scorecardresearch
Latest News

Amazon Summer Sale, Flipkart Big Savings Day sale: ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും വമ്പന്‍ ഓഫറുകളുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇതാ

മികച്ച ഓഫറുകളുമായി ആമസോണില്‍ സമ്മര്‍ സെയിലും ഫ്ലിപ്കാര്‍ട്ടില്‍ ബിഗ് സേവിങ്സ് ഡെയും ഇന്നും നാളെയുമായി ആരംഭിക്കുകയാണ്

Amazon Summer Sale, Flipkart Big Savings Day sale: ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും വമ്പന്‍ ഓഫറുകളുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇതാ

Amazon Summer Sale, Flipkart Big Savings Day sale: സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാനിരിക്കുകയാണോ നിങ്ങള്‍. മികച്ച ഓഫറുകളുമായി ആമസോണില്‍ സമ്മര്‍ സെയിലും ഫ്ലിപ്കാര്‍ട്ടില്‍ ബിഗ് സേവിങ്സ് ഡെയും ഇന്നും നാളെയുമായി ആരംഭിക്കുകയാണ്. ഫ്ലിപ്കാര്‍ട്ടില്‍ ഇന്ന് മുതല്‍ എട്ടാം തീയതി വരെയാണ് ബിഗ് സേവിങ്സ് ഡെ. ആമസോണില്‍ നാളെ മുതലും. ഇരു സൈറ്റുകളിലും മികച്ച ഓഫറുകളുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ആപ്പിള്‍ ഐഫോണ്‍ 13

128 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 13 ന് ആമസോണില്‍ 66,900 രൂപയാണ് വില. ഉപയോക്താക്കള്‍ക്ക് എക്സ്ചേഞ്ച് വഴി 11,300 രൂപ വരെ ലാഭിക്കാവുന്നതാണ്. 256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 13 ന് 79,900 രൂപയുമായിരിക്കും വില.

ആപ്പിള്‍ ഐഫോണ്‍ 12

ഫ്ലിപ്കാര്‍ട്ടില്‍ 64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഐഫോണ്‍ 12 ന് 51,999 രൂപയാണ് ഓഫര്‍ വില. എക്സ്ചേഞ്ച് ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് 13,000 രൂപ വരെ ലാഭിക്കാവുന്നതാണ്. ഇതിനു പുറമെ എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 1,250 രൂപ വരെ കുറച്ച് നല്‍കിയാല്‍ മതിയാകും.

ഐക്യുഒഒ 9 എസ്ഇ

ഐക്യുഒഒ 9 എസ്ഇയ്ക്ക് 33,990 രൂപയാണ് വില. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 3,000 രൂപ ലാഭിക്കാം. എക്സ്ചേഞ്ച് മുഖേന 14,300 രൂപ വരെ ലാഭിക്കാനും സാധിക്കും.

റെഡ്മി നോട്ട് 11

ആമസോണ്‍ സമ്മര്‍ സെയിലില്‍ റെഡ്മി നോട്ട് 11 ന് 12,999 രൂപയാണ് അടിസ്ഥാന വില. എക്‌സ്‌ചേഞ്ചില്‍ ഫോണിന് 11,300 രൂപ വരെ ലഭിക്കും. നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

റെഡ്മി നോട്ട് 10 പ്രൊ

റെഡ്മി നോട്ട് 10 പ്രൊ ഫ്ലിപ്കാര്‍ട്ടില്‍ 16,999 രൂപയ്ക്ക് ലഭ്യമാണ്, കൂടാതെ ഉപയോക്താക്കൾക്ക് 13,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ വഴി ലാഭിക്കാം. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 750 രൂപ വരെ കിഴിവും ലഭിക്കും.

സാംസങ്ക് ഗ്യാലക്സി എം33 5ജി

സാംസങ്ക് ഗ്യാലക്സി എം33 5ജിക്ക് 17,999 രൂപയാണ് വില. ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 3000 രൂപ കിഴിവും ലഭിക്കും.

ഐക്യുഒഒ Z6

ഐക്യുഒഒ Z6 ന് ആമസോണ്‍ സമ്മര്‍ സെയിലില്‍ 12,000 രൂപയാണ് വില. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപ വരെ കിഴിവും ലഭിക്കും.

റെഡ്മി 9എ സ്പോര്‍ട്ട്

രണ്ട് ജിബി റാം, 32 ജിബി സ്റ്റോറേജ് വരുന്ന റെഡ്മി 9എ സ്പോര്‍ട്ടിന് 6,999 രൂപമാത്രമാണ് വില. എക്സ്ചേഞ്ച് വഴി 6,600 രൂപ വരെ കിഴിവും ലഭിക്കാം.

Also Read: Amazon ‘Summer Sale’- മികച്ച ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ മേയ് നാല് മുതൽ

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Amazon summer sale flipkart big savings day sale smartphones with best offers

Best of Express