/indian-express-malayalam/media/media_files/uploads/2019/07/amazone.jpg)
ഇ-കോമേഴ്സ് വമ്പന്മാരായ ആമസോൺ മറ്റൊരു സ്‌പെഷ്യൽ സെയ്‌ലുമായി എത്തുന്നു. ആമസോൺ പ്രൈം ഡേ എന്ന പേരിൽ വമ്പൻ ഓഫറുകളും ഡിസ്ക്കൗണ്ടുകളുമായി ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഒരുക്കാൻ ഒരുങ്ങുകയാണ് ആമസോൺ. ജൂലൈ 15, 16 തീയതികളിലായാണ് വമ്പൻ ഓൺലൈൻ സെയ്‌ൽ നടക്കുന്നത്.
ഓഫറുകൾക്കും ഡിസ്ക്കൗണ്ടുകൾക്കും പുറമെ അഞ്ഞൂറിലധികം പുതിയ ഉൽപ്പന്നങ്ങളും ഈ ദിവസങ്ങളിൽ ആമസോണിൽ അവതരിപ്പിക്കും. രാജ്യത്തെ നിരവധി ചെറുകിട സംരഭകരുടെ വിൽപ്പനക്കാരുടെയും കരകൗശല വസ്തുക്കൾ ഉൾപ്പടെയുള്ള ഉൽപ്പന്നങ്ങളാണ് പ്രൈം ഡേ സെയ്‌ലിൽ അവതരിപ്പിക്കുന്നത്.
ആമസോൺ പ്രൈം മെമ്പർമാർക്ക് മാത്രമേ പ്രൈം ഡേ സെയ്‌ലിന്റെ ഭാഗമാകാൻ സാധിക്കൂ. അതുകൊണ്ട് തന്നെ സെയ്‌ലിന് മുന്നോടിയായി പ്രൈം മെമ്പർമാരാകാനുള്ള തിരക്കിലാണ് ഉപഭോക്താക്കൾ.
ആമസോൺ പ്രൈം ഡേ സെയ്‌ലിന്റെ ഭാഗമായി ലെഗോയും അവരുടെ ഐസിയൽ ഉൽപ്പന്നങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കും. പ്രൈം ഡേയിൽ വിർച്വൽ റിയലിറ്റിയുടെ അനുഭവവും ആമസോൺ ഇന്ത്യ ഉപഭോക്താക്കൾക്കായി ഒരുക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.