Amazon’s Great Freedom Festival 2022: ആമസോണിന്റെ പ്രൈം ഡെ സെയില്‍ നിങ്ങള്‍ക്ക് മിസ് ആയോ? എങ്കില്‍ വിഷമിക്കേണ്ട, വമ്പന്‍ ഓഫറുകളുമായി ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ വരുന്നുണ്ട്. ആഗസ്റ്റ് ആറ് മുതല്‍ പത്ത് വരെയായിരിക്കും വില്‍പ്പന. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കായിരിക്കും ഓഫറുകള്‍ കൂടുതല്‍. എസ് ബി ഐ കാര്‍ഡ് ഉള്ളവര്‍ക്ക് പത്ത് ശതമാനം അധിക കിഴിവും ഉണ്ടായിരിക്കും.
ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് എങ്ങനെയായിരിക്കും ഓഫര്‍ എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല. ആമസോണിന്റെ തന്നെ ഉത്പന്നങ്ങള്‍ക്ക് 45 ശതമാനം വരെ കിഴിവുണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കിന്‍ഡില്‍ ഉപകരണങ്ങള്‍ക്ക് 3,400 രൂപ വരെ കിഴിവ് ഉണ്ടകും. ആമസോണിന്റെ ഫയര്‍ ടിവി ഉപകരണങ്ങള്‍ക്ക് 44 ശതമാനവുമായിരിക്കും ഓഫര്‍.
പുതിയ സ്മാര്‍ട്ട് ടിവികളുടെ ലോഞ്ചും സെയിലിന്റെ സമയത്ത് ഉണ്ടാകും. ഐഫോണ്‍ 14 അടുത്ത മാസം പുറത്തിറങ്ങാനിരിക്കെ 13 സീരീസിന് ഓഫറുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഐഫോണ്‍ 11, 12 സീരീസുകള്‍ക്കായിരിക്കും ഏറ്റവും വലിയ ഓഫറുകള്‍.
ആമസോണിന്റെ സൈറ്റില്‍ നിന്നും മനസിലാകുന്നത് സ്മാര്‍ട്ട്ഫോണുകള്‍ക്കും അനുബന്ധ സാധനങ്ങള്‍ക്കും 40 ശതമാനം വരെ കിഴിവുണ്ടാകുമെന്നാണ്. ഹെഡ്സെറ്റുകള്‍, എയര്‍പോഡുകള്‍ എന്നിവ വാങ്ങിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്കിത് സുവര്‍ണാവസരമായിരിക്കും. സോണി, ബോസ് എന്നീ കമ്പനികള്‍ സാധാരണയായി ഓഫറുകള്‍ നല്‍കാറുണ്ടെങ്കിലും സെയിലിന്റെ സമയത്ത് അത് ഇരട്ടിക്കാനുള്ള സാധ്യതയുമുണ്ട്.