/indian-express-malayalam/media/media_files/uploads/2020/12/Smart-TV.jpg)
ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോൺ മറ്റൊരു തകർപ്പൻ വിൽപ്പനയും ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഇതിനോടൊകം കമ്പനിയുടെ വെബ്സൈറ്റിൽ ആരംഭിച്ചു കഴിഞ്ഞ 'വൗ സാലറി ഡെയ്സ് സെയിൽ' ഡിസംബർ മൂന്ന് വരെ തുടരും. ഈ ദിവസങ്ങളിൽ ആമസോണിൽ നിന്നും വലിയ വിലക്കുറവിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഉൾപ്പടെ വിലക്കുറവിൽ സ്വന്തമാക്കാം.
ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ മറ്റ് ഇഎംഐ ട്രാൻസാക്ഷൻ വഴിയോ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് പത്ത് ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും. ഇതിന് പുറമെ ക്യാഷ് ബാക്ക് ഉൾപ്പടെയുള്ള ഡീലുകളും മഹാവിൽപ്പനയുടെ ഭാഗമാണ്. അത്തരത്തിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കുന്ന മികച്ച സ്മാർട് ടിവികൾ ഏതൊക്കെയെന്ന് നോക്കാം.
ടിസിഎൽ എഐ 4K യുഎച്ച്ഡി സ്മാർട് എൽഇഡി ടിവി
ടിസിഎല്ലിന്റെ 55 ഇഞ്ച് ടിവി 35,999 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. 4K യുഎച്ച്ഡി പാനലോടുകൂടി എത്തുന്ന ഈ ആൻഡ്രോയ്ഡ് ടിവിയിൽ നിങ്ങൾക്ക് എച്ച്ഡിഎംഐ പോർട്ട്സ്, രണ്ട് യുഎസ്ബി പോർട്ട്സ്, 20W സൗണ്ട് ഔട്ട്പുട്ടും ലഭിക്കും. 18 മാസത്തെ വാറന്റിയാണ് ടിവിക്ക് നിർമാതാക്കളായ ടിസിഎൽ നൽകുന്നത്. ഗൂഗിൾ അസിസ്റ്റന്റ്, ക്രോംകാസ്റ്റ്, ബ്ലൂടൂത്ത്, ഡോൾബി ഓഡിയോ എന്നിവയും ടിവിയുടെ ഫീച്ചറുകളാണ്.
സോണി ബ്രാവിയ സ്മാർട് ടിവി
43 ഇഞ്ചിലെത്തുന്ന പ്രമുഖ ഇലക്ട്രോണിക് നിർമാതാക്കളായ സോണിയുടെ ബ്രാവിയ സ്മാർട് ടിവിയും മഹാവിൽപ്പനയിൽ ഉപഭോക്താക്കൾക്ക് വിലക്കുറവിൽ സ്വന്തമാക്കാം. 35000 രൂപയാണ് ബ്രാവിയയുടെ വില. ഫുൾ എച്ച്ഡി സ്മാർട് എൽഇഡി ടിവിയിൽ X-റിയാൽറ്റി പ്രോയും XR 100 ടെക്നോളജിയും ഉൾപ്പെടുന്നു. രണ്ട് എച്ച്ഡിഎംഐ പോർട്ട്സ്, രണ്ട് യുഎസ്ബി പോർട്ട്സുമാണ് കണക്ടിവിറ്റി ഓപ്ഷൻ.
സോണി ബ്രാവിയ ഫുൾ എച്ച്ഡി എൽഇഡി സ്മാർട് ടിവി
സോണി ബ്രാവിയയുടെ തന്നെ 32 ഇഞ്ച് സ്മാർട് ടിവി 29,990 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഫുൾ എച്ച്ഡി സ്മാർട് എൽഇഡി ടിവിയിൽ X-റിയാൽറ്റി പ്രോയും XR 100 ടെക്നോളജിയും ഉൾപ്പെടുന്നു. രണ്ട് എച്ച്ഡിഎംഐ പോർട്ട്സ്, രണ്ട് യുഎസ്ബി പോർട്ട്സുമാണ് കണക്ടിവിറ്റി ഓപ്ഷൻ.
എൽജി 4K യുഎച്ച്ഡി സ്മാർട് എൽഇഡി ടിവി
പ്രമുഖ ഇലകട്രോണിക് നിർമാതാക്കളായ എൽജിയുടെ 4K യുഎച്ച്ഡി സ്മാർട് എൽഇഡി ടിവി ആമസോണിൽ ഈ ദിവസങ്ങളിൽ 34,990 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും രണ്ട് യുഎസ്ബി പോർട്ടുകളും ഉൾപ്പെടുന്ന സ്മാർട് ടിവിയിൽ ആമസോൺ അലക്സയും ലഭ്യമാണ്. 20W സൗണ്ട് ഔട്ട്പുട്ടിനൊപ്പം വെബ് ഒഎസ്, ക്വാഡ് കോർ പ്രൊസസർ, ക്ലൗഡ് സ്റ്റോറേജ്, ഗൂഗിൾ അസിസ്റ്റന്റും ടിവിയിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us