/indian-express-malayalam/media/media_files/uploads/2019/09/one-plus.jpg)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സെപ്റ്റംബർ 29 നാണ് തുടങ്ങുക. ഒക്ടോബർ നാലിന് അവസാനിക്കും. സ്മാർട്ഫോൺ അടക്കം നിരവധി വസ്തുക്കൾക്ക് അഞ്ചു ദിവസത്തെ വിൽപനയിൽ ഓഫറുണ്ട്. എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും. ഇതിനു പുറമേ മറ്റു ഓഫറുകളുമുണ്ട്.
സ്മാർട്ഫോണുകളിൽ വൺപ്ലസ് 7, സാംസങ് ഗ്യാലക്സി M30 എന്നിവയ്ക്കാണ് മികച്ച ഓഫർ. ഈ വർഷം മേയിലാണ് വൺപ്ലസ് 7 കമ്പനി പുറത്തിറക്കിയത്. 32,999 രൂപയാണ് ഫോണിന്റെ തുടക്ക വില. ആമസോൺ സെയിൽ ഇതിൽ കുറവുണ്ടാകും.
സാംസങ് ഗ്യാലക്സ് M30 14,990 രൂപയ്ക്കാണ് പുറത്തിറക്കിയത്. ഇതിനും വിലക്കുറവ് ലഭിക്കും. വൺപ്ലസ് 7 പ്രോ, ആപ്പിൾ ഐഫോൺ XR, സാംസങ് ഗ്യാലക്സി നോട്ട് 9 എന്നീ ഫോണുകൾക്കും വിലക്കിഴിവുണ്ട്. എന്നാൽ വിലക്കിഴിവ് എത്രയാണെന്ന് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Read Also: ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്സ്; ഐഫോണിന് ഉൾപ്പെടെ വമ്പൻ വിലക്കുറവ്
ആപ്പിൾ ഐഫോൺ XR കഴിഞ്ഞ വർഷമാണ് കമ്പനി അവതരിപ്പിച്ചത്. സാംസങ് ഗ്യാലക്സി നോട്ട് 9 2018 ൽ 67,900 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയത്. 128 ജിബി സ്റ്റോറേജ് മോഡലാണിത്. പിന്നിൽ ഇരട്ട ക്യാമറയുണ്ട്. 4,000 എംഎഎച്ചാണ് ബാറ്ററി.
റെഡ്മി 7 നും വിലക്കിഴിവുണ്ടാകും. റെഡ്മി 7 ഇന്ത്യയിൽ 7,999 രൂപ തുടക്ക വിലയിലാണ് കമ്പനി പുറത്തിറക്കിയത്. ഓരോ ബ്രാൻഡുകൾക്കും നൽകുന്ന വിലക്കിഴിവ് എത്രയാണെന്ന് വെവ്വേറെ ദിവസങ്ങളിലാണ് ആമസോൺ അറിയിക്കുന്നത്. സാംസങ്, ഒപ്പോ, വിവോ ഫോണുകളുടെ ഓഫർ സെപ്റ്റംബർ 25 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. വാവെ, വൺപ്ലസ് 7 സീരീസ് അടക്കമുളളവയുടേത് സെപ്റ്റംബർ 26 ന് പ്രഖ്യാപിച്ചേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us