വെറും 4,999 രൂപയ്ക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവി വാഗ്ദാനം ചെയ്ത് ഒരു കമ്പനി

നിലവില്‍ വിപണിയിലുളള എല്‍ഇഡി ടിവികളില്‍ ഏറ്റവും വില കുറഞ്ഞ ഉത്പന്നമാണ് ഇതെന്നാണ് കമ്പനിയുടെ അവകാശവാദം

ഡല്‍ഹി അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന സാമി ഇന്‍ഫോര്‍മാറ്റിക്സ് 4,999 രൂപയുടെ 32 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടി.വി പുറത്തിറക്കി. ഷിപ്പിങ്ങിന്റേയും ഇന്‍സ്റ്റളാഷന്റേയും 1200 രൂപ ചാര്‍ജും 18 ശതമാനം ജിഎസ്ടിയും അടക്കം ടിവിക്ക് 7000 രൂപ നല്‍കേണ്ടി വരും.

നിലവില്‍ വിപണിയിലുളള എല്‍ഇഡി ടിവികളില്‍ ഏറ്റവും വില കുറഞ്ഞ ഉത്പന്നമാണ് ഇതെന്നാണ് കമ്പനിയുടെ ഡയറക്ടര്‍ അവിനാശ് മെഹ്തയുടെ അവകാശവാദം. വരുമാനം കുറഞ്ഞ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ടി.വി പുറത്തിറക്കിയതെന്നാണ് കമ്പനി പറയുന്നത്. ടിവിയില്‍ പരസ്യം പ്രദര്‍ശിപ്പിച്ച് വരുമാനം ഉണ്ടാക്കാനാണ് തങ്ങളുടെ ഉദ്ദേശമെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ ടി.വി തുറക്കുന്ന വേളയില്‍ പരസ്യം പ്രത്യക്ഷപ്പെടും. ഇത് സ്കിപ് ചെയ്യാനുളള സൗകര്യവും ഉണ്ട്.

പല പരസ്യങ്ങളും ലഭിച്ചതായും ചിലത് സ്വീകരിച്ചതായും കമ്പനി ഡയറക്ടര്‍ പറഞ്ഞു. ദക്ഷിണ കൊറിയയില്‍ നിന്നാണ് പാനല്‍ ഇറക്കുമതി ചെയ്യുന്നത്. ബാക്കി വേണ്ടവ ഇന്ത്യയില്‍ നിന്നുളള ഉദ്പാദകരില്‍ നിന്ന് വാങ്ങും. നിലവില്‍ ഓണ്‍ലൈനില്‍ മാത്രമാണ് ഈ ടിവി ലഭ്യമാക്കുന്നത്. സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോം ഫില്‍ ചെയ്താണ് ഓര്‍ഡര്‍ നല്‍കേണ്ടത്.

Web Title: Android smart tv costs just rs

Next Story
ജിയോ vs എയർടെൽ vs വോഡഫോൺ: 250 രൂപയ്ക്ക് താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾvodafone, airtel, reliance jio, jio, vodafone idea, vodafone india, vodafone citibank, vodafone citibank offer, vodafone 1699 prepaid plan, airtel 1699 prepaid plan, jio 1699 prepaid plan, വോഡഫോൺ, എയർടെൽ, ജിയോ, IE malayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com