Amazon Prime Day 2020: The best deals we’re expecting: ഓഗസ്റ്റ് 6- 7 തീയതികളിലാണ് ആമസോൺ പ്രൈം ഡേ വിൽപന. ഈ ദിവസങ്ങളിൽ നിങ്ങൾക്ക് മികച്ച ഓഫറിൽ ലഭ്യമാക്കാൻ കഴിയുന്ന നിരവധി സ്മാർട്ട്ഫോണുകളും മറ്റ് ഗാഡ്ജറ്റുകളുമുണ്ട്. ആകർഷകമായ വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും തിരഞ്ഞെടുത്ത ഡെബിറ്റ് കാർഡുകളിലും, ക്രെഡിറ്റ് കാർഡുകളിലും ഓഫറുകളും പ്രൈം ഉപഭോക്താക്കൾക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ഈ പ്രൈം ഡേ വിൽപ്പനയിൽ മികച്ച ഓഫറിൽ വാങ്ങാൻ കഴിയുന്ന ഏതാനും ഉൽപ്പന്നങ്ങൾ പരിശോധിക്കാം.

Apple iPhone 11- ആപ്പിൾ ഐഫോൺ 11

ആപ്പിൾ ഐഫോൺ 11 ഒരു മികച്ച ഓപ്ഷനാണ് ഇപ്പോഴും. പ്രത്യേകിച്ച് ഡിസ്കൗണ്ട് കൂടി പരിഗണിക്കുമ്പോൾ. ഈ വർഷം അവസാനത്തോടെ ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ആമസോൺ പ്രൈം ഡേ സെയിലിൽ ഐഫോൺ 11ന് വലിയ ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എൽസിഡി ഡിസ്പ്ലേയാണ് ഐഫോൺ 11 ന്. പിറകിൽ 12 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പും 12 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

Read More: കുറഞ്ഞ ബജറ്റിൽ ഒരു ഐഫോൺ: ആപ്പിൾ ഐഫോൺ എസ്ഇ 2020 റിവ്യൂ

ഐപി 68 (IP68) വാട്ടർ, ഡസ്റ്റ് റെസിസ്റ്റന്റ് റേറ്റിംഗുള്ള മോഡലാണിത്. ഐഫോൺ 11 സീരീസിന്റെ ബേസിക് വേരിയന്റ് എ 13 ബയോണിക് ചിപ്പിൽ (A13 Bionic chip) പ്രവർത്തിക്കുന്നു. ബാറ്ററിക്ക് ഫാസ്റ്റ് ചാർജിങ്ങ് വയർലെസ് ചാർജിങ്ങ് പിന്തുണയുണ്ട്. ആറ് വ്യത്യസ്ത നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Amazon Echo Dot (3rd generation)- ആമസോൺ എക്കോ ഡോട്ട് (മൂന്നാം തലമുറ)

ആമസോൺ എക്കോ ഡോട്ടിന് നിലവിൽ 3,499 രൂപയാണ് വില, പ്രൈം ഡേ വിൽപ്പനയിൽ ഇതിന്റെ വില കുറയും.

നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഏറ്റവും പുതിയ വാർത്തകൾ, സ്കോർ അപ്‌ഡേറ്റുകൾ, കാലാവസ്ഥ തുടങ്ങിയവ ലഭ്യമാക്കാനും മ്യൂസിക്ക് പ്ലേ ചെയ്യാനും എക്കോ ഡോട്ട് ഉപയോഗിക്കാം. ആമസോണിന്റെ അലക്സാ വോയ്‌സ് അസിസ്റ്റന്റിനെ ആധികാരികമാക്കിയാണ് എക്കോ ഡോട്ട് പ്രവർത്തിക്കുന്നത്.

Read More: Amazon Prime Day 2020: വലിയ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ അവസരം

വോയ്സ് കമാൻഡ് അനുസരിച്ച് മ്യൂസിക് പ്ലേ ചെയ്യിക്കാവുന്ന പ്രീമിയം ലുക്കിംഗ് സ്മാർട്ട് സ്പീക്കറാണ് എക്കോ ഡോട്ട്. മുൻ തലമുറയേക്കാൾ മികച്ച ശബ്‌ദ നിലവാരം എക്കോ ഡോട്ട് മോഡലിനുണ്ട്, പ്രത്യേകിച്ച് അതിന്റെ വലുപ്പം കൂടി കണക്കിലെടുക്കുകയാണെങ്കിൽ. കുറഞ്ഞ വിലയ്ക്ക് എക്കോ ഡോട്ട് വാങ്ങുന്നതിനുള്ള ബാങ്ക് ഓഫറുകളും നിങ്ങൾക്ക് ആമസോൺ പ്രൈം ഡേ വിൽപനയിൽ ലഭിക്കും.

Amazon Echo Dot

OnePlus Y series 32-inch TV- വൺപ്ലസ് വൈ സീരീസ് 32 ഇഞ്ച് ടിവി

വൺപ്ലസ് കഴിഞ്ഞ മാസമാണ് വൈ സീരീസ് അഫോർഡബിൾ ടിവികളിലേക്ക് ചുവടു പതിപ്പിച്ചത്. 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി ചൈനീസ് ബ്രാൻഡിന്റെ എൻട്രി ലെവൽ ടിവിയാണ്.

