ഓണ്‍ലൈന്‍ കമ്പനികള്‍ മത്സരിച്ച് നവരാത്രി, ദീപാവലി ഓഫറുകള്‍ നല്‍കുന്ന വേളയിലാണ് വ്യത്യസ്ഥമായൊരു കച്ചവട തന്ത്രവുമായി ആമസോണ്‍ രംഗത്തെത്തുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയുടെ ഭാഗമായി ‘ഇപ്പോള്‍ വാങ്ങു, അടുത്ത വര്‍ഷം പണം അടക്കു’ എന്ന വാഗ്ദാനവുമായി വില്‍പന നടത്തുന്നത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഒരു ഓണ്‍ലൈന്‍ കമ്പനി ഇത്തരത്തില്‍ ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വെക്കുന്നത്.

മൂന്ന് മാസത്തിന് ശേഷം ഉത്പന്നത്തിന്റെ വില തവണകളായി അടച്ചാല്‍ മതിയാകും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. സെപ്റ്റംബര്‍ 21 മുതല്‍ 24 വരെയാണ് ആമസോണിന്റെ ദീപാവലി, നവരാത്രി ഓഫര്‍ മേള നടക്കുന്നത്. എന്നാല്‍ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ തന്നെ ഓഫര്‍ ലഭ്യമാകും. ഇതിന്റെ വില 2018 ജനുവരി മുതല്‍ മാത്രമാണ് അടക്കേണ്ടി വരിക.
ഉത്സവ സീസണില്‍ ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയില്‍ എന്ന പേരിലാണ് ആമസോണ്‍ ഓഫര്‍ മേള നടത്തുക. 4ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 500 ഓളം ഉത്പന്നങ്ങള്‍ ഓഫര്‍ നിരക്കില്‍ വില്‍പനക്കുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലില്‍ മൊബൈല്‍ ഫോണുകള്‍ക്കു മാത്രം 500 ഓളം ഓഫറുകളുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 2,500 ഓളം ഓഫറുകളും ഗൃഹോപകരണങ്ങള്‍ക്ക് 10,000 ഓഫറുകളുമുണ്ട്. ഫാഷന്‍ ഉത്പന്നങ്ങള്‍ക്കുമുണ്ട് ഉഗ്രന്‍ ഓഫറുകള്‍.

ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലില്‍ മൊബൈല്‍ ഫോണുകള്‍ക്കു മാത്രം 500 ഓളം ഓഫറുകളുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 2,500 ഓളം ഓഫറുകളും ഗൃഹോപകരണങ്ങള്‍ക്ക് 10,000 ഓഫറുകളുമുണ്ട്.
ഫാഷന്‍ ഉത്പന്നങ്ങള്‍ക്കുമുണ്ട് ഉഗ്രന്‍ ഓഫറുകള്‍. സാംസങ്ങ്, വണ്‍ പ്ലസ്, ലെനോവോ, എല്‍ജി, തുടങ്ങിയ ഫോണുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവുണ്ടാകും. ആമസോണ്‍ ബേസിക് ഉത്പന്നങ്ങള്‍ക്കും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും 60 ശതമാനം വരെയും വിലക്കുറവുണ്ടാകും. ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലില്‍ ലാപ്‌ടോപ്പുകള്‍ക്ക് 20 ശതമാനം ഓഫറും ടെലിവിഷന്‍ സെറ്റുകള്‍ക്ക് 40 ശതമാനം ഓഫറും ഉണ്ട്. പ്രിന്ററുകള്‍ക്കും നെറ്റ്‌വര്‍ക്കിങ്ങ് ഡിവൈസുകള്‍ക്കും 35 ശതമാനവും ഓഫര്‍ ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