Amazon Prime Days sale 2022: 2022 ലെ ആമസോണ്‍ പ്രൈം ഡെ സെയില്‍ ആരംഭിക്കാന്‍ ഏതാനം ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ 23, 24 തീയതികളിലായണ് ഇത് നടക്കുന്നത്. എല്ലാത്തവണത്തേയും പോലെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് തന്നെയായിരിക്കും ഇത്തവണയും വമ്പന്‍ ഓഫറുകള്‍. ഏതൊക്കെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് എത്തരത്തിലായിരിക്കും ഓഫര്‍ എന്ന് പരിശോധിക്കാം.
ആപ്പിള്‍ ഐഫോണ്‍ 13 – 66,900 രൂപ
പ്രൈം ഡെ സെയിലിന്റെ സമയത്ത് ആപ്പിള്‍ ഐ ഫോണിന്റെ ബേസ് വേരിയന്റിന് (128 ജിബി) 66,900 രൂപയായിരിക്കുമെന്ന് ആമസോണ്‍ അറിയിച്ചിരുന്നു. നിലവില്‍ ഫോണിന്റെ വില 68,900 രൂപയാണ്. ഐഫോണ്‍ 13 ന്റെ യഥാര്‍ത്ഥ വില 79,900 രൂപയുമാണ്. 13,000 രൂപയുടെ കിഴിവാണ് പ്രൈം ഡെ സെയിലില്‍ ആമസോണ്‍ നല്‍കുന്നത്.
വണ്‍പ്ലസ് 10 ആര് – 33,999 രൂപ
ആമസോണ്‍ പ്രൈം ഡെ സെയിന്റെ സമയത്ത് വലിയ ഓഫറുകള്‍ ഉണ്ടായിരിക്കുമെന്ന് വണ്‍ പ്ലസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതില്‍ ഒന്നാണ് വണ്‍പ്ലസ് 10 ആര്. 33,999 രൂപയ്ക്കായിരിക്കും ഫോണ്‍ ലഭ്യമാകുക. 10 ആറിന്റെ യഥാര്‍ത്ഥ വില 38,999 രൂപയാണ്.
വണ്‍പ്ലസ് നോര്‍ഡ് സിഇ 2 – 22,499 രൂപ
വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ആമസോണ്‍ പ്രൈം ഡെ സെയിലില്‍ 22,499 രൂപയ്ക്ക് ലഭ്യമാകും. നിലവിലത്തെ വില 23,999 രൂപയാണ്. ഡൈമെന്‍സിറ്റി 900 ചിപ്പിലാണ് ഫോണിന്റെ പ്രവര്‍ത്തനം, 6.43 ഇഞ്ചാണ് സ്ക്രീനിന്റെ വലിപ്പം. 65 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.
വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ് -17,499 രൂപ
17,499 രൂപയായിരിക്കും വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റിന്റെ വില. സ്നാപ്ഡ്രാഗണ്‍ 695 ചിപ്പിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 64 മെഗാ പിക്സലാണ് (എംപി) പ്രധാന ക്യാമറ. 5000 എംഎച്ചാണ് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.
വണ്‍പ്ലസ് നോര്‍ഡ് 2 ടി – 27,499 രൂപ
അടുത്തിടെ വണ്‍പ്ലസ് പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണാണ് വണ്‍പ്ലസ് നോര്‍ഡ് 2 ടി. 27,499 രൂപയ്ക്കായിരിക്കും ഫോണ്‍ ലഭ്യമാകുക. ഫോണിന്റെ യഥാര്‍ത്ഥ വില 28,999 രൂപയാണ്. മീഡിയടെക് ഡൈമന്‍സിറ്റി 1300 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,500 എംഎച്ചാണ് ബാറ്ററി, 80 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.
സാംസങ് ഗ്യാലക്സി എം 33 – 15,499 രൂപ
ആമസോണ്‍ പ്രൈം ഡെ സെയിലില്‍ 15,499 രൂപയ്ക്ക് സാംസങ് ഗ്യാലക്സി എം 33 വാങ്ങിക്കാവുന്നതാണ്. ഫോണിന്റെ യഥാര്‍ത്ഥ വില 17,999 രൂപയാണ്. 6.6 ഇഞ്ചാണ് സ്ക്രീനിന്റെ വലിപ്പം. 6,000 എംഎഎച്ചാണ് ബാറ്ററി. എക്സൈനോസ് 1280 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.