scorecardresearch

ആപ്പിളിന് സമാനമായ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും; അപ്‌ഡേറ്റ് ഉടനെന്ന് റിപ്പോര്‍ട്ട്

വിവിധ ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ഒരുമിച്ച് ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്ന സമാന ഫീച്ചറുകള്‍ ഉടന്‍ ലഭ്യമായേക്കാമെന്നാണ് ആന്‍ഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്

വിവിധ ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ഒരുമിച്ച് ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്ന സമാന ഫീച്ചറുകള്‍ ഉടന്‍ ലഭ്യമായേക്കാമെന്നാണ് ആന്‍ഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്

author-image
Tech Desk
New Update
smart phone| India

വിവിധ ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ഒരുമിച്ച് ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്ന സമാന ഫീച്ചറുകള്‍ ഉടന്‍ ലഭ്യമായേക്കാമെന്നാണ് ആന്‍ഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: എവിടെയായാലു, തടസ്സമില്ലാത്ത കണക്റ്റിവിറ്റിവിയില്‍ ആപ്പിള്‍ ഉപയോക്താക്കള്‍ പരസ്പരം ആശയവിനിമയം നടത്താറുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ iPhone, iPad, Mac എന്നിവ വഴി കോള്‍ വിളിക്കുകയും സ്വീകരിക്കുകയും ചെയ്യുക, ഫയലുകള്‍ പങ്കിടുക, ആപ്പുകള്‍ ഉപയോഗിക്കുക തുടങ്ങിയ വിവിധ ജോലികള്‍ അനായാസം ചെയ്യാനാകും.

Advertisment

സമീപ ഭാവിയില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അവരുടെ വിവിധ ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ഒരുമിച്ച് ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്ന സമാന ഫീച്ചറുകള്‍ ഉടന്‍ ലഭ്യമായേക്കാമെന്നാണ് ആന്‍ഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ലഭ്യമായേക്കാവുന്ന
ഫീച്ചറിനെക്കുറിച്ച് പോസ്റ്റ് ചെയ്ത ആന്‍ഡ്രോയിഡ് വിദഗ്ധന്‍ മിഷാല്‍ റഹ്മാനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ഒരേ ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്തിരിക്കുന്ന ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ പരസ്പരം ആശയവിനിമയം നടത്താന്‍ അനുവദിക്കുന്ന ഫീച്ചറിലാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മിഷാല്‍ റഹ്മാന്‍ അവകാശപ്പെടുന്നു. കോളുകള്‍ക്കിടയില്‍ കണക്റ്റുചെയ്ത ഉപകരണങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ''കോള്‍ സ്വിച്ചിംഗ്'', ലിങ്ക് ചെയ്ത ഉപകരണങ്ങളിലുടനീളം ഒരു വ്യക്തിഗത ഹോട്ട്സ്പോട്ട് വേഗത്തില്‍ സജ്ജീകരിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായ ഇന്റര്‍നെറ്റ് പങ്കിടല്‍ എന്നിവ പോലുള്ള സവിശേഷതകള്‍ ഇത് പ്രവര്‍ത്തനക്ഷമമാക്കും.

Advertisment

ഫീച്ചര്‍ ഔദ്യോഗികമായി പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഡിവൈസ് സെറ്റിങ്‌സ് >ഗൂഗിള്‍ > ഡിവൈസ് & ഷെയറിങ് എന്നതിന് കീഴില്‍ നിങ്ങളുടെ ഡിവൈസുകള്‍ ലിങ്ക് ചെയ്യുക. ആന്‍ഡ്രോയിഡ് ഡിവൈസ് ലിങ്കിംഗ് ഫീച്ചര്‍ ഗൂഗിള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എപ്പോള്‍ ലഭ്യമാകുമെന്നതിന്റെ സൂചനയും നല്‍കിയിട്ടില്ല. എന്നിരുന്നാലും, യാഥാര്‍ത്ഥ്യമാണെങ്കില്‍, ഒന്നിലധികം ഉപകരണങ്ങള്‍ സ്വന്തമാക്കുകയും അവയിലുടനീളം കൂടുതല്‍ തടസ്സമില്ലാത്ത അനുഭവം ആസ്വദിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഇത് ഒരു ഉപയോഗപ്രദമായ സവിശേഷതയായിരിക്കാം.

Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: