെസ്റ്റ് വഴി ലഭിക്കുക. 128 ജിബിയും 256 ജിബിയും സ്റ്റോറേജ് വേരിയന്റിലുളള ഫോണുകൾക്കും 6,000 രൂപ വിലക്കിഴിവുണ്ട്. 128 ജിബി ഫോണിന്റെ വിപണി വില 81,9000 രൂപയാണ്. ഇത് 75,900 രൂപയ്ക്ക് ആമസോൺ ആപ്പിൾ ഫെസ്റ്റ് വഴി സ്വന്തമാക്കാം. 91,900 രൂപ വിലയുളള 256 ജിബി സ്റ്റോറേജുളള ഫോണിന് 81,900 രൂപയാണ് ആമസോണിലെ വില.
ആപ്പിൾ ഐഫോൺ എക്സ്
ആമസോണിൽ 16,901 രൂപയുടെ വിലക്കിഴിവാണ് 64 ജിബി സ്റ്റോറേജ് വെർഷനിലുളള ഐഫോൺ എക്സിന് നൽകുന്നത്. 91,900 രൂപ വിലയുളള ഫോൺ 74,999 രൂപയ്ക്ക് വാങ്ങാനാവും. 256 ജിബി സ്റ്റോറേജ് വെർഷനിലുളള ഫോൺ 20,931 രൂപ വിലക്കിഴിവിൽ 87,999 രൂപയ്ക്ക് വാങ്ങാം. 1,08,930 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില.
ആപ്പിൾ ഐഫോൺ 8 പ്ലസ്
64 ജിബി സ്റ്റോറേജ് വെർഷനിലുളള ഐഫോൺ 8 പ്ലസിന് 2,901 രൂപയുടെ വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. 69,900 രൂപ വിലയുളള ഫോൺ 66,999 രൂപയ്ക്ക് ആപ്പിൾ ഫെസ്റ്റ് വഴി സ്വന്തമാക്കാം. 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,901 രൂപ വിലക്കിഴിവുണ്ട്. 84,900 രൂപ വിലയുളള ഫോൺ 79,999 രൂപയ്ക്ക് ലഭിക്കും.
ആപ്പിൾ ഐപാഡ് പ്രോ
ആമസോൺ 10,148 രൂപയുടെ വിലക്കിഴിവാണ് 10.5 ഇഞ്ച് ആപ്പിൾ ഐപാഡ് പ്രോയ്ക്ക് നൽകുന്നത്. 57,900 (ഗോൾഡ്) രൂപ വിലയുളള ഐപാഡ് 47,752 രൂപയ്ക്ക് വാങ്ങാം. 83,900 രൂപ വിലയുളള 256 ജിബി സ്റ്റോറേജ് വേരിയന്റ് ഐപാഡ് പ്രോ 74,100 രൂപയ്ക്ക് സ്വന്തമാക്കാം.
മാക്ബുക്ക് എയർ
ആപ്പിൾ ഫെസ്റ്റ് വഴി 128 ജിബി വേരിയന്റിലുളള 13 ഇഞ്ച് മാക്ബുക്ക് എയർ 1,05,990 രൂപയ്ക്ക് ലഭിക്കും. 1,14,900 രൂപയാണ് യഥാർഥ വില. 8,910 രൂപയുടെ വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. 256 ജിബി വേരിയന്റ് 10,000 രൂപ വിലക്കിഴിവിൽ 1,24,900 രൂപയ്ക്ക് വാങ്ങാം.
ഇവയ്ക്കു പുറമേ 39,900 രൂപ വിലയുളള ഐഫോൺ 7 (32 ജിബി) 37,999 രൂപയ്ക്കും 29,900 രൂപ വിലയുളള ഐഫോൺ 6എസ് (32 ജിബി) 26,999 രൂപയ്ക്കും 31,900 രൂപ വിലയുളള ഐഫോൺ 6(32 ജിബി) 22,999 രൂപയ്ക്കും ആമസോൺ ആപ്പിൾ ഫെസ്റ്റ് വഴി സ്വന്തമാക്കാം. ആപ്പിൾ വാച്ച് സീരീസ് 3, ആപ്പിൾ പെൻസിൽ, മാക്സിന്റെ മറ്റു ഉത്പന്നങ്ങൾ, ഐഫോണുകൾ എന്നിവയ്ക്കും വിലക്കിഴിവുണ്ട്.