scorecardresearch

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ലേണിങ് അക്കാദമിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ആമസോണ്‍

കഴിഞ്ഞ മാസം ബൈജൂസ് 2500 ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം എടുത്തിരുന്നു

കഴിഞ്ഞ മാസം ബൈജൂസ് 2500 ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം എടുത്തിരുന്നു

author-image
Tech Desk
New Update
Amazon, FIR against Amazon, FIR against Amazon Thiruvananthapuram police, National flag code violation

ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേണിങ് അക്കാദമിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ആമസോണ്‍. പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വര്‍ഷം തികയുന്നതിന് മുമ്പാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം അടച്ചുപൂട്ടുന്നതായി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Advertisment

കോവിഡ് സമയത്ത് വെര്‍ച്വല്‍ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയില്‍ കഴിഞ്ഞ വര്‍ഷം ആദ്യം ആരംഭിച്ച ആമസോണ്‍ അക്കാദമി പ്ലാറ്റ്ഫോം, ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് കോച്ചിംഗ് നല്‍കിയിരുന്നു. ഇപ്പോള്‍ ഘട്ടം ഘട്ടമായി പ്രവര്‍ത്തനം നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആമസോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് ലോക്ക്ഡൗണുകള്‍ക്ക് ശേഷം ഇന്ത്യയിലുട നീളം സ്‌കൂളുകളും കോച്ചിംഗ് സെന്ററുകളും വീണ്ടും തുറക്കുന്ന സാഹചര്യത്തില്‍ എഡ്ടെക് സ്ഥാപനങ്ങള്‍ സമയത്താണ് ആമസോണിന്റെ തീരുമാനം. കഴിഞ്ഞ മാസം ബൈജൂസ് 2500 ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം എടുത്തിരുന്നു. മറ്റു പ്രമുഖ ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമുകളായ അണ്‍അക്കാദമി, വേദാന്തു, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവരും ഈ വര്‍ഷം ആദ്യം പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisment
Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: