ന്യൂഡൽഹി: സാങ്കേതിക വിദ്യ ഓരോ ദിവസം കഴിയും തോറും പ്രകാശത്തേക്കാൾ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് തോന്നും. കൃത്രിമ ബുദ്ധി അത്ര കണ്ടാണ് വികസിക്കുന്നത്. കൈയ്യിലെ വരയും കുറിയും നോക്കി ആളെ തിരിച്ചറിയുന്ന കാലത്ത് നിന്ന് അതിവേഗം മുഖം നോക്കി ഉപഭോക്താവിനെ തിരിച്ചറിയുന്ന നിലയിലേക്ക് മാറി.

ആപ്പിൾ 2019 ൽ മികച്ച അപ്ഡേഷനുകളുമായി ഫേസ് ഐഡി ഫീച്ചർ ഒന്നുകൂടി വിപുലീകരിക്കുമെന്നാണ് പ്രമുഖ ടെക് അനലിസ്റ്റായ മിങ് ഷി കൂ പറയുന്നത്. വരാനിരിക്കുന്ന ഐഫോണുകളിൽ അപ്ഗ്രേഡ് ചെയ്ത ഫേസ് ഐഡി പ്രധാന സവിശേഷതയായിരിക്കുമെന്ന് മിങ് പറഞ്ഞു.

എന്നാൽ ആപ്പിൾ ഐപാഡുകളിൽ ത്രീഡി ടൈം ഓഫ് ഫ്ലൈറ്റ് ക്യാമറ 2019 ൽ വരില്ലെന്നും മിങ് പറയുന്നു. എന്നാൽ ആപ്പുകളിൽ മികച്ച അപ്ഡേറ്റോടെ എആർ എക്‌സ്‌പീരിയൻസ് കൂടുതൽ മികവുറ്റതാക്കാനാണ് ശ്രമം. ആപ്പിളിന്റെ ഐപാഡുകൾ 2019 അവസാന പാദത്തിലോ, 2020 ആദ്യ പാദത്തിലോ ആവും പുറത്തിറക്കുക. ഇതിൽ ടൈം ഓഫ് ഫ്ലൈറ്റ് ത്രീഡി ക്യാമറ ഉൾക്കൊളളിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുവോ ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook