ഇ-കൊമേഴ്സ് ചട്ടത്തില്‍ ഭേദഗതി: ആമസോണില്‍ നിന്നും നിരവധി ഉത്പന്നങ്ങള്‍ അപ്രത്യക്ഷമായി

വെളളിയാഴ്ചയാണ് ഇ-കൊമേഴ്സിലെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്

ഇന്ത്യയില്‍ ഇ-കൊമേഴ്സ് ചട്ടങ്ങളില്‍ ഭേഗഗതി വരുത്തിയതോടെ വമ്പന്മാരായ ആമസോണ്‍ ഡോട് കോമിന് തിരിച്ചടി. വെളളിയാഴ്ചയാണ് ഇ-കൊമേഴ്സിലെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ ഇക്കേ സ്പീക്കേഴ്സ്, ബാറ്ററികള്‍, തറ വൃത്തിയാക്കുന്ന ഉത്പന്നങ്ങള്‍ എന്നിങ്ങനെ നിരവധി സാധനങ്ങളാണ് കമ്പനിക്ക് ഇന്ത്യയില്‍ പിന്‍വലിക്കേണ്ടി വന്നത്. പുതിയ ചട്ടങ്ങള്‍ വന്നതോടെ വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ഇന്ത്യന്‍ സൈറ്റില്‍ നിന്ന് ഉത്പന്നങ്ങള്‍ അപ്രത്യക്ഷമായി.

കമ്പനിക്ക് മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും അവശ്യമായ മുന്‍കരുതലാണ് കമ്പനി എടുത്തതെന്നും ഇ-കൊമേഴ്സ് വിദഗ്‌ധര്‍ പറയുന്നു. ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ) നയങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് ആമസോണ്‍ അടക്കമുളള കമ്പനികള്‍ക്ക് തിരിച്ചടിയായത്. ക്ലൗഡ്ടെയില്‍ അടക്കമുളള വില്‍പ്പനക്കാരുടെ ഉത്പന്നങ്ങള്‍ ഇപ്പോണ്‍ ആമസോണിലില്ല.

ഫ്രെബ്രുവരി ഒന്നുമുതല്‍ പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ അനുസരിച്ച് ബിസിനസ് മോഡലില്‍ മാറ്റം വരുത്തണമെന്ന് വിദേശ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ സര്‍ക്കാര്‍ നയം അനുസരിച്ച് ബിസിനസ് മോഡലില്‍ മാറ്റം വരുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ആമസോണും ഫ്ലിപ്കാര്‍ട്ടും സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നു. പുതിയ നിയമം നടപ്പാക്കാന്‍ രണ്ട് മാസമെങ്കിലും സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിക്കപ്പെട്ടില്ല.

നയം നടപ്പാക്കാന്‍ നാല് മാസം സമയം വേണമെന്നാണ് ആമസോണ്‍ ആവശ്യപ്പെട്ടത്. ആറ് മാസത്തെ സമയമാണ് ഫ്ലിപ്കാര്‍ട്ട് ചോദിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പ് നയം നടപ്പാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

Web Title: Amazon removes numerous products

Next Story
വെറും 4,999 രൂപയ്ക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവി വാഗ്ദാനം ചെയ്ത് ഒരു കമ്പനി
The moderation of comments is automated and not cleared manually by malayalam.indianexpress.com