/indian-express-malayalam/media/media_files/uploads/2021/07/ffdf0950-39ce-492b-97ce-d3c7d897117a.jpg)
Photo: Amazon
Amazon Prime Day Sale to start on July 26; Check offers, other details: ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 26-ാം തിയതി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് അഞ്ചാമത്തെ വര്‍ഷമാണ് ഇന്ത്യയില്‍ പ്രൈം ഡേ സെയില്‍ നടക്കുന്നത്. ഇത്തവണത്തെ പ്രൈം ഡേ സെയിലില്‍ ചെറിയ സംരംഭങ്ങള്‍, നിര്‍മാതാക്കള്‍, കൈത്തൊഴിലാളികള്‍ തുടങ്ങി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.
ജൂലൈ 26,27 തിയതികളിലായിരിക്കും സെയില്‍ നടക്കുക. 26-ാം തിയതി അര്‍ദ്ധ രാത്രി 12 മണിക്ക് ആരംഭിക്കും. സാംസങ്ങ്, ബോട്ട്, ഇന്റല്‍, വിപ്രൊ, ബജാജ്, അഡിഡാസ് തുടങ്ങിയ കമ്പനികളുടെ ഉള്‍പ്പടെ മൂന്നൂറോളം പുതിയ ഉത്പനങ്ങള്‍ സെയിലില്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. സ്മാര്‍ട്ട്ഫോണുകള്‍, ടിവി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഓഫറുകള്‍ ഉണ്ടായിരിക്കും.
പ്രൈമില്‍ അംഗത്തമുള്ളവരിലേക്ക് തൂഫാന്‍ (ഹിന്ദി), മാലിക് (മലയാളം), ഇക്കട്ട് (കന്നട) സിനിമകളും എത്തുന്നതായിരിക്കും. ഇതിനു പുറമെ ഹോസ്റ്റര്‍ ഡേസ് സീരിസിന്റെ രണ്ടാമത്തെ സീസണ്‍ ജൂലൈ 23-ാം തിയതി റിലീസ് ചെയ്യും.
"ഇത്തവണത്തെ പ്രൈം ഡേ ഞങ്ങള്‍ ചെറുകിട സംരഭകര്‍ക്കായി സമര്‍പ്പിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ അവരുടെ തിരിച്ചു വരവിന് സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പ്രൈമം അംഗങ്ങള്‍ക്ക് നിരവധി ഓഫറുകളും നൂറുകണക്കിന് ഉത്പന്നങ്ങളുമാണ് എത്തുന്നത്. വീട്ടിലിരുന്ന് തന്നെ സുരക്ഷിതമായി ആസ്വദിക്കാനുള്ള അവസം ഒരുക്കുകയാണ്," ആമസോണ്‍ ഇന്ത്യയുടെ തലവന്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.
ആമസോണ്‍ പ്രൈം ഡേ സെയില്‍ ഓഫറുകള്‍
പ്രൈമില്‍ അംഗത്തമുള്ളവര്‍ക്ക് ചെറുകിട സംരംഭങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്ക് ഉണ്ടാകും. മറ്റ് ഓഫറുകള്‍ക്ക് പുറമെയാണിത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ട് ഉണ്ടായിരിക്കും. ഇ.എം.ഐ മുഖേന ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നവര്‍ക്കും ഇത് ബാധകമായിരിക്കും.
ആമസോണ്‍ പെ ഉപയോഗിക്കുന്നവര്‍ക്ക് 1000 രുപ ക്യാഷ്ബാക്ക് ലഭിക്കും. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആമസോണ്‍ പെ വഴി വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം അണ്‍ലിമിറ്റഡ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.