/indian-express-malayalam/media/media_files/uploads/2023/06/amazon.jpg)
ആമസോണ്‍ പ്രൈം ഡേ സെയില്‍
ന്യൂഡല്‍ഹി: ജനറേറ്റീവ് എഐ ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയായി ഉയര്‍ന്നിരിക്കുകയാണ്. വിവിധ കമ്പനികളില്‍ നിന്ന് സാങ്കേതികവിദ്യ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ചു. ഇപ്പോഴിത മികച്ച ഉല്‍പ്പന്നം കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിന് ആമസോണ്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ സമന്വയിപ്പിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇ-കൊമേഴ്സ് ഭീമന്‍ ഷോപ്പിംഗ് ആപ്പില്‍ ഒരു ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു, അത് ഉല്‍പ്പന്നങ്ങളില്‍ ഉപഭോക്താക്കള്‍ നല്‍കുന്ന അവലോകനങ്ങള്‍ സംഗ്രഹിക്കാന്‍ എഐ ഉപയോഗിക്കുന്നു. ഉല്‍പ്പന്നത്തെ കുറിച്ച് ഷോപ്പര്‍മാര്‍ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഹ്രസ്വ അവലോകനം ഫീച്ചര്‍ നല്‍കുന്നു.
ഒരു ഉദാഹരണമായി, റിപ്പോര്‍ട്ടില്‍ 'മാജിക് മിക്‌സീസ്' എന്ന് വിളിക്കപ്പെടുന്ന കുട്ടികളുടെ കളിപ്പാട്ടത്തെ കുറിച്ച് പറയുന്നു. കളിപ്പാട്ടത്തിന്റെ ചില ഉപഭോക്താക്കള്‍ക്ക് അതിന്റെ 'രസകരമായ ഘടകം, രൂപം, മൂല്യം, പ്രകടനം, ഗുണനിലവാരം, ചാര്‍ജിംഗ്, ചോര്‍ച്ച' എന്നിവ കാരണം ഇഷ്ടപ്പെട്ടെങ്കിലും, 100 ഡോളര്‍ വലിയ വിലയാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നുവെന്ന് ഉല്‍പ്പന്നത്തിന്റെ എഐ സൃഷ്ടിച്ച സംഗ്രഹം എടുത്തുകാണിക്കുന്നു. ഉല്‍പ്പന്നത്തിന്റെ ചാര്‍ജിംഗിലും ഗുണനിലവാരത്തിലും ചില ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങളും സംഗ്രഹം എടുത്തുകാണിക്കുന്നു.
ഈ ഫീച്ചര്‍ ആമസോണ്‍ പരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു, എന്നിരുന്നാലും ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഏതൊക്കെ എഐ മോഡലുകള്‍ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പലപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളുള്ള ആയിരക്കണക്കിന് അവലോകനങ്ങള്‍ ഉണ്ടായിരിക്കും, അവ പരിശോധിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. എഐ സംഗ്രഹം ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും. വര്‍ഷങ്ങളായി വ്യക്തിപരമാക്കിയ ശിപാര്‍ശകളും ടാര്‍ഗെറ്റുചെയ്ത പരസ്യങ്ങളും നല്‍കാന്‍ ആമസോണ്‍ എഐ ഉപയോഗിച്ചു, എന്നാല്‍ ജനറേറ്റീവ് എഐയിലെ സമീപകാല സ്ഫോടനം സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.