ന്യൂഡൽഹി: ആപ്പിൾ ഉൽപ്പന്നങ്ങൾ വൻ വിലകുറവിൽ സ്വന്തമാക്കാം ആമസോണിന്റെ ആപ്പിൾ ഡേയ്സിൽ. ഇ-കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ സ്‌പെഷ്യൽ സെയിലാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ഐഫോൺ ഉൾപ്പടെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങൾ വിലകുറവിലും മികച്ച ഓഫറുകളിലും ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഫെബ്രുവരി 11ന് ആരംഭിച്ച ആപ്പിൾ ഡേയ്സ് സെയിൽ 17 വരെയാണ്.

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ 11 സീരിസ് മുതൽ ഐഫോൺ XR. ആപ്പിൾ വാച്ചുകൾ, മാക് ബുക്കുകൾ എന്നിവയും മികച്ച ഓഫറിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. റെഗുലർ ഡിസ്ക്കൗണ്ടിന് പുറമെ ക്യാഷ്ബാക് ഓഫറുകളും എച്ച്ഡിഎഫ്സി ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സ്‌പെഷ്യൽ ഡിസ്ക്കൗണ്ടും കമ്പനി നൽകുന്നു.

ആപ്പിൾ ഐഫോൺ XR 47900 രൂപയ്ക്ക് സ്വന്തമാക്കാം. 128GB വേർഷനാണ് ഈ തുക. 64GB വേർഷന് 44,900 രൂപയാണ് വില. ഇതിന് പുറമെ എക്സ്‌ചേഞ്ചിൽ 10,550 രൂപയും ഇളവ് ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐയിൽ ഫോൺ വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ഡിസ്ക്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ആപ്പിൾ ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് എന്നീ മോഡലുകൾക്ക് അടിസ്ഥാന ഡിസ്ക്കൗണ്ട് ഇല്ലെങ്കിലും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഫർ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് -ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐയിൽ ഫോൺ വാങ്ങുന്നവർക്കാണ് ഡിസ്ക്കൗണ്ട് ലഭിക്കുക. ഐഫോൺ 11 പ്രോയ്ക്ക് 6000 രൂപയും ഐഫോൺ 11 പ്രോ മാക്സിന് 7000 രൂപയുമാണ് ഡിസ്ക്കൗണ്ട് ലഭിക്കുക.

ഇതിന് പുറമെ ആപ്പിളിന്റെ തന്നെ സ്മാർട് വാച്ചുകൾ ലാപ്ടോപ്പുകൾ എന്നിവയും ഡിസ്ക്കൗണ്ടിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook