ന്യൂഡല്‍ഹി: പ്രൈം അംഗത്വത്തിന്റെ നിരക്ക് അര്‍ധരാത്രി 12 മണി മുതൽ 50 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആമസോൺ. അംഗത്വത്തിന്റെ വിവിധ പ്ലാനുകള്‍ക്ക് (ഒരു മാസം, മൂന്ന് മാസം, ഒരു വര്‍ഷം) നിരക്ക് വര്‍ധന ബാധകമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് സബ്സ്ക്രൈബ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ ചെയ്യാവുന്നതാണ്.
നേരത്തെ വാര്‍ഷിക പ്ലാനിന്റെ നിരക്ക് 999 രൂപ മാത്രമായിരുന്നു. ഇത് 1,499 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. 500 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിമാസ പ്ലാനിന്റെ നിക്ക് 129 രൂപയായിരുന്നത് നാളെ മുതല്‍ 179 രൂപയായി കൂടും. മൂന്ന് മാസത്തെ പ്ലാനിന് 39 ശതമാനമാണ് വര്‍ധിപ്പിച്ചത്. 329 രൂപയായിരുന്നത് പുതിയ നിരക്കനുസരിച്ച് 459 രൂപയാകും.
മാക്ഒഎസ് ആപ്പിനായി പ്രൈം വീഡിയോ ആപ്പ് പുറത്തിറക്കുന്ന കാര്യം ആമസോൺ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഉപയോക്താക്കൾക്ക് ആപ്പിളിന്റെ മാക് ആപ്പ് സ്റ്റോർ വഴി സൗജന്യമായി ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും കഴിയും. പുതിയ ആപ്പ് വഴി പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് കണ്ടന്റ് ഓഫ്ലൈനായി കാണാനും ഡൗണ്‍ലോണ്‍ ചെയ്യാനും സാധിക്കും.
പ്രൈം വീഡിയോയുടെ എല്ലാ കണ്ടന്റുകളും മാക് ആപ്പിൽ ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ സ്ട്രീമിംഗിനും ഡൗൺലോഡ് ചെയ്യുന്നതിനുമായി ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട വീഡിയോ ക്വാളിറ്റി തിരഞ്ഞെടുക്കാനും സാധിക്കും.
Also Read: ഗൂഗിൾ സെർച്ചിൽ നിന്ന് വേഗത്തിൽ റിസൾട്ട് ലഭിക്കണോ?; ചില വഴികൾ ഇതാ