വൺപ്ലസ് ടിവിയുടെ പ്രധാന സവിശേഷത 93 ശതമാനം കളർ ഗാമറ്റും ഗാമാ എഞ്ചിനുമാണ്. അത് മികച്ച പിക്ചർ ക്വാളിറ്റിയും, ഡൈനാമിക് കളറും, മികച്ച ക്ലാരിറ്റിയും നൽകുന്നു.

Read More: Amazon Prime Day Deals: Smartphones – ആമസോൺ പ്രൈം ഡേയിൽ തിരഞ്ഞെടുക്കാവുന്ന ആറ് സ്‌മാർട്‌ഫോണുകൾ

ഡോൾബി ഓഡിയോയാണ് വൈ സീരീസിലെ ഈ ടിവി നൽകുന്നത്. മൊത്തം 20വാട്ട് ഔട്ട്‌പുട്ട് ഉള്ള രണ്ട് ഫുൺ സീരീസ് സ്പീക്കറുകളും ഉൾപ്പെടുന്നു.

ഓക്സിജൻ പ്ലേയിലാണ് ടിവി പ്രവർത്തിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള നിരവധി ജനപ്രിയ ഒടിടി ഉള്ളടക്ക ദാതാക്കളെയും ടിവി പിന്തുണയ്ക്കുന്നു.

PlayStation 4 Slim- പ്ലേസ്റ്റേഷൻ 4 സ്ലിം

ഒരു നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ മാസമാണ് സോണി, പ്ലേസ്റ്റേഷൻ 5 അവതരിപ്പിച്ചത്. ഈ വർഷാവസാനം ആ മോഡൽ വിപണിയിലെത്തും. ഈ സാഹചര്യത്തിൽ പ്ലേസ്റ്റേഷൻ 4 മോഡലിന്റെ വില കുറയും.

Read More: പബ്ജി ചൈനീസ് ആപ്ലിക്കേഷനോ? നിരോധനത്തിന് പിന്നിലെ വസ്തുതകൾ

ഗെയിമിങ്ങ് കൺസോളിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചെങ്കിലും, പി‌എസ് 4 ഒരു മികച്ച ഓപ്ഷനാണ്. കൂടാതെ, ഫയർ‌സ്റ്റിക്ക്, ക്രോംകാസ്റ്റ് മുതലായവ വാങ്ങുന്നതിനുപകരം നിങ്ങളുടെ പഴയ എൽ‌സിഡി / എൽ‌ഇഡി ടിവിയെ പി‌എസ് 4 വഴി ഒരു സ്മാർട്ട് ടിവിയാക്കി മാറ്റാനും സാധിക്കും.

PlayStation 4 (File Photo)

Samsung Galaxy S10- സാംസങ് ഗാലക്‌സി എസ് 10

2019 ന്റെ ആദ്യ പാദത്തിൽ നിന്നുള്ള സാംസങ്ങിന്റെ മുൻനിര സ്മാർട്ട്ഫോൺ മോഡലാണ് ഗാലക്‌സി എസ് 10. പ്രൈം ഡേ വിൽപ്പനയിൽ ഫോണിന് കാര്യമായ വിലക്കുറവ് ലഭിക്കും. 44,999 രൂപയ്ക്കാണ് ഈ ഫോൺ പ്രൈം ഡേ സെയിലിൽ ലഭിക്കുക. ഹൈ-എൻഡ് സവിശേഷതകളുള്ള മികച്ച ഒരു ഉപകരണമാണ് സാംസങ്ങ് ഗാലക്സി എസ് 10.

Read More: സാംസങ്ങ് ഗാലക്സി എം31എസ് വിപണിയിലേക്ക്, എം31 പോലെ മികച്ചതാവുമോ?

3040 x 1440 പിക്‌സൽ റെസല്യൂഷനുള്ള 6.1 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് എസ് 10 ന്. എക്‌സിനോസ് 9820 ഒക്ടാകോർ പ്രോസസറും (Exynos 9820 octa-core processor) 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഈ മോഡലിനുണ്ട്. എക്സ്റ്റേണൽ മെമ്മറി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനാവും.

16 എംപി + 12 എംപി + 12 എംപി എന്നിങ്ങനെയാണ് റിയർ ട്രിപ്പിൾ ക്യാമറ സെറ്റപ്പ്. 10 എംപിയാണ് ഫ്രണ്ട് ക്യാമറ. സ്മാർട്ട്‌ഫോണിന്റെ മുകളിൽ വലത് കോണിൽ കട്ട്‌ ഔട്ടായാണ് ഫ്രണ്ട് ക്യാമറ. ഐപി68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ് റേറ്റിംഗുള്ള ഈ ഫോൺ വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

Read More: Amazon Prime Day Sale 2020: The best deals we’re expecting

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook