Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ആമസോൺ പ്രൈം വീഡിയോയിൽ 50 ശതമാനം കാഷ്ബാക്ക് നേടാം; ഓഫർ ഒരുവർഷത്തേക്കും മൂന്നുമാസത്തെക്കുമുള്ള പ്ലാനുകളിൽ

50 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നതിന്, നിങ്ങൾ ആദ്യം സബ്സ്ക്രിപ്ഷന്റെ മുഴുവൻ തുകയും നൽകേണ്ടതുണ്ട്

ആമസോൺ പ്രൈം വീഡിയോയുടെ വാർഷിക പ്ലാനിലും മൂന്ന് മാസത്തേക്കുള്ള പ്ലാനിലും ഇപ്പോൾ 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എന്നാൽ, ഇത് ഒരു യുവാക്കൾക്ക് മാത്രമായുള്ള ഓഫറാണ്, 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ളവർക്കാണ് ഈ ഓഫർ ലഭിക്കുക. ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷന്റെ വാർഷിക ചെലവ് 999 രൂപയാണ്, എന്നാൽ ഈ ഓഫർ പ്രകാരം ഒരു വർഷ സബ്സ്ക്രിപ്ഷനിൽ നിങ്ങൾക്ക് 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 3 മാസത്തെ പ്ലാനിന് 329 രൂപയാണ് വില, ഈ ഓഫർ പ്രകാരം ആ പ്ലാനിൽ നിങ്ങൾക്ക് 165 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

50 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നതിന്, നിങ്ങൾ ആദ്യം സബ്സ്ക്രിപ്ഷന്റെ മുഴുവൻ തുകയും നൽകേണ്ടതുണ്ട്. പ്രായ പരിശോധന പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങൾക്ക് ഒരു എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ ലഭിക്കും. നിങ്ങളുടെ പ്രായം സ്ഥിരീകരിക്കുന്നതിന് ചില രേഖകൾ പങ്കിടാൻ നിങ്ങളോട് ആവശ്യപ്പെടും എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പ്രായം വിജയകരമായി പരിശോധിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ആമസോൺ പേ അക്കൗണ്ടിലേക്ക് 50 ശതമാനം തുക ക്രെഡിറ്റ് ചെയ്യും.

Read More: 2020ൽ കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പുകള്‍ ഇവയാണ്; കൂട്ടത്തില്‍ ഇന്ത്യയിൽ നിരോധിച്ചവയും

നിങ്ങളുടെ പ്രായം പരിശോധിക്കാൻ 24 മണിക്കൂർ വരെ എടുക്കുമെന്ന് ആമസോൺ പറയുന്നു. നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ 50 ശതമാനം ക്യാഷ്ബാക്ക് നേടാൻ കഴിയും എന്നതാണ് നല്ല കാര്യം. ആമസോണിന്റെ ഓദ്യോഗിക വെബ് സൈറ്റ് പറയുന്നത് അനുസരിച്ച് നിങ്ങൾക്ക് 25 വയസ്സ് തികയുന്നത് വരെ അംഗത്വം പുതുക്കാൻ കഴിയും. നിങ്ങൾ മുമ്പ് യുവ ഓഫർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ പ്രായം സ്ഥിരീകരിക്കേണ്ട ആവശ്യമില്ല.

നിങ്ങൾക്ക് 30 ദിവസത്തെ സൗജന്യ ട്രയൽ ഓഫർ ഉപയോഗിക്കാം, തുടർന്ന് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ വാങ്ങുമ്പോൾ 50 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ഈ അംഗത്വത്തോടെ ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് സൗജന്യവും വേഗത്തിലുള്ളതുമായ ഡെലിവറി അടക്കമുള്ള നേട്ടങ്ങളും പ്രൈം മെമ്പർഷിപ്പിൽ ലഭിക്കും. ഒപ്പം ആമസോണിൽ ലഭ്യമായ ചില എക്സ്ക്ലൂസീവ് ഡീലുകളും ലഭ്യമാവും.

Read More: നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയാമോ? ഇല്ലെങ്കിൽ ഗൂഗിൾ മാപ്പിൽ വഴിയുണ്ട്.

ആമസോൺ പ്രൈം അംഗങ്ങൾക്ക് പരസ്യങ്ങൾ ഇല്ലാതെ ആമസോൺ പ്രൈം മ്യൂസിക്കിൽ സംഗീതം ആസ്വദിക്കാനാവും. ചില മൊബൈൽ ഗെയിമുകളിൽ നിങ്ങൾക്ക് സൗജന്യ ഇൻ-ഗെയിം കണ്ടന്റ് ക്ലെയിം ചെയ്യാനും കഴിയും. പ്രൈം വീഡിയോ അംഗങ്ങൾക്ക് നൂറുകണക്കിന് ഇ-ബുക്കുകൾ, കോമിക്സ് എന്നിവയും ഉപയോഗിക്കാനാവും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Amazon prime video is offering 50 cashback on annual and 3 month subscriptions how to avail

Next Story
റിയൽമി 8 5ജി ഏപ്രിൽ 21ന് പുറത്തിറങ്ങും; ടീസർ വീഡിയോയിലൂടെ പ്രത്യേകതകൾ പങ്കുവെച്ച് കമ്പനി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express